കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ് നൽകിയത്. കഴിഞ്ഞ ആഴ്‌ചയിലും 71.53 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് നൽകിയത്.
Read more: https://www.deshabhimani.com/news/kerala/ksrtc/1134372
2024 ഓഗസ്റ്റ് 28, ബുധനാഴ്‌ച
2024 ഓഗസ്റ്റ് 17, ശനിയാഴ്‌ച
ഓട്ടോറിക്ഷയില്‍ കേരളം ചുറ്റാം; പെർമിറ്റിൽ ഇളവുമായി സർക്കാർ Read more: https://www.deshabhimani.com/news/kerala/auto-rickshaw-in-keralam/1132148
സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവുമായി സർക്കാർ. ഇനി മുതല്‍ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് ഓടാൻ കഴിയും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷ യൂണിയൻ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്.
പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർമാർ ഉറപ്പു വരുത്തണമെന്ന് എസ്ടിഎ നിർദേശിച്ചിട്ടുണ്ട്. 'ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്' എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പുതിയ തീരുമാനത്തോടെ കേരളത്തിൽ എവിടെയും ഓട്ടോകൾക്ക് ഓട്ടം പോകാം.
Read more: https://www.deshabhimani.com/news/kerala/auto-rickshaw-in-keralam/1132148

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)