2026 മാർച്ച് 25, ബുധനാഴ്‌ച

യുഡിഎഫ് സ്ത്രീ സൗജന്യ യാത്രാ പദ്ധതി കെഎസ്ആർടിസിക്ക് പാര

യുഡിഎഫ് കൊട്ടി ഘോഷിച്ച് പ്രഖ്യാപിച്ച അഞ്ചിന് പരിപാടിയിൽ ഒന്നാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്രാ പദ്ധതി. മുമ്പ് കർണ്ണാടക നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇതേ വാഗ്ദാനം നൽകിയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. യാത്രാ സൗജന്യം മൂലം കർണ്ണാടക ആർടിസിക്ക് റവന്യൂ വരുമാനത്തിൽ  ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന ഉറപ്പോടെയാണ് ഈ പദ്ധതി അന്ന് നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിൽ കർണ്ണാടകയിലെ നാല് ആർടിസിക്ക് റവന്യൂ വരുമാനത്തിൽ ഉണ്ടായ കുറവ് 17647.5  കോടി രൂപയാണ് ഇപ്പോൾ. 

2023 ജൂൺ 11 ന് ആണ് ഈ പദ്ധതി നടപ്പാക്കിയത്. നാളിതു വരെ ആർടിസിക്ക് ഉണ്ടായ നഷ്ടം 6549 കോടി രൂപയാണ്. 4573.8 കോടി രൂപയാണ് നഷ്ടപ പരിഹാരമായി ആർടിസികൾക്ക് സർക്കാർ നൽകേണ്ട വിഹിതത്തിൽ കുടിശിക വരുത്തിയിരിക്കുന്നത്. 

ഓരോ മാസത്തിലും ആദ്യ ആഴ്ചയിൽ തന്നെ തൊട്ടു തലേ മാസത്തിൽ പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി ഉണ്ടാകുന്ന റവന്യൂ നഷ്ടം നികത്താമെന്ന വിഗ്ദാനത്തിലാണ് സർക്കാർ വീഴ്ച വരുത്തിയിരിക്കുന്നത്. പദ്ധതി തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച സാമ്പത്തിക ബാധ്യത 4051.56 കോടി ആയിരുന്നെങ്കിലും നടപ്പിലാക്കിയപ്പോൾ അത്  6543 കോടി രൂപയായി ഉയർന്നു.
പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ആർടിസി  നേരിട്ട സാമ്പത്തിക ബാദ്ധ്യതയുടെ ഫലമായി ജീവനക്കാർക്ക് നൽകേണ്ട പ്രൊവിഡൻ്റ് ഫണ്ടിൽ മാത്രം 2792 കോടി രൂപയാണ് കുടിശിക വന്നത്. 4800 കോടി രൂപയാണ് വിവിധ ഇനങ്ങളിലുള്ള ആകെ  കുടിശിക. കുടിശിക അടവിൽ വീഴ്ച വന്നതിനാൽ ധനകാര്യ സ്ഥാപനങ്ങൾ കർണ്ണാടക ആർടിസിക്ക് വായ്പ നൽകാനും തയ്യാറാകുന്നില്ല.

കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിൽ ആയിരുന്ന കാലത്ത് 1981 ൽ  ഐഎംഎഫ് വായ്പാ കരാർ വ്യവസ്ഥകൾ പ്രകാരം ആർടിസികൾക്ക് മൂലധന നിക്ഷേപം നൽകുന്നതിൽ നിന്ന്
കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒഴിവാക്കിയിരൂന്നു. പകരം ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പാ ഗ്യാരണ്ടി എന്ന വാഗ്ദാനമാണ് നൽകിയത്. RTC Act 1950 ഭേദഗതി ചെയ്താണ് മൂലധന നിക്ഷേപ ഉത്തരവാദിത്തത്തിൽ നിന്ന്  കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒഴിവാക്കിയത്. 2024 ൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം മൂലം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വായ്പ എടുക്കാൻ സർക്കാർ ഗ്യാരണ്ടി നിൽക്കുന്നതിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരുവർഷം പരമാവധി നൽകാവുന്ന ഗ്യാരന്റി മൊത്ത റവന്യു വരുമാനത്തിന്റെ 5 ശതമാനം അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.5 ശതമാനം ഇതിൽ ഏതാണോ കുറവ്
അതായിരിക്കണം വാർഷിക ഗ്യാരണ്ടി പദവി എന്നാണ് വ്യവസ്ഥ .

(Read full news at  https://keralakaumudi.com/news/mobile/news.php?id=1231755&u=rbi&utm_source=perplexity )

സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ പതിനഞ്ച് ശതമാനം യാത്രക്കൂലി വർദ്ധിപ്പിച്ച് കുടുംബ ബജറ്റ് തന്നെ പ്രതിസന്ധിയിലാക്കി. കർണ്ണാടകയിലെ ആർടിസി ജീവനക്കാർക്ക് നൽകുന്ന പരിമിതമായ ഇപിഎഫ് പെൻഷൻ പോലും കുടിശിക വരുത്തുന്ന സ്ഥിതി നിലവിൽ ഉള്ളപ്പോഴാണ് സർക്കാർ ജീവനക്കാർക്ക് തത്തുല്യമായ പെൻഷൻ സമ്പ്രദായം നിലനിൽക്കുന്ന ഇന്ത്യയിലെ ഏക ആർടിസി ആയ കേരളാ ആർടിസിയെ തകർക്കാൻ അപ്രായോഗിക സ്ത്രീ സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ് യുഡിഎഫ് സർക്കാർ ഭരണകാലത്ത് പെൻഷൻ കുടിശിക മൂലം പ്രതിസന്ധിയിലായ ജീവനക്കാർ കേരളാ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം എന്തായിരുന്നു പരിശോധിക്കുന്നത് ഉചിതം.  സാമൂഹിക ബാധ്യതയുടെ പേരിൽ ഉണ്ടാകുന്ന റവന്യൂ നഷ്ടം നികത്താൻ ആർടിസി ക്ക് സഹായം നൽകാൻ കഴിയില്ല എന്നതായിരുന്നു സത്യവാങ്മൂലത്തിൽ കൂടി ഉമ്മൻ ചാണ്ടി സർക്കാൻ കേരളാ ഹൈക്കോടതിയെ അറിയിച്ചത്.

35. Now, we may observe the stand of the Government in its additional statement filed on 26.11.2014. To begin with, it assures that it is monitoring WPC264414 & con. cases 24 implementation of Ext.R1(a) revival package submitted by the Corporation. Then goes on to add: "[T]hough there was a proposal to share pension liability by the State Government and K.S.R.T.C. at 1:1 ratio, the same was not accepted by the Government
  

 37. Advertising to the role the Corporation it expected to play, the Government states thus: "It is submitted that K.S.R.T.C. is a public sector undertaking which has to manage its own affairs without depending on the Government. There are several other public sector undertakings which are also catering the social obligations and public sector undertakings which are also catering the social obligations and public needs. The Government cannot extend financial help to the public sector undertakings merely on the ground that they are doing some social obligation and catering to public needs. 

( W.P.(C).Nos. 2644, 3350, 3374, 3511, 3578, 3678, 3808, 3893, 3941, 4079, 4141, 4160, 4245, 4287, 12390, 13030, 13677 & 25244 of 2014 ---------------------------------------------------------------- Dated this the 10th day of December, 2014)
 കെഎസ്ആർടിസിയെ സഹായിക്കാൻ സർക്കാരിന് യാതൊരു ബാധ്യതയും ഇല്ലെന്ന് മുമ്പ് ഭരണത്തിൽ ഉണ്ടായിരുന്ന കാലത്ത് നിലപാട് സ്വീകരിച്ച അതേ യുഡിഎഫ് ആണ്  സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പു മുട്ടുന്ന കെഎസ്ആർടിസിയെ തകർക്കാൻ പുതിയ തട്ടിപ്പു വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി കർണ്ണാടകയിൽ  യാത്രക്കൂലി പതിനഞ്ച് ശതമാനം വർദ്ധിപ്പിച്ച കോൺഗ്രസ് സർക്കാർ സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയാൽ  കേരളത്തിലും യാത്രക്കൂലി വൻതോതിൽ വർദ്ധിപ്പിക്കേണ്ടി വരും. യാത്രക്കൂലി വർദ്ധനവിന്റെ അധികം വരുമാനം യാത്രാ സൗജന്യം ബാധകമല്ലാത്ത സ്വകാര്യ ബസുകൾക്കും ലഭിക്കും എന്നതും ശ്രദ്ധിക്കുക. അതായത് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരും അധിക യാത്രക്കൂലി നൽകേണ്ടി വരുമെന്ന് ചുരുക്കം.

2011 മുതൽ 2016 വരെ യുഡിഎഫ് സർക്കാർ കെ.എസ്.ആർടിസിക്ക് നൽകിയ സാമ്പത്തിക സഹായം ആകെ  12200.82 കോടി മാത്രമെങ്കിൽ  2016 2026 എൽഡിഎഫ് ഭരണത്തിൽ കെഎസ്ആർടിസിക്ക് നൽകിയ സാമ്പത്തിക സഹായം 11787.8 കോടിയാണ്. വ്യത്യാസം 10566.98 കോടി രൂപ.സർക്കാർ സഹായത്താൽ മാത്രം ദൈനംദിന ചിലവുകൾ നടത്തുന്ന കെഎസ്ആർടിസിയെ അടച്ചു പൂട്ടലിൽ എത്തിക്കാൻ മാത്രമാകും സാമ്പത്തിക സഹായം അവഗണനയുടെ മുൻകാല ചരിത്രം ഉള്ള യുഡിഎഫ് പ്രഖ്യാപിച്ച  സ്ത്രീയാത്രാ സൗജന്യ പദ്ധതി സഹായിക്കുക. വഞ്ചിതരാകരുത് ജനങ്ങൾ.

 

All four state bus corporations -- KSRTC, BMTC, KKRTC and NWKRTC -- have failed to remit employees’ Provident Fund (PF) contributions, which amount to a whopping Rs 2,792 crore.
The bus corporations, which are in a financial crisis, have failed to remit PF for the past several months and have now written to the state government to provide one-time relief and clear pending dues.
As per the Employees’ Provident Funds and Miscellaneous Provisions Act of 1952, PF facility is provided to employees. According to it, bus corporations have to deduct 12 percent of an employee’s basic salary and dearness allowance for the PF. Along with this, employers have to deposit an equivalent amount to the Employees’ Provident Fund Organisation (EPFO). If these contributions are not remitted on time to EPFO, an interest penalty of 12 per cent per annum has to be paid, as per Section 7Q of the Act.

https://www.newindianexpress.com/states/karnataka/2024/Nov/29/karnataka-rtcs-provident-fund-dues-touch-rs-2792-crore-seek-one-time-relief?utm_source=perplexity

https://indianexpress.com/article/cities/bangalore/karnatakas-road-transport-corporations-face-shakti-scheme-reimbursements-minister-ramalinga-reddy-9732122/?utm_source=perplexity

Read more at:
http://m.timesofindia.com/articleshow/129723723.cms?utm_source=perplexity&utm_source=contentofinterest&utm_medium=text&utm_campaign=cppst

https://docs.google.com/document/d/1Bwapms8-sOPkPAKkxhhIneLvioyTEXpVvpHyDNi-iE4/edit?usp=drivesdk