സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്.

പത്തു വർഷത്തിനിടെയിൽ സംസ്ഥാനത്തെ ബസ് യാത്രക്കാർ പകുതിയിലും താഴെയായി. സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ദിവസം 68 ലക്ഷം യാത്രക്കാരെ എങ്കിലും നഷ്ടമായെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്. 2013-ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നു. ഇപ്പോഴത് 64 ലക്ഷത്തിനടുത്താണ്.
ഒരു ബസ് പിൻ വാങ്ങുമ്പോൾ കുറഞ്ഞത് 550 പേരുടെ യാത്രാ സൗകര്യമെങ്കിലും ഇല്ലാതാകുമെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു. ഒരു റൂട്ടിൽ ഒരു ബസ് സർവീസ് നിലയ്ക്കുമ്പോൾ അതിൽ യാത്ര ചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്ര വാഹനങ്ങളിലേക്ക് മാറുന്നെന്നാണ് കണക്ക്.
എന്തുകൊണ്ട് യാത്രക്കാർ കുറയുന്നു
കോവിഡ് കാലത്ത് സമ്പർക്കം ഒഴിവാക്കാൻ പലരും ബസ് ഒഴിവാക്കി സ്വന്തം വാഹനങ്ങൾ വാങ്ങി. ഇവർ എന്നേക്കുമായി ബസ് യാത്ര ഒഴിവാക്കി.
• ബസ് സർവീസുകൾ കുറഞ്ഞു. യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് സർവീസ് ഇല്ലാത്ത അവസ്ഥ. ഇതോടെ സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നു. ചിലപ്പോൾ ഒന്നിലധികം ബസിൽ യാത്ര ചെയ്യേണ്ടി വരും. സമയ നഷ്ടം ഒഴിവാക്കാൻ ബസ് ഉപേക്ഷിക്കുന്നവരും ഏറെയുണ്ട്.
• ബസ് ചാർജും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചെലവും തമ്മിലുള്ള അന്തരം കുറഞ്ഞു. അതിനാൽ യാത്രക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ, ഇരുചക്രവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി.
2013-ൽ യാത്രക്കാർ 1.32 കോടി
• പെർമിറ്റുണ്ടായിരുന്നത് 27,725 സ്വകാര്യബസ്
• സർവീസ് നടത്തിയത് 19,000
• കെ.എസ്.ആർ.ടി.സി. 5500
• ആകെ 33,225
• സ്വകാര്യ ബസ് യാത്രക്കാർ 1.04 കോടി
• കെ.എസ്.ആർ.ടി.സി. 28 ലക്ഷം
2023-ൽ യാത്രക്കാർ 64 ലക്ഷം
• സ്വകാര്യ ബസ് 7300
• കെ.എസ്.ആർ.ടി.സി. 4200
• ആകെ 11,500
• സ്വകാര്യബസ് യാത്രക്കാർ 40 ലക്ഷം
• കെ.എസ്.ആർ.ടി.സി. 24 ലക്ഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ