കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യയാത്ര കർശനമായി നിയന്ത്രിക്കാൻ കെഎസ്ആർടിസി തീരുമാനം. വിദ്യാർഥി കൺസഷനും സൗജന്യപാസുകളും നിയന്ത്രിക്കാൻ സോഫ്റ്റ്‌വെയർ വാങ്ങും. അംഗപരിമിതർക്കും സ്വാതന്ത്ര്യസമര സേനാനികൾക്കുമുള്ള സൗജന്യപാസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇവ പുനഃപരിശോധിക്കും.
കൺസഷൻ വേണ്ട വിദ്യാർഥികളുടെ പട്ടിക പ്രിൻസിപ്പലാണു നൽകേണ്ടത്. പരിശോധനയിൽ അർഹതയില്ലാത്തവരെ കണ്ടെത്തിയാൽ ആ സ്കൂളിനുള്ള കൺസഷൻ ഒരു വർഷം തടയും. കൺസഷൻ ചെലവ് വിദ്യാഭ്യാസവകുപ്പും അംഗപരിമിത പാസിന്റെ പണം സാമൂഹികനീതി വകുപ്പും നൽകണമെന്നാവശ്യപ്പെട്ട് ഇരു വകുപ്പുകൾക്കും കത്തു നൽകും.
പുതിയ ബസ്: മുഖ്യമന്ത്രിയുടെ ചർച്ച 23ന്
പഴയ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനയം മൂലം ഏപ്രിൽ ഒന്നു മുതൽ ഒഴിവാക്കേണ്ടിവരുന്ന 1660 കെഎസ്ആർടിസി ബസുകളിൽ ആയിരവും ഇപ്പോൾ ഓടുന്നവയാണ്. പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി 23നു യോഗം വിളിച്ചിട്ടുണ്ട്. പകരം ബസ് വാങ്ങാൻ 650 കോടി ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് തള്ളിയിരുന്നു. കിഫ്ബി 814 കോടി അനുവദിച്ചെങ്കിലും 57 കോടിയേ കിട്ടിയിട്ടുള്ളൂ. വായ്പ തിരിച്ചടവ് രണ്ടു വർഷത്തിനു ശേഷം സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശം ധനവകുപ്പ് അംഗീകരിക്കാത്തതിനാൽ ബാക്കി തുക കിഫ്ബി അനുവദിക്കുന്നില്ല.
https://www.manoramaonline.com/news/kerala/2023/03/06/ksrtc-to-monitor-free-pass.amp.html
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ