2024 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

എട്ടു മണിക്കൂർ തൊഴിൽ സമയം; സത്യവും മിഥ്യയും

കെ.എസ്.ആർ.ടി.സിയിൽ എട്ട് മണിക്കൂർ തൊഴിൽ സമയം 12 മണിക്കൂർ ആയി ഉയർത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ചില ടേഡ് യൂണിയനുകൾ നടത്തുന്ന ആഭാസ സമരം നിയമ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്. ചില മാധ്യമങ്ങളുടെ ആശിർവാദത്തോടെ നടത്തുന്ന കുപ്രചരണങ്ങളുടെ നിജസ്ഥിതി ജനങ്ങൾ അറിയേണ്ടതുണ്ട്.

കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള അമിതാധ്വാനം അടിച്ചേൽപ്പിക്കുന്ന ഒരു കലണ്ടർ ദിവസത്തിൽ  പതിനാറ് മണിക്കൂർ സ്പ്രെഡ് ഓവറിൽ പതിമൂന്ന് മണിക്കൂർ സ്റ്റീയറിങ് ഡ്യൂട്ടി എന്ന  സംവിധാനത്തെ പന്ത്രണ്ട് മണിക്കൂർ സ്പ്രെഡ് ഓവറിനുള്ളിൽ എട്ട് മണിക്കൂർ ആയി കുറക്കുന്ന നടപടിയെ ദുർവ്യാഖ്യാനിച്ചാണ് വ്യാജ പ്രചരണം അഴിച്ചു വിടുന്നത്. മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് 1961 സ്പ്രെഡ് ഓവർ സംബന്ധിച്ച് നിയമ വ്യവസ്ഥ താഴെ വായിക്കാം.

"16. Spread-over.--(1) The hours of work of an adult motor transport worker shall, except in any case referred to in the second provision to section 13 be so arranged that inclusive of interval for rest under section 15, they shall not spread-over more than twelve hours in any day. "

 തൊഴിൽ സമയം സംബന്ധിച്ച് നിയമ വ്യവസ്ഥ താഴെ വായിക്കാം.

13. Hours of work for adult motor transport workers--No adult motor transport worker shall be required or allowed to work for more than eight hours in any day and forty-eight hours in any week: Provided that where any such motor transport worker is engaged in the running of any motor transport service on such long distance routes, or on such festive and other occasions as may be notified in the prescribed manner by the prescribed authority, the employer may, with the approval of such authority, require or allow such motor transport worker to work for more than eight hours in any day or forty-eight hours in any week but in no case for more than ten hours in a day and fifty-four in hours in a week, as the case may be :  Provided further that in the case of a breakdown or dislocation of a motor transport service or interruption of traffic or act of God, the employer may, subject to such conditions and limitations as may be prescribed, require or allow any such motor transport worker to work for more than eight hours in any day or more than forty-eight hours in any week. 

ഈ നിയമ പ്രകാരം ഒരു കലണ്ടർ ദിവസം 12 മണിക്കൂർ സ്പ്രെഡ് ഓവറിനുള്ളിൽ സാധാരണ 8 മണിക്കൂർ ജോലിയും , ദീർഘദൂര റൂട്ടുകളിലും, ഉത്സവകാല സർവ്വീസുകൾക്കും പരമാവധി പത്ത് മണിക്കൂറിൽ അധികരിക്കുന്ന  ടൈം ഷെഡ്യൂളുകൾ ഉണ്ടാക്കാൻ ഇന്ത്യൻ റിപ്പബ്ളിക്കിൽ ഒരു തൊഴിൽ ഉടമയ്ക്കും കഴിയില്ല. നിയമത്തെ ധിക്കരിക്കുന്നത് നിയമവാഴ്ചക്കെതിരായ വെല്ലുവിളിയാണ്.

ഈ നിയമത്തിലെ സെക്ഷൻ 37 പ്രകാരം ട്രേഡ് യൂണിയനുകളുമായുള്ള ഉഭയ കക്ഷി കരാറിലൂടെയോ , ആർബിട്രേഷൻ അവാർഡ് മുഖാന്തിരമോ നിയമം അനുശാസിക്കുന്ന പരിധിയിലധികം തൊഴിൽ സമയം നിശ്ചയിക്കാൻ ഒരു തൊഴിലുടമക്കും  നിയമപരമായി കഴിയില്ല. അങ്ങനെ ഒരു കരാറുണ്ടാക്കിയാൽ രാജ്യത്ത് ഏതൊരു പൗരനും നിയമനടപടികളിൽ കൂടി അത് തടയാൻ കഴിയും.

37. Effect of laws and agreements inconsistent with this Act.--(1) The provisions of this Act shall have effect notwithstanding anything inconsistent therewith contained in any other law or in the terms of any award, agreement or contract of service, whether made before or after the commencement of this Act. Provided that where under any such award, agreement, contract of service of otherwise a motor transport worker is entitled to benefits in respect of any matter which are more favourable to him than those to which he would be entitled under this Act, the motor transport worker shall continue to be entitled to the more favorable benefits in respect of that matter, notwithstanding that he receives benefits in respect of other matters under this Act. 

1947 ലെ വ്യവസായ തർക്ക നിയമം  നില നിൽക്കുമ്പോൾ തന്നെ ആയിരുന്നു മോട്ടോർ  ട്രാൻസ്പോർട്ട് ജീവനക്കാർക്ക് പ്രത്യേകമായി മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് 1961ൽ രൂപം കൊണ്ടത് .  മോട്ടോർ ട്രാൻസ്പോർട്ട് വ്യവസായത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം കാര്യക്ഷമമായി നൽകുന്നതിന് ഉതകുന്ന തൊഴിൽ സമയം ക്രമീകരിക്കുന്നതിനാണ് ഈ നിയമം രൂപം കൊണ്ടത്. ഫാക്ടറികളിലെ യന്ത്രങ്ങളിൽ ഉപയോഗിക്കുന്നത് അചേതനങ്ങളായ അസംസ്കൃത വസ്തുക്കളാണ്. പാസഞ്ചർ ട്രാൻസ്പോർട്ട് വ്യവസായത്തിലെ വാഹനത്തിൽ ജീവനുള്ള മനുഷ്യന്റെ യാത്രയാണ് ഉൽപ്പാദന വസ്തു. യാത്രക്കാരുടെ കാര്യക്ഷമവും സംയോജിതവുമായ യാത്ര ഉറപ്പാക്കാൻ ഫാക്ടറികളെ പോലെ എട്ട് മണിക്കൂർ ജോലി സമയം യാന്ത്രികമായി ഉപയോഗിക്കണമെന്ന വരട്ടു തത്വ നിലപാട് ആ വ്യവസായത്തിന്റെ പ്രത്യേകതക്ക് ഇണങ്ങുന്നതല്ല.  കേരളത്തിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ അരാജക സമരത്തെ പിന്തുണക്കുന്ന കോൺഗ്രസ് , ബിജെപി രാഷ്ട്രീയ പാർട്ടികൾ നയിക്കുന്ന സർക്കാരുകളും അതാത് സംസ്ഥാനങ്ങളിൽ ഈ നിയമം ആണ് പിന്തുടരുന്നത്.

ഇന്ത്യയിലെ പ്രഥമ ട്രേഡ് യൂണിയനായ എ.ഐ.ടി.യുസിയുടെ സ്ഥാപക നേതാവും , പിന്നീട് ഐ.എൻ.ടി.യു.സി യൂണിയന് രൂപം നൽകിയതുമായ ജവഹർലാൽ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ഈ നിയമം പാർലമെന്റ് പാസാക്കിയത്. ആ നിയമത്തെ മറ്റൊരു  സംസ്ഥാനത്തും എതിർക്കാത്ത ഐ.എൻ.ടി.യു.സി കേരളത്തിൽ മാത്രം എതിർക്കുന്നതിന്റെ യുക്തി എന്താണ്?  ആ നിയമത്തിന്റെ ഭരണഘടനാ  സാധുത  നാളിതു വരെ ഇന്ത്യൻ ജുഡീഷ്യറി എവിടെയും നിരാകരിച്ചിട്ടില്ല എന്നതും ഓർമ്മിക്കുക. കേരളത്തിന് പുറത്ത് മറ്റ് എല്ലാ ആർ.ടി.സികളിലും നിലനിൽക്കുന്നതും , കേരളത്തിനുള്ളിലെ സ്വകാര്യ പാസഞ്ചർ , ചരക്ക് ഗതാഗത മേഖലകളിലെ തൊഴിലാളികൾക്ക് ബാധകവുമായ  ഈ നിയമം തങ്ങൾക്ക് മാത്രം ബാധകമല്ല എന്ന കെ.എസ്.ആർ.ടി.സി യിലെ ചില യൂണിയനുകളുടെ നിലപാട് ഒരു നീതീകരണവും ഇല്ലാത്തതാണ്.

1971 ൽ കുഞ്ഞു കൃഷ്ണ പിള്ള അവാർഡിൽ കൂടി നടപ്പാക്കിയ രണ്ടു കലണ്ടർ ദിവസങ്ങളിലായി പതിനാറു മണിക്കൂർ സ്പ്രെഡ് ഓവറിനുള്ളിൽ പതിമുന്ന് മണിക്കൂർ സ്റ്റീയറിങ് ഡ്യൂട്ടി എന്നതും ഈ നിയമ പ്രകാരം ക്രമീകരിച്ചതാണ്. ഈ സംവിധാനത്തെ അട്ടിമറിച്ച് 1991 ന് ശേഷം നിയമവിരുദ്ധമായി ഒരു കലണ്ടർ ദിവസത്തിൽ നിയമവിരുദ്ധമായി പന്ത്രണ്ട് മണിക്കൂറിലധികം അമിതാധ്വാനം അടിച്ചേൽപ്പിക്കുന്ന മൾട്ടി ഡ്യൂട്ടി സംവിധാനം റോഡപകടങ്ങൾക്കും, തൊഴിൽപരമായ  ഉൽപ്പാദന ക്ഷമതക്കും ഇണങ്ങുന്നതല്ല എന്ന യാഥാർഥ്യം എങ്ങനെ നിഷേധിക്കാൻ കഴിയും ?  പന്ത്രണ്ട് മണിക്കൂറിൽ അധികമുള്ള തൊഴിൽ സമയ തർക്കം കേവലം മാനേജ്മെന്റ്/ തൊഴിലാളി തർക്കം മാത്രമല്ല. ബസിൽ യാത്രചെയ്യുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ടതു കൂടിയാണ്. വിശ്രമരഹിതമായ അമിതാദ്ധ്വാനം മൂലമുണ്ടാകുന്ന റോഡപകടങ്ങളുടെ കെടുതികൾ അനുഭവിക്കേണ്ടി വരിക അതിലെ യാത്രക്കാരാകും. അതു കൊണ്ട് തന്നെ ഈ ആഭാസ സമരത്തെ ചെറുത്ത്  തോൽപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. 

മുമ്പ് കെ.എസ്.ആർ.ടിസിയിലെ മെക്കാനിക്കൽ ജീവനക്കാരുടെ തുടർച്ചയായ പതിനാറു മണിക്കൂർ എട്ട് മണിക്കൂർ ആയി ചുരുക്കിയപ്പോഴും ചില അരാജക യൂണിയനുകൾ ഇതേ വിദണ്ഡവാദങ്ങൾ ഉയർത്തി രംഗത്ത് വന്നിരുന്നു. അത് തടയാൻ ജുഡീഷ്യറിയെ ചില അരാഷ്ട്രീയ/ അരാജക യൂണിയനുകൾ സമീപിച്ചെങ്കിലും തിരിച്ചടിയാണ് നേരിട്ടത്.

ഇപ്പോൾ നിലവിലുള്ള കെ.എസ്.ആർ.ടി.സി സേവന/വേതന ബന്ധ ഉഭയ കക്ഷി കരാറിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ , ഡ്രൈവർ വിഭാഗം ജീവനക്കാരുടെ തൊഴിൽ സമയം മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് നിയമപ്രകാരം പുനക്രമീകരിക്കുമെന്ന വ്യവസ്ഥയുണ്ട് എന്നത് മറക്കരുത്. ഒരു കലണ്ടർ ദിവസം അമിതാധ്വാനത്തിലൂടെ ഒന്നിലധികം ദിവസങ്ങളിലെ ശമ്പളം വാങ്ങുന്ന ഡബിൾഡ്യൂട്ടികൾ നിർത്തലാക്കുമെന്നും ആ കരാറിൽ കൃത്യമായി പറയുന്നുണ്ട്.  ഈ കരാറിൽ ഒപ്പുവെച്ച ഐ.എൻ.ടി.യു.സി , ബി.എം.എസ് യൂണിയനുകൾ അതേ കരാർ പ്രകാരമുള്ള ശമ്പളം വാങ്ങുന്ന തൊഴിലാളികളെ കരാർ പ്രകാരമുള്ള സേവനം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് കരാർ ലംഘനവും വഞ്ചനാപരവുമായ നിലപാടും അല്ലേ ? 

പാർലമെന്റ് അംഗീകരിച്ച സ്റ്റാറ്റ്യൂട്ടറി നിയമ വ്യവസ്ഥകൾ  നടപ്പാക്കുന്നതിനെതിരായ ഏതൊരു നിലപാടും അരാജകത്വം വളർത്താൻ മാത്രമേ സഹായിക്കൂ.

ചില ജീവനക്കാർ തങ്ങൾ പി.എസ്.സി വഴി നിയമനം ലഭിച്ചവരാകയാൽ സർക്കാർ ജീവനക്കാർക്ക് സമാനമായ അവകാശമുണ്ടെന്ന് വിദണ്ഡവാദവും ഉയർത്തുന്നുണ്ട്. 1957 ലെ പി.എസ്.സി നിയമം റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന നിയമ സംഹിത മാത്രം ആണെന്നത് ഇവർ തിരിച്ചറിയുന്നില്ല.

കെ.എസ്.ആർ.ടി.സി ഇന്ന് എത്തി ചേർന്നിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക്  കെ.എസ്.ആർ.ടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾക്ക് ഏറിയതോ , കുറഞ്ഞതോ ആയ ഉത്തരവാദിത്തമുണ്ട്. സങ്കുചിത ട്രേഡ് യൂണിയൻ താൽപ്പര്യങ്ങൾക്ക് കീഴടങ്ങി  വ്യവസായത്തിന്റെ സാമ്പത്തിക ശേഷിയെ തകർക്കുന്ന നിലപാടുകൾ കാലാകാലങ്ങളിൽ സ്വീകരിച്ചതും നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണ് എന്നത് സ്വയം വിമർശനപരമായി അംഗീകരിച്ചേ മതിയാകൂ.

വ്യവസായം നേരിടുന്ന ഇന്നത്തെ അതി ഗുരുതര സാമ്പത്തിക  പ്രതിസന്ധി പിണറായി സർക്കാരിന്റെ മാത്രം സംഭാവനയല്ല. ആ.ർ.ടി.സി ആക്ട് പ്രകാരം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട കെ.എസ്.ആർ.ടിസി രൂപീകൃതമായ1965 മുതൽ ഒരിക്കലും അതിനിണങ്ങുന്ന പ്രവർത്തനങ്ങൾ ആയിരുന്നില്ല തുടർന്നത്. വാണിജ്യ നിയമ പ്രകാരം പ്രവർത്തിക്കുന്നതിന് പകരം സാധാരണ സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്ക് സമാനമാണ് കെ.എസ്.ആർ.ടി.സിയും പ്രവർത്തിക്കേണ്ടതെന്ന വികല കാഴ്ചപ്പാടാണ് മാനേജ്മെന്റും ട്രേഡ് യൂണിയനുകളും  സ്വീകരിച്ചത് .

വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തന ഘടന സംബന്ധിച്ച് ആർടിസി ആക്ട് വ്യവസ്ഥ താഴെ വായിക്കാം 

22. General principle of Corporation’s finance.—It shall be the general principle of a Corporation that in carrying on its undertaking it shall act on business principles. (RTC Act 1950)

ഇപ്പോൾ നേരിടുന്ന  പ്രതിസന്ധികളുടെ പേരിൽ ഉൽസവ പറമ്പിലെ പോക്കറ്റടിക്കാരെ പോലെ പിണറായി സർക്കാരിനെതിരെ ചന്ദ്രഹാസം മുഴക്കുന്ന ഇന്നത്തെ ഡി.എൽ.എഫിലെ ഘടക  യൂണിയനുകൾ പഴയകാല ചരിത്രം ഓർമ്മിക്കുന്നത് നന്ന്.

മുൻ യുഡിഎഫ് സർക്കാർ പുറത്തിറക്കിയ പുനരുദ്ധാരണ പാക്കേജിൽ ഉൽപ്പാദനക്ഷമത ഇതര സംസ്ഥാനങ്ങൾക്ക് സമാനമാക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു എന്നതും മറക്കരുത്. അന്തർ സംസ്ഥാന , ദീർഘദൂര സർവീസുകൾക്ക് വാടകക്ക് ബസുകളെടുക്കാനും ശുപാർശ ചെയ്തിരുന്നു. യുഡിഎഫ് പുനരുദ്ധാരണ പാക്കേജ് പ്രസക്ത ഭാഗം താഴെ വായിക്കാം

ഈ പുനദ്ധാരണ പാക്കേജിനെ അംഗീകരിച്ച ഐൻടിയുസി യൂണിയൻ  സമാന നിർദ്ദേശങ്ങൾ ഉള്ള സുശീൽഖന്ന റിപ്പോർട്ടിനെതിരെ ഉറഞ്ഞു തുള്ളുന്നത് അവസരവാദ അല്ലേ ?

ഇപ്പോൾ തൊഴിലാളി സംരക്ഷക കുപ്പായം അണിഞ്ഞ് ഉറഞ്ഞു തുള്ളുന്ന കോൺഗ്രസ് സർക്കാരിന്റെ കാലത്തായിരുന്നു. പഴയ പെൻഷൻ സമ്പ്രദായം നിർത്തലാക്കി പങ്കാളിത്ത പെൻഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ജീവനക്കാർക്കും , സംസ്ഥാന സർക്കാർ ജീവനക്കാർക്കും ബാധകമാക്കിയത് .അതേ പെൻഷൻ സമ്പ്രദായം ഭേദഗതി ചെയ്യാതെ തുടരുന്ന ബിജെപി സർക്കാരിനെ പിന്തുണക്കുന്നവരാണ് ഐ.എൻ.ടി.യു.സി യുടെ പുതിയ ചങ്ങാതിയായ ബി.എം.എസ് യൂണിയൻ എന്നതും ഓർമ്മയിലിരിക്കട്ടെ.

മുമ്പ് യുഡിഎഫ് ഭരണകാലത്ത് നേരിട്ട് മൂന്ന് പേരെ  കെ.എസ്.ആർ.ടി.സിയിൽ എ.റ്റി.ഒ മാരായി നിയമിച്ചപ്പോൾ അതിനെതിരെ നേരിയ എതിർ ശബ്ദം പോലും  ഉയർത്താത്തവരാണ് ഇന്നത്തെ ഡി.എൽ.എഫ് ഘടക യൂണിയനുകൾ.

ഡിപ്പോ എഞ്ചിനീയർമാർക്ക് എ.റ്റി.ഒ അധികാരങ്ങൾ  നൽകിയപ്പോഴും , പന്ത്രണ്ട് ഡ്രൈവർമാർക്ക് സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ നേരിട്ട് പ്രമോഷൻ നൽകിയപ്പോഴും ഇവർ നിശബ്ദരായിരുന്നു, കെ.എസ്.ആർ.ടി.സിയുടെ 65 ഡിപ്പോകളിൽ 35 ഡിപ്പോകൾ വിറ്റുകിട്ടുന്ന പണം മൂലധനമാക്കി  എട്ട് കമ്പനികളായി ആക്കി മാറ്റണമെന്ന ഉമ്മൻചാണ്ടി ചെയർമാനായിരുന്ന 1991ലെ വിഭവ സമാഹരണ കമ്മീഷൻ ശൂപാർശക്ക് എതിരായോ , 1975ൽ  മിനിമം ബോണസ് നാലു ശതമാനമായി ചുരുക്കിയപ്പോഴോ യാതൊരു എതിർ നിലപാടും സ്വീകരിക്കാതെ പിന്തുണച്ചവരായിരുന്നു ഇവർ എന്നത് പുതു തലമുറ ജീവനക്കാർ അറിയണം.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കെ.എസ്.ആർ. പെൻഷൻ പദ്ധതി ഇന്നത്തെ ഡിഎൽഎഫ് ഘടകയൂണിയനുകൾ പങ്കെടുക്കാത്ത വയനാടൻ കമ്പനി വിരുദ്ധ സമര ഒത്തുതീർപ്പ് ചർച്ചയിൽ തുടക്കമിട്ടെങ്കിലും 1992ലെ യുഡിഎഫ് സർക്കാരിന്റെ റിസോഴ്സ് കമ്മീഷൻ റിപ്പോർട്ടിൽ "Delink from KSR" എന്ന ശുപാർശയിലൂടെ ആ പെൻഷൻ നിർത്തലാക്കാൻ ശ്രമിച്ചിരുന്നു എന്നതും പുതു തലമുറ ജീവനക്കാർ മനസിലാക്കണം.

കേരളത്തിന് പുറത്ത് ഇന്ത്യയിലെ കേന്ദ്ര /സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും കേരളത്തിലെ കെ.എസ്.ആർ പാർട്ട് മൂന്ന് പെൻഷൻ സമ്പ്രദായം നിലവിലില്ലെന്നും , പകരമുള്ളത് നാമമാത്ര സാമ്പത്തിക ആനുകൂല്യം മാത്രം ലഭിക്കുന്ന ഇപിഎഫ് പെൻഷൻ പദ്ധതി മാത്രമാണെന്നതും തിരിച്ചറിയുക. ഇപിഎഫ് പെൻഷൻ പദ്ധതി പ്രകാരം പരമാവധി പെൻഷൻ 7000 രൂപയും കുറഞ്ഞ പെൻഷൻ 1000 രൂപയും മാത്രമാണെന്നത് ഓർമ്മിക്കുക പരിമിതമായ പെൻഷൻ മാത്രം ലഭിക്കുന്ന ഇപിഎഫ് നക്കാപ്പിച്ച പെൻഷൻ പദ്ധതിയുടെ ഉപജ്ഞാതാവ് ഡി.എൽ.എഫ് പിന്തുണക്കുന്ന കേന്ദ്ര കോൺഗ്രസ് സർക്കാർ ആയിരുന്നു എന്നതും മറക്കരുത് 

അതേ പെൻഷൻ നിയമം മാറ്റമില്ലാതെ ഇപ്പോഴും നില നിർത്തുന്നതും ആ പെൻഷൻ ആനൂകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്ന കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി കോടതി വിധി നടപ്പാക്കാത്തതും കേരളത്തിൽ സമരാഭാസം നടത്തുന്ന ബി.എം.എസ് പിന്തുണക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ആണെന്നതും മറക്കരുത്" 

ഈ സമരാഭസത്തെ സാമൂഹിക മാധ്യമങ്ങളിൽ കൂടി പിന്തുണക്കുന്ന പെൻഷൻ പറ്റിയവർ ഒരു കാര്യം മറക്കരുത്. പെൻഷൻ പ്രതിസന്ധി സംബന്ധിച്ച് കേരളാ ഹൈക്കോടതി പരിഗണിച്ച ഹർജിയിൽ മുൻ യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മുലത്തിൽ പെൻഷൻ പറ്റിയവർ ഇന്ന് അനുഭവിക്കുന്ന സൗജന്യ പാസ് നിർത്തലാക്കുമെന്ന നിർദ്ദേശം കൂടി ഉണ്ടായിരുന്നു എന്നത് ഓർമ്മിക്കുക..

സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗം താഴെ വായിക്കാം.

83. The other aspects of the revival package seem to be as follows:
(a) Finding a solution for the burgeoning liability of pension and proposal of LIC submitted in March, 2014.
(b) In order to improve the credit worthiness, revaluation of assets is proposed.
(c) Swapping of existing loans with low interest rate and longer repayment period loans.
(d) Conversion of Government Loans to Equity.
(e) Introduction of Pension Cess for tickets above Rs.25 for creating a Pension Fund.
(f) Rationalization of loss making schedules.
(g) Modernization and introduction of customer satisfaction technologies.
(h) Stopping of free passes to retired employees.
Government's Assurance: 

യുഡിഎഫ് സർക്കാർ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച സൗജന്യ യാത്രാ സൗകര്യം അനുഭവിച്ചു കൊണ്ടാണ് അവർ പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അരാജക സമരത്തിന് എരിവ് പകരുന്നത്.

2024 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

കെഎസ്‌ആർടിസി ഡിപ്പോകൾ പ്രവർത്തനലാഭത്തിലേക്ക്‌.

കെഎസ്‌ആർടിസി ഡിപ്പോകൾ പ്രവർത്തനലാഭത്തിലേക്ക്‌. 73 ഡിപ്പോകളാണ്‌ ജൂലൈ ഒന്നുമുതൽ ഈമാസം 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്‌. പ്രവർത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞു. ജൂലൈയിൽ 41 ഡിപ്പോകളാണ്‌ നഷ്ടത്തിലോടിയിരുന്നത്‌. അതിൽനിന്ന്‌ 21 ഡിപ്പോകൾ ലാഭകരമായി. ടിക്കറ്റ്‌ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്‌.  നെടുങ്കണ്ടം, കുമളി, മല്ലപ്പളളി, കട്ടപ്പന, പൊൻകുന്നം, നിലമ്പൂർ, കൽപ്പറ്റ, കാഞ്ഞങ്ങാട്‌, തലശേരി, മൂന്നാർ, മൂലമറ്റം, കോന്നി, പിറവം, പയ്യന്നൂർ, തിരുവമ്പാടി, കൂത്താട്ടുകുളം, എരുമേലി, വടകര, കൊടുങ്ങല്ലൂർ, ആര്യങ്കാവ്‌ ഡിപ്പോകൾ നഷ്ടം കുറച്ചുകൊണ്ടുവരുന്നു. ആളുകൾ കുറഞ്ഞതും വിദ്യാർഥികൾക്ക്‌ യാത്രാ പ്രശ്‌നമുണ്ടാക്കാത്തതുമായ ട്രിപ്പുകൾ റദ്ദാക്കുകയാണ്‌ ആദ്യം ചെയ്തത്‌.

ഇതിലൂടെ ഡീസൽ, സ്‌പെയർ പാർട്‌സ്‌ ചെലവ്‌ കുറച്ചു. ലാഭകരമായ റൂട്ടുകൾ കണ്ടെത്തി ഓടിക്കാനും നടപടി സ്വീകരിച്ചതും ഫലംകണ്ടു. കട്ടപ്പുറത്തായ  ബസുകൾ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കി. അധികജീവനക്കാരെ ഉപയോഗിച്ച്‌ സർവീസ്‌ നടത്തുകയോ പ്രയോജനപ്പെടുന്ന ഡിപ്പോകൾക്ക്‌ കൈമാറുകയോ ചെയ്തതും നേട്ടമായി.

മൂന്നു സോണുകളും പ്രവർത്തനലാഭത്തിലാണ്‌. സൗത്ത്‌ സോൺ 3.59  കോടിയും സെൻട്രൽ സോൺ  1.90 കോടിയും നോർത്ത്‌ സോൺ 1.62 കോടിയും ലാഭമുണ്ടാക്കി. ദിവസ കലക്‌ഷൻ ഒമ്പതു കോടിയിലേക്ക്‌ എത്തിക്കാനാണ്‌ ശ്രമം നടക്കുന്നത്‌.
https://www.facebook.com/share/Jg2FWoRZWBCEbiQp/?mibextid=oFDknk

2024 സെപ്റ്റംബർ 11, ബുധനാഴ്‌ച

Kerala High Court; "Tourist Buses Not Allowed Pick Up Drop Off Passengers-Like Ltage Carriage"-269295

The Kerala High Court held that tourist buses operating as contract carriages have a prior contract between the passenger or a group of passengers and the operator and they cannot pick up and drop off passengers enroute their journey when those passengers are not included in its prior contract.

Contract carriage vehicles operate for a hired/fixed amount under an express or implied contract with passengers to pick them up from one point and drop them off at their destination on a time basis. It does not stop to pick up or drop off passengers along the way. In contrast, Stage carriages, like KSRTC allow passengers to pay separate fares for the distances they travel. They can pick up and drop off passengers along their route and do not have a fixed payment arrangement like contract carriages.

Justice N Nagaresh observed tourist vehicles operating under the All India Tourist Permit must have the names and details of all passengers including their pick-up point and drop-off point in electronic or print form. It added that such a list should be prepared before the start of every journey.

“A Tourist Vehicle Operator does not have a right to stop the Vehicle to pick up or drop off passengers not included in the contract, enroute a journey. In other words, a Tourist Vehicle cannot run its service like a Stage Carriage.”

The Court was considering various writ petitions filed by tourist vehicle operators against penalty challans (circular dated June 06, 2023) issued against them for operating their tourist bus with all India Tourist Permits as stage carriers. They submit that they are covered under all India Tourist Permits and are not contract carriages.

A writ petition is also filed by KSRTC seeking to take action against All India Tourist Permit Vehicles through the Nationalised Routes and Scheme covered routes under the Motor Vehicles Act, 1988. It was stated that the revenue of KSRTC is being affected. Certain other writ petitions were filed by stage carriage operators to ensure that tourist buses do not operate as stage carriages by transporting passengers on fares paid proportionate to the distance travelled by them.

They challenged Rule 6(2), Rule 10(1) and Rule 13(1) of All India Tourist Vehicles (Permit) Rules, 2023 that enable tourist buses with All India Tourist Permits to operate like stage carriages to pick up and drop off passengers with regular daily trips on specified routes.

The Court noted that Section 2 (7) of the Motor Vehicles Act defines contract carriage and Section 2 (40) defines stage carriage. On analysis of the terms, the Court stated that contract carriages can levy separate fares from individual passengers either for the whole journey or for stages of the journey, which means they can pick up and drop off passengers along their route. It further stated that contract carriage vehicles cannot pick up or drop off passengers not included in the contract anywhere during the journey.

The Court clarified thus, “The essential difference between a Stage Carriage and a Contract Carriage permit is that while a Stage Carriage run as a regular bus service for passengers where the entire route is split up in various “stages” till the destination point, in the case of a Contract Carriage, a route is defined from one destination to another destination. A Contract Carriage is not expected to run as a daily carriage service as it is based on a prior contract between an operator and a passenger/passengers to ply from one destination to another destination.”

The Court stated that stage carriage vehicles, like those operated by the KSRTC, are meant to help the general public who travel from one destination to another.

The Court further stated that a tourist vehicle remains a contract carriage vehicle and they do not get authority under All India Tourist Vehicles (Permit) Rules to operate as a stage carriage. Interpreting the terms tour, tourist etc, the Court noted that tourist vehicles are contract carriages.

The Court added that in contract carriage vehicles, passengers included in the contract can be picked up and dropped off along the journey, as long as all the passengers who are included in the contract have the same destination or purpose of journey.

“A Tourist Vehicle Operator cannot enter into multiple contracts with more than one person or Group of persons. The persons travelling should not only have the intention of travelling to the same destination but should also have the common purpose of travelling as well”, stated the Court.

As such, the Court dismissed the writ petitions filed by the tourist vehicle operators. The Court stated that the circular issued by the Transport Department is valid and cannot be set aside. It added that the actions taken by the Motor Vehicles Department such as intercepting and seizing vehicles and issuing penalty challans for violation of permit conditions are justified.

Case Number: WP(C) NO. 19537 OF 2023 & other cases

Case Title: Sarath G Nair & Other Cases

Citation: 2024 LiveLaw (Ker) 572

https://www.livelaw.in/high-court/kerala-high-court/kerala-high-court-tourist-buses-not-allowed-pick-up-drop-off-passengers-like-stage-carriage-269295

2024 സെപ്റ്റംബർ 8, ഞായറാഴ്‌ച

Flix Bus

നാല് ലക്ഷത്തിലധികം റൂട്ടുകൾ, അയ്യായിരത്തിലധികം ഡെസ്റ്റിനേഷൻസ്, നാൽപ്പതിലധികം രാജ്യങ്ങൾ.  
സ്വന്തമായി ഒറ്റ ബസ് പോലുമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ബസ് സർവീസ് കമ്പനിയാണ് നാളെ മുതൽ സൗത്ത് ഇന്ത്യയിലും ഓടാൻ തുടങ്ങുന്ന FLIXBUS. 
ഫെബ്രുവരി മുതൽ ഈ കമ്പനി നമ്മുടെ ഇന്ത്യയിലുണ്ട്. ജർമനിയിൽ തുടങ്ങീട്ട് പത്തു പതിമൂന്ന് കൊല്ലായിട്ടേയുള്ളൂ.    
എങ്ങിനെ ഇവന്മാർ ഇങ്ങനെ പച്ചപിടിച്ചു എന്നതറിയുന്നത് രസമാണ്. 
 
ഒന്നാമതായി, നമ്മുടെ ബസ് മുതലാളി ബസ് വാങ്ങില്ല.  
നല്ല ബസുകൾ ലോക്കൽ മാർക്കറ്റിൽ നിന്നെടുക്കും. 
ലോണില്ല, അടവില്ല, റിപ്പയറില്ല. വേണ്ടാത്ത തലവേദനകൾ ഒന്നുമേയില്ല.
ഡാറ്റ അനലിറ്റിക്‌സ് വെച്ച്, കൃത്യമായി റൂട്ടും സമയവും പ്ലാൻ ചെയ്യും; ആളില്ലാ വണ്ടികൾ ഓടിത്തളരില്ല. 
ഓൺലൈൻ ടിക്കറ്റിങ്; അതും അധികവും സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമിൽ. 
ടിക്കറ്റ് കൗണ്ടറില്ല; ടിക്കറ്റ് കൊടുക്കാനാളില്ല; ടിക്കറ്റ് എടുത്തോന്ന് നോക്കാൻ വേറെ വല്യ ഏമാന്മാരില്ല.   
തിരക്ക് കുറയുമ്പോൾ പൈസ കുറയും; തിരക്ക് കൂടുമ്പോൾ പൈസയും കൂടും. 
യാത്രക്കാർ ഡിസ്‌ട്രിബ്യുട്ട് ചെയ്യപ്പെടും.
വളരെ, വളരെ കുറച്ച് ഉദ്യോഗസ്ഥന്മാരേ ജോലിക്കുള്ളൂ. ബസിൽ കയറിയാൽ 
ചായയും പഴം പൊരിയുമൊക്കെ കിട്ടും. അതിലവർ നല്ല മാർജിൻ പിടിക്കും. നിങ്ങള് കഴിക്കണം എന്ന് അവർക്ക് നിർബന്ധമില്ല ...ട്ടോ. 
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും നല്ല ശ്രദ്ധ കൊടുക്കും. BS6 മോഡലുകൾ മാത്രമേ ഇന്ത്യയിൽ ഓടിക്കുന്നുള്ളു. ABS, ESC സംവിധാനങ്ങൾ നിർബന്ധം; എല്ലാവർക്കും സേഫ്റ്റി സീറ്റ്ബെൽറ്റ്. 
കാത്തിരിക്കാൻ നല്ല വൃത്തിയുള്ള, സൗകര്യമുള്ള ഇടങ്ങൾ. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഏറ്റവും വേഗം ഇമ്പ്ലിമെന്റ് ചെയ്യും. 
എല്ലാറ്റിലും മേലെ, മനുഷ്യന്മാരോട് മര്യാദയ്ക്ക് പെരുമാറും. 
കേട്ടാൽ വളരെ ലളിതമാണ് FLIXBUS ന്റെ ബിസിനസ് സീക്രട്ട്സ്.    

ശബരിമല സീസൺ വരുമ്പോൾ വിവേകാനന്ദാ ട്രാവൽസ് നടത്തിയിരുന്ന കച്ചോടത്തിന്റെ ഗ്ലോബൽ, സ്മാർട്ട് വേർഷനാണിത്.  വിവേകാനന്ദ സൂപ്പർ ഹിറ്റായപ്പോൾ വേറെയും കുറെ ടീമുകൾ ഇതു കോപ്പിയടിച്ചു. 
FLIXBUS ഇപ്പോൾ വിജയകരമായി നടപ്പിലാക്കിയ പല ഐഡിയകളും നടപ്പിലാക്കിയാലോ 
എന്ന് നമ്മുടെ KSRTC കുറേക്കാലം മുൻപേ ആലോചിക്കാൻ തുടങ്ങിയതാണ്.
ആലോചിക്കാൻ തുടങ്ങിയവർക്ക് പലർക്കും പെൻഷൻ കിട്ടിത്തുടങ്ങി. വേറെ പലർക്കും പെൻഷൻ കിട്ടാണ്ടായിത്തുടങ്ങി.   

ഹാർവാർഡിൽ പഠിച്ച്, Uber ൽ ജോലിയെടുത്ത് മിടുക്ക് തെളിയിച്ച ഡൽഹിക്കാരൻ ചുള്ളൻ 
സൂര്യ ഖുരാനയാണ് ഇന്ത്യൻ പച്ചബസിന്റെ MD.   

ബംഗളൂരുവിൽ നിന്ന് നാളെ മുതൽ ഓടിത്തുടങ്ങുകയാണീ പച്ച ബസുകൾ. 
കേരളത്തിലേക്ക് വരുന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. 
എന്തായാലും, വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.
https://www.facebook.com/share/qqCMrxTkHpFGZeDh/?mibextid=oFDknk

2024 ഓഗസ്റ്റ് 28, ബുധനാഴ്‌ച

കെഎസ്ആർടിസിക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിലും 71.53 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു.

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്‌. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.
Read more: https://www.deshabhimani.com/news/kerala/ksrtc/1134372

2024 ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഓട്ടോറിക്ഷയില്‍ കേരളം ചുറ്റാം; പെർമിറ്റിൽ ഇളവുമായി സർക്കാർ Read more: https://www.deshabhimani.com/news/kerala/auto-rickshaw-in-keralam/1132148

സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവുമായി സർക്കാർ. ഇനി മുതല്‍ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് ഓടാൻ കഴിയും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷ യൂണിയൻ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്.

പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർമാർ ഉറപ്പു വരുത്തണമെന്ന്‌ എസ്ടിഎ നിർദേശിച്ചിട്ടുണ്ട്‌.  'ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്' എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും.  പുതിയ തീരുമാനത്തോടെ  കേരളത്തിൽ എവിടെയും ഓട്ടോകൾക്ക്  ഓട്ടം പോകാം.
Read more: https://www.deshabhimani.com/news/kerala/auto-rickshaw-in-keralam/1132148

കെഎസ്ആര്‍ടിസിക്ക് 91.53 കോടി കൂടി അനുവദിച്ചു': മന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. 20 കോടി രൂപ സഹായമായും നൽകി.

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ മാസാദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ്‌ ഇപ്പോൾ 20 കോടി കൂടി നൽകിയത്‌. ഇതിനു വേണ്ടി മാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.


2024 ജൂലൈ 13, ശനിയാഴ്‌ച

AIRTWF Demands Haryana Govt to Cancel Gazette Notification to Issue Permits to Private Operators

AIRTWF Demands Haryana Govt to Cancel Gazette Notification to Issue Permits to Private Operators

THE All India Road Transport Workers’ Federation (AIRTWF) has strongly called upon the government of Haryana to rescind the recently issued gazette notification permitting private operators to run bus services on various routes. The notification, issued on July 8, 2024, authorizes the issuance of 3,658 stage carriage permits across 362 routes within the state.

AIRTWF argues that this move will further deteriorate the already struggling Haryana Roadways. According to the federation, the fleet size of Haryana Roadways has dwindled from approximately 4,200 buses in 2014 to around 2,800 today, despite a significant 12 per cent increase in travel demand over the past decade. The reduction in fleet size is seen as a deliberate move by the government, driven by ulterior motives, to undermine the state-run transport service.

The federation emphasizes that Haryana Roadways has played a pivotal role in providing employment opportunities to the SC, ST, and BC communities, adhering to the reservation policies. Unlike profit-driven private operators, Haryana Roadways operates under government directives to ensure safe, comfortable, and affordable transportation for the public. AIRTWF fears that private operators, motivated by profit, will not honour reservation policies or provide the same level of service.

Further, Haryana Roadways offers free or concessional travel to various sections of society, including students, senior citizens, and individuals with disabilities, as directed by the government. AIRTWF warns that these benefits will likely be discontinued if private operators take over, leading to severe hardships for these vulnerable groups.

AIRTWF has appealed to all state committees, federations, and unions to stand in solidarity with Haryana Roadways workers and organise protest actions against the notification. The federation also urged its members to send representations to the chief minister of Haryana, requesting the immediate cancellation of the notification.

In a detailed letter to the Haryana chief minister, AIRTWF underscored the detrimental impact of the decision on the people of Haryana. It highlighted that the transition to private operators would be disastrous, stripping away the social and economic benefits provided by Haryana Roadways. AIRTWF stressed the need to maintain government control over passenger transport services to ensure equitable, reliable, and affordable transportation for all.

The letter reiterates that the core mission of Haryana Roadways is not profit but public service, providing essential transportation services to the citizens of Haryana. The federation warns that privatising these routes will lead to higher fares, reduced service quality, and the elimination of social benefits, ultimately making the people of Haryana the worst victims of this policy shift.

In light of these concerns, AIRTWF is steadfast in its demand that the government cancel the notification and direct Haryana Roadways to continue operating services on the affected routes, ensuring that the needs of commuters are met effectively and equitably.

Contact Editorial desk  pd.cpim@gmail.com Managerial office pdpbln@gmail.com



2024 ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഡ്രൈവർമാർക്ക് കടുത്ത ഭീഷണിയുമായി ഭാരതീയ നിയമ സംഹിത അഡ്വ. എ എൻ സന്തോഷ്

ഇക്കുറി ഹിന്ദി ഹൃദയഭൂമികയിൽ 2024 പുതുവർഷപ്പുലരി പിറന്നത് ട്രക്ക്, ബസ്, ടാങ്കർ ലോറി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരത്തോടെയാണ്. 2021ൽ ഇന്ത്യ കണ്ട കർഷകസമരത്തിന്റെ ഓർമ്മകൾ കേന്ദ്ര സർക്കാരിനെ വേട്ടയാടിയിട്ടാണന്നു തോന്നുന്നു ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ്സിന്റെ സമരം 3 നാൾ പിന്നിട്ട പാടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സമരക്കാരെ വിളിച്ചിരുത്തി ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചത്. എന്തിനായിരുന്നു സമരം? എന്ന് പരിശോധിച്ചാൽ രണ്ടാം മോദി സർക്കാരിന്റെ അവസാന കാലമായതോടെ കേന്ദ്ര സർക്കാരിന് വെളിപാട് ഉണ്ടായത്രേ! രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ അപ്പാടെ കൊളോണിയൽ ഭരണ കാലത്തെ പഴഞ്ചൻ ശേഷിപ്പുകൾ മാത്രമാണെന്ന്. ഉടനെ തീരുമാനിച്ചു 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമം പേര് മാറ്റി “ഭാരതീയ ന്യായ സംഹിത’ എന്ന് പുനർനാമകരണം ചെയ്യുവാൻ ഒപ്പം നിരവധി വകുപ്പുകൾ മാറ്റിയും തിരുത്തിയും 356 വകുപ്പോടെ ഭാരതീയ ന്യായസംഹിത എന്ന പേരിൽ പുതിയ നിയമം പുറത്തിറങ്ങുകയാണ് റിപ്പബ്ലിക് ദിന പിറവിയോടെ. കൊളോണിയൽ ഭരണകാലത്ത് പാസ്സാക്കിയെടുത്ത ക്രിമിനൽ നിയമത്തിൽ പരിഷ് കാരങ്ങളും ഭേദഗതികളും ആവശ്യമുണ്ടെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ ഈ നിയമപരിഷ്കാരങ്ങൾ രാജ്യത്തെ പൗരജനങ്ങൾക്ക് പ്രയോജനപ്രദമായ ഒന്നായിരിക്കുകയും വേണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റങ്ങളുടെ നിർവചനത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെ നിരീക്ഷിച്ചാൽ യഥാർത്ഥത്തിൽ ഈ നിയമം പിന്തിരിപ്പൻ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന് സുഗമമായ പരവതാനി ഒരുക്കുവാനുള്ളതാണന്നു കാണാം. പുതിയ നിയമത്തിന്റെ ഉള്ളടക്കത്തിൽ തന്നെ അങ്ങേയറ്റം ജനവിരുദ്ധമായതു കൊണ്ടു തന്നെയാണ് ട്രക്ക്, ബസ്, ടാങ്കർ മുതലാളിമാർക്കും തൊഴിലാളികൾക്കും അത്തരത്തിൽ ഒരു സമരത്തിന് തയ്യാറാവേണ്ടി വന്നതും. പുതിയ ശിക്ഷാനിയമം പ്രാബല്യത്തിൽ വരുന്നതോടെ ട്രക്ക്, ബസ്, ടാങ്കർ ഡ്രൈവർ മാത്രമല്ല നിരത്തിലൂടെ വാഹനം ഓടിക്കുന്ന ഏതൊരു ഡ്രൈവറെ സംബന്ധിച്ചും തികച്ചും ഭീതിയും ആശങ്കയും ഉണ്ടാക്കുന്നതാണ് നിലവിലുള്ള 304 (A) വകുപ്പിനു പകരമായി ചേർത്തിട്ടുള്ള 106 വകുപ്പ്. ഈ വകുപ്പ് പ്രകാരം അപകട മരണത്തിന് കാരണക്കാരനായയാൾക്ക് 304 (A) നിഷ്കർഷിച്ചിരുന്ന 2 വർഷം തടവ് എന്ന ശിക്ഷാ കാലയളവ് ബി.എൻ.എസ് വകുപ്പ് 106 ആകുന്നതോടെ 5 വർഷമായി ഉയരുന്നു എന്നതാണ്. എന്നാൽ ടി അപകട വിവരം പോലീസിനെയോ ബന്ധപ്പെട്ട മറ്റ് അധികൃതരെയോ അറിയിക്കാതെ “ഇടിച്ചിട്ട് ഓടി കളയുകയും” (hit and run) ഇര മരണപ്പെടുകയും ചെയ്താൽ അത്തരം കേസുകളിൽ തടവ് 10 വർഷം വരെയും പിഴ 7 ലക്ഷം രൂപയായും നൽകേണ്ടി വരുകയും ചെയ്യും. അതായത് തന്റേതല്ലാത്ത കാരണത്താൽ സംഭവിക്കുന്ന മന.പൂർവ്വമല്ലാത്ത നരഹത്യക്ക് പോലും നിലവിൽ 2 വർഷം തടവ് എന്നത് 5 വർഷമായി വർധിക്കുന്നു. ഇതാണ് ട്രക്ക് ഉടമകളെയും ഡ്രൈവർമാരെയും പൊടുന്നനെ സമരരംഗത്തേക്ക് ഇറങ്ങി തിരിക്കുന്നതിന് പ്രേരകമായത്. ഇത്തരം ശിക്ഷാ സമ്പ്രദായം നടപ്പാക്കുമ്പോൾ ഡ്രൈവർമാർ ഈ തൊഴിൽ തന്നെ ഉപേക്ഷിച്ച് പോകാൻ കാരണമാകുമെന്ന ട്രക്ക്, ടാങ്കർ ഉടമകളുടെ വാദത്തെയും ഇത് ഡ്രൈവർ തൊഴിൽ എടുക്കുന്നവരെ സാമ്പത്തികമായി പാപ്പരീകരിക്കുന്നതാണന്ന വാദത്തെയും തള്ളികളയാനാവില്ല. അതുപോലെ യാദൃച്ഛികമായി സംഭവിക്കുന്ന ഇത്തരം അപകടത്തെ തുടർന്ന് വാഹനം നിർത്തി നിയമ പ്രകാരമുള്ള കടമ നിർവഹിക്കാൻ തുനിഞ്ഞാൽ അപകടത്തിന് ഹേതുവായ ഡ്രൈവർ പലപ്പോഴും ആൾക്കൂട്ട ആക്രമണത്തിനും മറ്റും ഇരയാകുന്ന സാഹചര്യങ്ങളും നിരവധിയാണ്. ഇത്തരം സാഹചര്യങ്ങൾ കൂടിയാണ് ഹിറ്റ് ആന്റ് റൺ സാഹചര്യത്തിനും മറ്റും ഇടയാക്കുന്നത് എന്നതും കാണാതിരുന്നുകൂട. രാജ്യത്ത് വാഹന അപകടങ്ങളും അപകട മരണ നിരക്കും വർധിക്കുന്നതിന് നിരവധി കാരണങ്ങൾ പൊതുവായുണ്ട്. ദേശീയവും അന്തർദേശീയവുമായ നിരവധി പഠന ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കുക, ഡ്രൈവറുടെ അശ്രദ്ധ, ഹെൽമറ്റും സീറ്റ് ബൽറ്റും ധരിക്കാതിരിക്കുക, ലൈൻ ട്രാഫിക് ധിക്കരിച്ചുള്ള ഓവർ ടേക്കിംഗ്, റോഡിന്റെ മോശം സ്ഥിതിയും വളവുകളും തിരിവുകളും എന്നിങ്ങനെ പൊതുവായ നിരവധി കാരണങ്ങൾ വർധിച്ചു വരുന്ന വാഹന അപകടങ്ങൾക്കും അപകട മരണ നിരക്കിനും ഹേതുവാകുന്നു. നിരന്തരമായ ബോധവത്കരണത്തിലൂടെയും ശാസ്ത്രീയമായ രീതികൾ അവലംബിച്ചും റോഡ് അപകടങ്ങൾ കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കുക എന്നത് തന്നെയാണ് അഭികാമ്യം. വാഹന അപകടങ്ങൾക്കും, ഹിറ്റ് ആന്റ് റൺ സംഭവങ്ങൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ എന്ത് കൊണ്ടു ഉണ്ടാകുന്നു എന്നും അതിനെ പ്രതിരോധിക്കുവാനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ എന്തെന്നും തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുന്നതിന് പകരം രാജ്യത്തെ പൗരന് താങ്ങാൻ ആവാത്ത തടവും പിഴയും ചുമത്തി വാഹന അപകടവും മരണനിരക്കും കുറക്കാമെന്ന് വിചാരിക്കുന്നത് പരിഷ്കൃത ജനസമൂഹത്തിന് യോജിച്ചതല്ല. റോഡ് ഗതാഗതമന്ത്രാലയം 2022ൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 4,61,312 റോഡപകടങ്ങൾക്കും അതിലൂടെ 1,68,491 പേരുടെ മരണത്തിനും 4,43,366 പേർ ഗുരുതരമായ പരിക്കുകൾക്ക് വിധേയരായി എന്നുമാണ്. ഇത് തൊട്ടു മുൻ വർഷത്തെക്കാൾ ശതമാനത്തിന്റെ വർധിച്ച കണക്കാണെന്നും പറയുന്നു. ഇത് ആഗോള റോഡപകട സ്ഥിതിവിവരക്കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഭീതിജനകം തന്നെയാണ്. ഇന്ത്യയിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി റോഡ് സൗകര്യം വർധിക്കുന്നില്ല. ഇത് വാഹന അപകടങ്ങളുടെ എണ്ണവും അപകട മരണ നിരക്കും വർധിക്കാൻ ഇടവരുത്തുന്നുണ്ട്. അതുകൊണ്ട് കേവലം തടവ് ശിക്ഷാ കാലയളവും പിഴയും വർധിപ്പിച്ച് വാഹന അപകടങ്ങൾ എങ്ങിനെയാണ് കുറയ്ക്കാനാകുക? അപകടങ്ങൾ എന്നത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. അത്തരം യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞായിരിക്കണം ഇത്തരം കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുവാൻ. അശ്രദ്ധയും അമിതവേഗതയും അപകടഹേതുവായി എന്ന് കണ്ടെത്തുന്ന കേസുകളിലാണ് തടവ് ശിക്ഷാ കാലയളവ് 2 വർഷം എന്നതിൽ നിന്നും 5 വർഷമായി വർധിപ്പിക്കുന്നതിനും പിഴശിക്ഷ ഈടാക്കുന്നതിനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന വാഹന അപകടങ്ങളിലും പോലീസ് കുറ്റവാളിയെന്ന് കണ്ടെത്തി പ്രതിപട്ടികയിൽ ചേർക്കപ്പെടുന്ന വ്യക്തി പലപ്പോഴും യഥാർത്ഥത്തിൽ കുറ്റക്കാരനായിരിക്കണമെന്നില്ല. അപകടത്തെ തുടർന്ന് പ്രതിക്ക് ഇരയോടു തോന്നുന്ന അനുകമ്പയും സഹാനുഭൂതിയും വരെ ഇത്തരം കേസുകളിൽ നിരപരാധി ആണങ്കിലും പ്രതിസ്ഥാനത്ത് വരാൻ കാരണമാകാറുണ്ട്.അതുകൊണ്ട് തന്നെ ഈ തടവ് കാലയളവും പിഴയും അമിതമായി വർധിപ്പിച്ചു കൊണ്ടുള്ള ഭാരതീയ ന്യായ സംഹിത അപകടം കുറക്കുന്നതിന് ഉപകരിക്കില്ല.പകരം വാഹന അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന ഇൻഷ്വറൻസ് കമ്പനികൾക്ക് നഷ്ടപരിഹാര ബാദ്ധ്യതയിൽ നിന്ന് മോചനമേകുമെന്നു മാത്രം. ഒരുവന്റെ പ്രവൃത്തിയിൽ അച്ചടക്കവും (Discipline), ആദരവും (Respect) ബുദ്ധിശക്തിയും (Intelligence) ദീർഘവീക്ഷണവും (Vision) കാര്യക്ഷമതയും (Efficiency) ഉത്തരവാദിത്വവും (Responsibility) അലിഞ്ഞു ചേരുമ്പോഴാണ് അയാൾ ഡ്രൈവർ ആയി മാറുന്നത്. അതാണ് ഡ്രൈവർ എന്ന പദപ്രയോഗത്തിലൂടെ ലക്ഷ്യമാക്കുന്നതും. അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ മറ്റിതര കുറ്റവാളികളെ പോലെ പരിഗണിക്കുന്ന മനോഭാവത്തിലും മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.