നാല് ലക്ഷത്തിലധികം റൂട്ടുകൾ, അയ്യായിരത്തിലധികം ഡെസ്റ്റിനേഷൻസ്, നാൽപ്പതിലധികം രാജ്യങ്ങൾ.
സ്വന്തമായി ഒറ്റ ബസ് പോലുമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ബസ് സർവീസ് കമ്പനിയാണ് നാളെ മുതൽ സൗത്ത് ഇന്ത്യയിലും ഓടാൻ തുടങ്ങുന്ന FLIXBUS.
ഫെബ്രുവരി മുതൽ ഈ കമ്പനി നമ്മുടെ ഇന്ത്യയിലുണ്ട്. ജർമനിയിൽ തുടങ്ങീട്ട് പത്തു പതിമൂന്ന് കൊല്ലായിട്ടേയുള്ളൂ.
എങ്ങിനെ ഇവന്മാർ ഇങ്ങനെ പച്ചപിടിച്ചു എന്നതറിയുന്നത് രസമാണ്.
ഒന്നാമതായി, നമ്മുടെ ബസ് മുതലാളി ബസ് വാങ്ങില്ല.
നല്ല ബസുകൾ ലോക്കൽ മാർക്കറ്റിൽ നിന്നെടുക്കും.
ലോണില്ല, അടവില്ല, റിപ്പയറില്ല. വേണ്ടാത്ത തലവേദനകൾ ഒന്നുമേയില്ല.
ഡാറ്റ അനലിറ്റിക്‌സ് വെച്ച്, കൃത്യമായി റൂട്ടും സമയവും പ്ലാൻ ചെയ്യും; ആളില്ലാ വണ്ടികൾ ഓടിത്തളരില്ല.
ഓൺലൈൻ ടിക്കറ്റിങ്; അതും അധികവും സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമിൽ.
ടിക്കറ്റ് കൗണ്ടറില്ല; ടിക്കറ്റ് കൊടുക്കാനാളില്ല; ടിക്കറ്റ് എടുത്തോന്ന് നോക്കാൻ വേറെ വല്യ ഏമാന്മാരില്ല.
തിരക്ക് കുറയുമ്പോൾ പൈസ കുറയും; തിരക്ക് കൂടുമ്പോൾ പൈസയും കൂടും.
യാത്രക്കാർ ഡിസ്‌ട്രിബ്യുട്ട് ചെയ്യപ്പെടും.
വളരെ, വളരെ കുറച്ച് ഉദ്യോഗസ്ഥന്മാരേ ജോലിക്കുള്ളൂ. ബസിൽ കയറിയാൽ
ചായയും പഴം പൊരിയുമൊക്കെ കിട്ടും. അതിലവർ നല്ല മാർജിൻ പിടിക്കും. നിങ്ങള് കഴിക്കണം എന്ന് അവർക്ക് നിർബന്ധമില്ല ...ട്ടോ.
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും നല്ല ശ്രദ്ധ കൊടുക്കും. BS6 മോഡലുകൾ മാത്രമേ ഇന്ത്യയിൽ ഓടിക്കുന്നുള്ളു. ABS, ESC സംവിധാനങ്ങൾ നിർബന്ധം; എല്ലാവർക്കും സേഫ്റ്റി സീറ്റ്ബെൽറ്റ്.
കാത്തിരിക്കാൻ നല്ല വൃത്തിയുള്ള, സൗകര്യമുള്ള ഇടങ്ങൾ. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഏറ്റവും വേഗം ഇമ്പ്ലിമെന്റ് ചെയ്യും.
എല്ലാറ്റിലും മേലെ, മനുഷ്യന്മാരോട് മര്യാദയ്ക്ക് പെരുമാറും.
കേട്ടാൽ വളരെ ലളിതമാണ് FLIXBUS ന്റെ ബിസിനസ് സീക്രട്ട്സ്.
ശബരിമല സീസൺ വരുമ്പോൾ വിവേകാനന്ദാ ട്രാവൽസ് നടത്തിയിരുന്ന കച്ചോടത്തിന്റെ ഗ്ലോബൽ, സ്മാർട്ട് വേർഷനാണിത്. വിവേകാനന്ദ സൂപ്പർ ഹിറ്റായപ്പോൾ വേറെയും കുറെ ടീമുകൾ ഇതു കോപ്പിയടിച്ചു.
FLIXBUS ഇപ്പോൾ വിജയകരമായി നടപ്പിലാക്കിയ പല ഐഡിയകളും നടപ്പിലാക്കിയാലോ
എന്ന് നമ്മുടെ KSRTC കുറേക്കാലം മുൻപേ ആലോചിക്കാൻ തുടങ്ങിയതാണ്.
ആലോചിക്കാൻ തുടങ്ങിയവർക്ക് പലർക്കും പെൻഷൻ കിട്ടിത്തുടങ്ങി. വേറെ പലർക്കും പെൻഷൻ കിട്ടാണ്ടായിത്തുടങ്ങി.
ഹാർവാർഡിൽ പഠിച്ച്, Uber ൽ ജോലിയെടുത്ത് മിടുക്ക് തെളിയിച്ച ഡൽഹിക്കാരൻ ചുള്ളൻ
സൂര്യ ഖുരാനയാണ് ഇന്ത്യൻ പച്ചബസിന്റെ MD.
ബംഗളൂരുവിൽ നിന്ന് നാളെ മുതൽ ഓടിത്തുടങ്ങുകയാണീ പച്ച ബസുകൾ.
കേരളത്തിലേക്ക് വരുന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ല.
എന്തായാലും, വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.
https://www.facebook.com/share/qqCMrxTkHpFGZeDh/?mibextid=oFDknk
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ