2026 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പുതുതായി പെൻഷനാവുന്ന ആൾക്കാരുടെ എണ്ണം KSRTC യിൽ കുറഞ്ഞതാണോ? അതോ പെൻഷനാവുന്നത്രയോ അതിനേക്കാൾ കൂടുതലോ ആൾക്കാർ മരണപ്പെടുന്നുണ്ടോ? മരണമടയുന്നുണ്ടോ?

കെ എസ് ആർ ടി സിയിൽ പെൻഷൻ ആരംഭിച്ചതുമുതൽ 2025-26 സാമ്പത്തികവർഷം വരെ എത്ര രൂപ പെൻഷനായി കൊടുത്തിട്ടുണ്ട് എന്നൊരു ചോദ്യം ചോദിച്ചിരുന്നു. ഉത്തരം രണ്ട് ഘട്ടമായാണ് കിട്ടിയത്. 

ആദ്യം 2015-16 മുതൽ 2025-26 വരെയുള്ള പെൻഷൻ തുകയാണ് ലഭിച്ചത് (രണ്ടാമത്തെ ചിത്രം). അതുവച്ച് ഒരു ബാക്ക്‌വേഡ് പ്രൊജക്ഷൻ നടത്തി ₹10,577 കോടിയാണ് നൽകിയതെന്ന് കണക്കാക്കി ഒരു പോസ്റ്റ് എഴുതിയിരുന്നു. ലിങ്ക് കമന്റിൽ. 

തികച്ചും അപ്രതീക്ഷിതമായി അതിന്റെ ബാക്കി ഡേറ്റ കൂടി മറ്റൊരു കത്തായി കിട്ടി (ഒന്നാമത്തെ ചിത്രം). 1990-91, 1993-94 എന്നീ സാമ്പത്തിക വർഷങ്ങളുടെ ഡേറ്റ ഉണ്ടായിരുന്നില്ല. ഇരുവശങ്ങളിലുമുള്ള വർഷങ്ങളുടെ ശരാശരിയെടുത്ത് പ്രശ്നം സോൾവ് ചെയ്തു. ഇത്തവണ കിട്ടിയത് ₹11,974.7 കോടിയാണ്. 1400 കോടി കൂടുതൽ! 

അതുവച്ച് ഒരു ഗ്രാഫുണ്ടാക്കിയപ്പോൾ കണ്ട ഒരു കൗതുകം മൂന്നാമത്തെ ചിത്രത്തിൽ മാർക്ക് ചെയ്തിട്ടുണ്ട്. 2021-22 മുതൽ പെൻഷനായി നൽകുന്ന തുകയിൽ കാര്യമായ വർദ്ധനവുണ്ടാവുന്നില്ല... 

2021-22 821.7 കോടി
2022-23 825.8 കോടി
2023-24 838.2 കോടി
2024-25 836.7 കോടി
2025-26 842.1 കോടി 

അഞ്ച് വർഷം കൊണ്ട് 21 കോടി രൂപയേ വാർഷിക പെൻഷൻ ചിലവിൽ വർദ്ധനവുണ്ടായിട്ടുള്ളൂ... 

അതെന്തായിരിക്കും? 

കുറച്ച് സെർച്ച് ചെയ്ത് നോക്കിയിട്ട് ഒന്നും കിട്ടിയില്ല. പുതുതായി പെൻഷനാവുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞതാണോ? അതോ പെൻഷനാവുന്നത്രയോ അതിനേക്കാൾ കൂടുതലോ ആൾക്കാർ മരണപ്പെടുന്നുണ്ടോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ