A Comlete Exclusion Scheme
Trivandrum Area Scheme (modified) GO(.P) No.105/94/pw&T Dated 24th November 1994
Trivandrum City & Mofusal (modified) GO .(P) No.107/94/PW&T Dated 24th November 1994
Quilon-Kumbalam No.51865-TA4/61 PW DATED 30TH JANUARY 1962
Kottarakkara - Kokkadu & Kottarakkara - Chakkuvarakkal G.O.No.21805/TA4/62/PW Dated 21st Augest 1962
Plappally - Pampa G.O(P) No.54/91 PW&T 12th July 1991
Aleppy - Changanassery & Aleppy-Thakazhy TA 3-9560/PW Dated 4th September 1957
Aleppy-Mararikkulam No.63204/TA4/62/PW Dated 18th April 1963
Aleppy -Thanneermukkam & Aleppy-Muhamma G.O.MS.42/74/PW Dated 14th Augest 1974
Kottayam-Neendoor No.34626-TC2/64/PW Date 6th May 1965
Alway-Vadakkumpuram No.27106-TA2/65 Dated 17th June 1965
Kasargode Scheme G.O.(P)No.35/90/PW & T 20 th April 1990
Alway-Valiyathunad No.11831-TA4/62/PW Dated 1st October 1962
Aleppy -Mararikulam No.63204/TA4/PW Dated 18th April 1963
B Comlete Exclusiom Scheme with exception clause
Trivandrum -Quilon-Kottarakkara-Trivandrum (circular) Dated 23rd April 1960 TR 9 -3355/60
Trivandrum-Shenkottta No. 63277/TA4/60 Dated 19 th Augest 1961
Trivandrum -Trichur&Trivandrum-Ernakulam G.O. 80840/60 TA4 Dated 25th March 1961
Quilon-Shenkotta G.O.59371-TA4/60/PW Dated 19 Augest 1961
Quilon -Aleppy No.62408/60/TA4 Trivandrum 23rd Nov. 1960
Kottarakkara-Kottayam No.62000.TA4/61/PW Dted 29 th Augest 1961
Kottarakkara-Kunnikkodu-Kottarakkara (ciircular) G.O.66947/TA4/61 Dated 26th January 1961
Kottayam -Allwaye No.61033/TA4/61/PW Dated 29th Augest 1961
Aleppy-Ernakulam(modified Scheme) G.O.(P).No.3186 /PW&T Dated 18th February 1986
Ernakulam-Muvattupuzha & Alway-Parur No.65598/TA4/60/PW 28th Augest 1961
Ernakulam -Eloor(N) &Alway-Eloor No.65600/60/TA-4 Dated 3rd March 1961
Ernakulam Trichur No.62002/60/TA4 Dated 3rd March 1961
Kozhikkode - Wayanad (Modified scheme & Approved scheme G.O.(P) No. 19/86/PW&T Dated 3rd February 1986
Quilon - Kumbalam No.51865-TA4/61/PW Dated 30th Jannuary 1962
Kottarakkara- Kokkadu & Kottarakkara -Chakuvarackal G.I No.21805/TA4/62/PW Dated 21st Augest 1962
C Partial Exclusion Scheme
Kayamkulam -Punaloor & Kayamkulam- Kulathupuzha G.O MS.156/67/PW Dated 27th July 1967
Thiruvalla Thakazhi G.O.5117/TB3/74/PW Dated 8th June 1976
Kottayam -Ernakulam & Kottayam - Poonjar No.57267/65/PW Dated 24th October 1966
Alway - Alway Circular No.TB2-56292/58/PW Dated 22 December 1958
Trichur - Vadkkenchery & Trichur - Peechy No.39494-TA2/65/PW Dated February 1966
Canannoor- Kudiyanmala G.O.(P) No.61/78 Dated 3rd May 1978
D Supplementation Scheme
Trivandrum -Varkala (53KM)
Trivandrum -Chirayinkil (36KM)
Trivandrum - Thekkady via Chenganachery(251കി.മി)
Trivandrum - Kottayam via Ranni (185 കി.മി)
Trivandrum -Thiruvalla via Kozhenchery(143.7 കി.മി.)
Trivandrum - Palaghat (375 കി.മി)
Trivandrum - Canannoor (541.3 കി്മി )
Quilon - Pampa (166.5 കി.മി. )
Kottarakkara- Pathanamthitta via Pathanapuram ( 42.8 കി.മി.)
Aleppy - Thiruvalla & Aleppy -Chengannoor (45&39 കി.മി )
Aleppy -Thiruvalla-via Mannar (68 )
Aleppy - Pathanamthitta (92 കി.മി )
Chenganassery - Chenganassery Circular ( 105.4 കി.മി )
Kottayam Thekkady & Ernakulam -Thekkady ( 190 കി.മി )
Kottayam -Punaloor Via Thiruvalla Pathanamthitta (96.1 കി.മി )
Kottayam - Kattappana vial Moolamattam ( 154.8 കി.മി )
Kottayamb-Kozhikkode ( 293 കി.മി )
Ernakulam - Trichur via Irinjalakkuda ( 89.4 കി.മി )
Ernakulam -Palaghat (144 കി.മി )
Ernakulam - Guruvayoor (108.6 കി.മി)
Ernakulam - Payyannoor ( 354 കി.മി )
Trichur -Triprayar (94.4 കി.മി )
Palaghat -Canannoor ( 225.6 കി.മി )
Kozhikkode -Guruvayoor via Pattambi (77.5 കി.മി )
Kozhikkodu - Guruvayoor - Kuttippuram ( 152.9 )
Kozhikkode - Kasargode ( 130 Mile )
Kozhikkode - Mananthody( 107.8 കി.മി )
Kozhikkode - Meppady (79 കി.മി)
Kozhikkode - Vazhikkadavu (91.3 കി.മി )
Canannoor -Kasargode (116 കി.മി )
Alway - Kattappana (150 കി.മി )
സപ്ളിമെന്‍റേഷന്‍ സ്‌കീം റൂട്ട് സംരക്ഷണം. നിയമ പോരാട്ടം
സപ്ളിമെന്‍റേഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് ലഭിക്കുന്നതിന് നിയമപരമായ അവകാശം ഉണ്ട് എന്ന നിലപാട് ആയിരുന്നു സ്വകാര്യ ബസുടമകളും,,വിവിധ റീജിണല്‍ ട്രാന്‍ സ്പോര്‍ട്ട് അതോരിറ്റികളും തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. കെ.എസ്. ആര്‍.ടി.സി മാനേജ്മെന്‍റ് ആകട്ടെ ഈ 31 റൂട്ടുകളില്‍ ,പെര്‍മ്റ്റ് കാലാവധി കഴിഞ്ഞും,യാതൊരു തടസങ്ങളും ഇല്ലാതെ പെര്‍മിറ്റുകള്‍ കാലാകാലങ്ങളായി പുതുക്കി നിയമ വിരുദ്ധമായി കയ്യടക്കിയതിനെതിരെ യാതൊരു നിയമ നടപടിയും സ്വീകരിച്ചിരിച്ചിരുന്നില്ല.
LDF മന്ത്രിസഭയില്‍ അന്തരിച്ച പി.ആര്‍.കുറുപ്പ് ഗതാഗത മന്ത്രി ആയിരുന്ന കാലത്ത് കോട്ടയം കുമളി റൂട്ടിലേക്ക് 14 ബസുകള്‍ അനുവദിക്കുകയും ആ ബസുകള്‍ ഉപയോഗിച്ച് 28 ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ട്രിപ്പുകളും കൂടാതെ 4 ബസുകള്‍ ഉപയോഗിച്ച് കോട്ടയം മുണ്ടക്കയം സെക്ടറില്‍ സാധാരണ ഓര്‍ഡിനറി 12 ട്രിപ്പുകളും ഉള്‍പ്പെടെ 40 ട്രിപ്പുകളും അധികമായി ഓപ്പറേറ്റു ചെയ്തു. അന്നു വരെ സ്വകാര്യ കുത്തകയായിരുന്ന കോട്ടയം - കുമളി റൂട്ടില്‍ KSRTC ബസുകളെ രണ്ടു കയ്യും നീട്ടി യാത്രക്കാര്‍ സ്വീകരിച്ചു. KSRTC യെ പ്രതിരോധിക്കാന്‍ കൊണ്ടോടി മോട്ടോര്‍ ഉടമ രാഹുല്‍ ടോം രണ്ടു പുതിയ ബസുകള്‍ക്ക് പെര്‍മിറ്റ് നേടി സര്‍വ്വീസ് നടത്തി. ഇടുക്കി RTA നല്‍കിയ ഈ പെര്‍മിറ്റിനെതിരെ K.S.R.T.C മാനേജ്മെന്‍റ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്ന് KSRTE അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയിരുന്ന ഞാന്‍ (വി.ജെ..ജോണ്‍) കേരളാ ഹൈക്കോടതിയില്‍ ഇടുക്കി RTA, KSTC മാനേജിംഗ് ഡയറക്ടര്‍,കേരള സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി വിവാദ പെര്‍മിറ്റിനെ ചോദ്യം ചെയ്ത് കേസു കൊടുത്തത്. അഡ്വ. ടി. എം രാമന്‍കര്‍ത്ത മുഖാന്തിരം ഞാന്‍ ഹര്‍ജി ഫയല്‍ ചെയ്തു കഴിഞ്ഞ് 17 ദിവസത്തിന് ശേഷം മാത്രമാണ് KSRTC വിവാദ പെര്‍മിറ്റിനെതിരെ കേസു കൊടുത്തത്. ഞാന്‍ കൊടുത്ത കേസില്‍ സപ്ളിമെന്‍റേഷന്‍ സ്കീമിന്‍റെ സമ്പൂര്‍ണ്ണ വ്യഖ്യാനമായിരുന്നു ആവശ്യ പ്പെട്ടതെങ്കിര്‍ KSRTC ഹര്‍ജിയില്‍ വിവാദ റൂട്ടുകള്‍ റദ്ദാക്കണമെന്ന ആവശ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്.. ചുരുക്കത്തില്‍ ആ കേസിനെ നിര്‍ണ്ണായക വഴിത്തിരിവിലേക്കെത്തിച്ചത് അസോസിയേഷനു വേണ്ടി ഞാന്‍ സമര്‍പ്പിച്ച ഹര്‍ജി ആയിരുന്നു. സപ്ളിമെന്‍റേഷന്‍ സ്കീമിന്‍റെ നിയമപരമായ യഥാര്‍ത്ഥ വ്യഖ്യാനമാണ് ഈ കേസിലെ വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കിയത്. സപ്ളിമെന്‍റേഷന്‍ സ്കീം പ്രകാരം ഉള്ള വിജ്ഞാപനം പുറത്തുവരുമ്പോള്‍ നേരത്തെ പെര്‍മിറ്റ് ലഭിച്ച് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകള്‍ക്ക് അവയുടെ പെര്‍മിറ്റ് കാലാവധി തീരുന്നതു വരെ മാത്രം ഓടാമെന്നും,പെർമിറ്റ് കാലാവധി അവസാനിക്കുന്നതോടു കൂടി സർവീസ് നടത്താനുള്ള അവകാശം നഷ്ടപ്പെടുമെന്നും , വിജ്ഞാപന തീയതിക്ക് ശേഷം പെര്‍മിറ്റ് ലഭിക്കാനുള്ള അവകാശം KSRTC -ക്കു മാത്രമാണെന്നംം ആയിരുന്നു കോടതി വിധി. വിജ്ഞാപന തീയതിക്ക് ശേഷം ഈ റൂട്ടിലോ,അതിന്‍റെ ഏതെങ്കിലും ഭാഗത്ത് കടന്നു കയറുന്നതോ ആയി നല്‍കിയ എല്ലാ പെര്‍മിറ്റുകളും നിയമവിരുദ്ധമായതിനാല്‍ റദ്ദു ചെയ്യണമെന്നും വിധിയില്‍ കോടതി നിര്‍ദ്ദേശിച്ചു.
ചിറകരിഞ്ഞ സപ്ലിമെന്റേഷൻ സ്‌കീം
കോടതി വിധി മറി കടക്കാൻ
റൂട്ടു വിജ്ഞാപന ഭേദഗതി.
യു ഡി എഫ് സഹായം
സപ്ളിമെന്‍റേഷന്‍ സ്കീം വിജ്ഞാപന വ്യവശസ്ഥകള്‍ വ്യാഖ്യാനിച്ച് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച ചരിത്ര പ്രധാനമായ വിധിക്കെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിവരെ പോയെങ്കിലും വിധി അസ്ഥിരപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല . നിയമ യുദ്ധത്തില്‍ പരാജയപ്പെട്ട സ്വകാര്യ ബസ് ഉടമകളുടെ സംരക്ഷകരായി യു.ഡി.എഫ് പിന്നീട് രംഗത്തെത്തി. തുടർന്ന് അധികാരത്തിലെത്തിയ യു ഡി.എഫ് സര്‍ക്കാര്‍ 31 സപ്ളിമെന്‍റേഷന്‍ സ്കീം വിജ്ഞാപനം സ്വകാര്യ ബസ് ഉടമകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഭേദഗതി ചെയ്തു. പുതിയ ഭേദഗതി പ്രകാരം ആ റൂട്ടുകളില്‍ വിജ്ഞാപന തീയതിക്ക് ശേഷം സ്വകാര്യ ബസുകള്‍ക്ക് ലഭിച്ച റെഗുലര്‍ പെര്‍മിറ്റുകള്‍ക്ക് തുടരാനും,പെര്‍മിറ്റുകള്‍ പുതുക്കാനും അവകാശം ലഭിച്ചു. പുതിയ വിജ്ഞാപനത്തില്‍ വ്യത്യസ്ത വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന 31 റൂട്ടുകളും ഉള്‍പ്പെടുത്തിയതോടു കൂടി 31 വിജ്ഞാപനങ്ങള്‍ ഒരു വിജ്ഞാപനമായി ചുരുങ്ങി.
ദേശസാൽകൃത വിജ്ഞാപനങ്ങൾ 35 ദേശസാൽകൃത റൂട്ടുകൾ 65
കേരളത്തില്‍ 35 വിജ്ഞാപനങ്ങളിലായി 65 ദേശസാല്‍കൃത റൂട്ടുകളാണ് നിലവിലുള്ളത്.പുതുക്കിയ വിജ്ഞാപന പ്രകാരം സപ്ളിമെന്‍റേഷന്‍ സ്കീം റൂട്ടുകളില്‍ പുതിയ പെര്‍മിറ്റിനുള്ള അവകാശം കെ.എസ് ആര്‍.ടി സിക്കു മാത്രം. എപ്പോള്‍ കെ.എസ് ആര്‍.ടി.സിക്ക് ഈ റൂട്ട് ഏറ്റെടുക്കാന്‍ കഴിയുമോ അപ്പോള്‍ സ്വകാര്യ ബസുകളെ ഒഴിവാക്കാമെന്നും പുതുക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. വിജ്ഞാപന തീയതി പുറത്തു വന്ന തീയതിയിൽ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റൂട്ടുകളിൽ പെർമിറ്റ് ലഭിച്ചു ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകൾക്കു തുടർന്നും,നിലവിലുള്ള ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ സർവീസ് നടത്താമെന്നും , പെർമിറ്റ് കാലാവധി കഴിഞ്ഞാൽ പുതുക്കി നൽകണമെന്നും ആ വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നു .
സപ്ളിമെന്‍റേഷന്‍ സ്കീം റൂട്ടുകളുടെ സ്വഭാവം എന്താണെന്ന് സംശയത്തിന് ഇടമുണ്ടാകാത്ത തരത്തില്‍ രാഹുല്‍ടോം കേസില്‍ വിധിന്യായം പുറത്തു വന്നപ്പോള്‍ സ്വകാര്യ ബസുടമകള്‍ ഉയര്‍ത്തിയ സംഘടിത പ്രതിരോധത്തിന്‍റെ ഫലമായി യു.ഡി.എഫ് സര്‍ക്കാര്‍ അവര്‍ക്ക് അനുകൂലമായി വരുത്തിയ നിയമ ഭേദഗതിയുടെ ഫലമായി ചിറകുകള്‍ ഛേദിക്കപ്പട്ട ,തൂവലുകള്‍ നഷ്ടപ്പെട്ട പക്ഷികള്‍ക്ക് സമാനമായ നിലയിലായി മാറി കഴിഞ്ഞിരിക്കുന്നു 31 സപ്ളിമെന്‍റേഷന്‍ റൂട്ടുകള്‍.
കെ.എസ്.ആര്‍.ടി.സി ഗുരുതരമായ പ്രതി സന്ധിയില്‍ ആയിരിക്കുന്ന പശ്ചാത്തലത്തില്‍ സപ്ളിമെന്‍റേഷന്‍ സ്കീമിനെ സംരക്ഷിക്കുന്ന പുതിയ മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. ഈ റൂട്ടുകളിലെ 50 കി.മീ പരിധിക്ക് മുകളിലുള്ള റുട്ടുകള്‍ പൂര്‍ണ്ണമായും കെ .എസ്.ആര്‍.ടി.സിക്ക് ലഭ്യമാകത്തക്ക വിധം പുതിയ ഭേദഗതി ഈ വിജ്ഞാപനത്തില്‍ ഉണ്ടാകേണ്ടതാണ്. ഒപ്പം 50 കി.മി. പരിധിക്ക് താഴെ റൂട്ടു ദൈര്‍ഘ്യം ഉള്ള റൂട്ടുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.ബസുകള്‍ പിന്‍വലിച്ച് ആ ബസുകള്‍ ദീര്‍ഘദൂര റൂട്ടുകളിലേ സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കേണ്ടതുമാണ്. നിലവില്‍ തൃശൂരിനു വടക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് കാരക്ഷമമായ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ആവശ്യമായ ഡിപ്പോകളും,വര്‍ക്ക്ഷോപ്പുകളുംഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങളും വിപുലപ്പെടുത്തേണ്ടതുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ