2023 നവംബർ 26, ഞായറാഴ്‌ച

ടൂറിസ്റ്റ് പെർമിറ്റുകാർക്ക്‌ സ്റ്റെയ്ജ് കാരിയറായി ഓടിക്കാനാകില്ല. എഴുത്ത്.കെ.ജെ.ജേക്കബ്

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും കേന്ദ്ര സർക്കാരിന്റെ വിഡിയോയും കണ്ടുകഴിഞ്ഞപ്പോൾ എല്ലാവര്ക്കും ഒരു കാര്യം മനസിലായിക്കാണണം: വിനോദ സഞ്ചാരമേഖല പ്രോത്സാഹിപ്പിക്കാനും ആ രംഗത്തുള്ള സംരംഭകർക്ക്‌ നേരിടേണ്ടിവരുന്ന ചില പ്രായോഗിക വിഷമതകൾ ഇല്ലാതാക്കാനും ചില സൗകര്യങ്ങൾ പുതുതായി ഏർപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ ബന്ധപ്പെട്ട ചട്ടങ്ങൾ ഈ വര്ഷം ഭേദഗതി ചെയ്തത്. (ലിങ്കുകൾ കമന്റിൽ കൊടുത്തിട്ടുണ്ട്) അതുവച്ച് ടൂറിസ്റ്റ് പെർമിറ്റുകാർക്ക്‌ സ്റ്റെയ്ജ് കാരിയറായി ഓടിക്കാനാകില്ല. 

***
നമ്മുടെ നിയമം അനുസരിച്ച് പൊതു ഗതാഗതത്തിനു രണ്ടുതരം വിഭാഗങ്ങളാണുള്ളത്: സ്റ്റെയ്ജ് കാരിയർ; കോണ്ട്രാക്റ്റ് കാരിയർ. രണ്ടിനും പ്രത്യേകം പ്രത്യേകം ചട്ടങ്ങളുമുണ്ട്. അതിൽ കോണ്ട്രാക്റ്റ് കാരിയറുകൾക്കു ടൂറിസം പെർമിറ്റ് കിട്ടും. ഒപ്പം കുറെ കർശന നിബന്ധനകളുമുണ്ട്. 

ഉദാഹരണത്തിന് അവർ നടത്തുന്നത് സർക്കുലർ സർവീസാണെകിൽ അത് നോട്ടിഫൈ ചെയ്ത  ടൂറിസ്റ്റ് കേന്ദ്രമായിരിക്കണം; പോകേണ്ട ഓരോ സംസ്‌ഥാനത്തുനിന്നും അപേക്ഷ കൊടുത്ത് ഫീസടച്ച് പെർമിറ്റ് വാങ്ങണം. തുടങ്ങിയടത്തുതന്നെ തിരിച്ചെത്തിയാൽ അക്കാര്യം  ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. യാത്രക്കാരുടെ ലിസ്റ്റിന്റെ മൂന്നു കോപ്പി കൈയിലുണ്ടാവണം; ബസ് സ്റ്റാൻഡുകളിൽ കയറാൻ പാടില്ല. 

പിന്നെയുമുണ്ട് കാക്കത്തൊള്ളായിരം നിബന്ധനകൾ.  

സത്യത്തിൽ ആ ചട്ടങ്ങളൊക്കെ വച്ച് ഇത്ര കാലം ടൂറിസം ഓപ്പറേഷൻ നടത്തിയ സംരംഭകരെ സമ്മതിക്കണം!

കേന്ദ്ര സർക്കാർ മിക്കവാറും ഇത്തരം നൂലാമാലകൾ ഒഴിവാക്കി,  അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എന്നൊരു പുതിയ പെർമിറ്റ് ഏർപ്പെടുത്തി. അതുവച്ചു ഇവിടെനിന്നു ആഗ്രയ്ക്കു പോകാൻ ഓരോ സംസ്‌ഥാനത്തുനിന്നും പെർമിറ്റും ലൈസന്സുമൊന്നും ഒന്നും വേണ്ട. പോയിട്ട് ഇങ്ങോട്ടുതന്നെ വരണമെന്നില്ല, അവിടെനിന്നു നിങ്ങള്ക്ക് വേറെ എങ്ങോട്ടെങ്കിലും പോകണമെങ്കിൽ പോയിട്ട് സൗകര്യം പോലെ വന്നാൽ മതി.   വരുന്ന കാര്യം അറിയിക്കണമെന്ന നിയമമൊക്കെ മാറ്റി.  

കൂടെ ചില്ലറ ആനുകൂല്യങ്ങള് കൂടുതലായി കൊടുത്തു. ഉദാഹരണത്തിന് ബസ് സ്റ്റാൻഡിൽ കയറാൻ പാടില്ല എന്ന ചട്ടം മാറ്റി. 

ഒരു ടൂറിസ്റ്റ് ബസിനു അതെങ്ങിനെ ഗുണകരമാകും? 

തിരുവനന്തപുരത്തുനിന്നു മൂകാംബികയിലേക്കു പോകുന്ന ടൂറിസ്റ്റ് ബസിൽ കയറാൻ എനിക്ക് കാക്കനാട്ട് നിന്ന് കലൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി അവിടെ നിന്നും ടൂർ പാർട്ടിയ്‌ക്കൊപ്പം ചേരാം. പഴയ ചട്ടമനുസരിച്ച് അത് നടക്കില്ല. 

യാത്രക്കാരുടെ ലിസ്റ്റിന്റെ മൂന്നു കോപ്പി എന്നത് ഒരു ഇലക്ട്രോണിക് കോപ്പി മാറ്റി എന്നാക്കി.  

പുതിയ ചട്ടങ്ങളിൽ ഒഴിവാക്കിയ 82 മുതൽ 85A വരെയുള്ളവ വായിച്ചുനോക്കിയാൽ ആർക്കും മനസിലാകും സർക്കാർ എത്ര ധാരണയോടുകൂടിയാണ് അത് ചെയ്തതെന്ന്. (ലിങ്ക് കമന്റിൽ കൊടുത്തിട്ടുണ്ട്)  

ഒഴിവാക്കിയ ചട്ടങ്ങളിൽ ടൂറിസ്റ്റ് വാഹനം സ്റ്റെയ്ജ് കാരിയർ ആയി ഉപയോഗിക്കരുത് എന്ന ചട്ടവുമുണ്ട്. 

അതിനർത്ഥം ടൂറിസ്റ്റ് വാഹനം സ്റ്റെയ്ജ് കാരിയർ ആയി ഓടിക്കാം എന്നാണെന്നാണ് റോബിൻ ബസ് ആവേശക്കമ്മിറ്റ്കാർ വാദിക്കുന്നത്.   

എന്തൊരു വിതണ്ഡവാദമാണിത്! സ്റ്റെയ്ജ് കാര്യരായി ഉപയോഗിക്കേണ്ട വാഹനങ്ങളുടെ കാര്യത്തിൽ കാണ്ഡം കാണ്ഡമായി നിയമത്തിലും ചട്ടങ്ങളിലും വിശദമായി പറയുന്നുണ്ട്. ടൂറിസ്റ്റ് ഓപറേറ്ററുടെ ടൂരിസ്റ്റ് വാഹനത്തിനു മാത്രമാണ് ടൂറിസ്റ്റ് പെർമിറ്റ്  അനുവദിക്കുന്നത് എന്ന് പുതിയ ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. 

അതൊന്നും നമ്മുടെ ഉല്സാഹക്കമ്മിറ്റി സമ്മതിക്കില്ല. 

ടൂറിസ്റ്റ് വാഹനങ്ങൾക്കു കൊടുത്ത ആനുകൂല്യങ്ങളിൽ ചിലതു സ്റ്റെയ്ജ് കാരിയറുകളുടേതാണ് എന്നതുകൊണ്ട് അവ സ്റ്റെയ്ജ് കരിയറുകളാക്കി ഓടിക്കാം എന്നൊക്കെയാണ് അവരുടെ വാദം. 

കലൂര് നിന്ന് ആലുവയ്ക്കു പോകുന്ന വണ്ടിയുടെ അതേ ചട്ടങ്ങളാണ് കലൂര് നിന്ന് ആഗ്രയ്ക്കു പോകുന്ന വണ്ടിയ്ക്കും എന്ന്!  

തത്കാലം ആ വാദം അംഗീകരിക്കാൻ പറ്റില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.  

ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ദുരുപയോഗപ്പെടുത്തിയും നിയമത്തെ ദുർവ്യാഖ്യാനം നടത്തിയും  അത് നടപ്പാക്കാൻ നടക്കുന്ന ഉദ്യോഗസ്‌ഥന്മാരെയും സർക്കാരിനെയും വെല്ലുവിളിച്ചും ഇക്കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാം എന്ന് ആരാണ് ഈ മനുഷ്യർക്ക് ഉപദേശം നൽകുന്നത്!

നിയമലംഘകർക്ക് വേണ്ടി കൊട്ടേഷൻ എടുത്തു നടക്കുന്ന ചില മാധ്യമപ്രവർത്തകരുണ്ട്. 

എന്ത് പറയാനാണ്!  

***

ഇത്രയുമൊക്കെ  പറഞ്ഞിട്ടും മനസിലാകാത്തവർക്കുവേണ്ടി ഏകദേശം ഒരുദാഹരണം പറഞ്ഞുനിർത്താം.

നിങ്ങളുടെ ഒരു അടുത്ത ബന്ധു പഠനാർത്ഥം നിങ്ങളുടെ വീട്ടിൽ താമസിക്കുന്നു എന്നിരിക്കട്ടെ. 

ഉദാരമതികളായ നിങ്ങളുടെ മാതാപിതാക്കൾ ആ ബന്ധുവിനെ നിങ്ങളെപ്പോലെ കരുതുന്നു. വീട്ടിൽ ഒരു പോലെ കണ്ടു പെരുമാറുന്നു; വീട്ടിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാൻ ബന്ധുവിന് അനുവാദം കൊടുക്കുന്നു. എന്തിന്, നിങ്ങളെപ്പോലെ സ്‌കൂളിൽ നിന്നും  വരുമ്പോൾ അടുത്ത ബേക്കറിയിൽനിന്നു ഇഷ്ടമുള്ളത് കൊടുത്തേക്കാൻ ബേക്കറിക്കാരനെ ചുമതലപ്പെടുത്തുക കൂടി ചെയ്യുന്നു.

അതിനർത്ഥം നിങ്ങളുടെ മാതാപിതാക്കളുടെ സ്വത്തിനു ബന്ധുവിന് അർഹതയുണ്ട് എന്നല്ല. അങ്ങിനെയൊരു അവകാശവാദം ഉന്നയിച്ചാൽ ആരും വകവയ്ക്കില്ല. കാരണം രണ്ടുപേരും രണ്ടു വിഭാഗങ്ങളിൽപെട്ട മനുഷ്യരാണ്; ചില ആനുകൂല്യങ്ങൾ ഒരേപോലെ അനുഭവിക്കുന്നു എന്നതുകൊണ്ട്  ഒരേ കാറ്റഗറി ആകുന്നില്ല. രണ്ടിന്റെയ്യും നിർവ്വചനങ്ങൾ വേറെ വേറെ അവിടെ കിടക്കുന്നുണ്ട്.  

അതാണ് ഇപ്പോൾ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്.   

ആവേശക്കമ്മിറ്റിക്കാർ പിരിഞ്ഞുപോയാൽ അവർക്കു നല്ലത്; അല്ലെങ്കിൽ കെ എൻ ബാലഗോപാലിനു നല്ലത്.

2023 നവംബർ 23, വ്യാഴാഴ്‌ച

ശബരിമല തീർത്ഥാടനം സംഘർഷഭരിതമാക്കാൻ സംഘികൾ എറിയുന്ന ചൂണ്ടയിലെ പുഴുവാണ് ഗിരീഷ് ബേബി എന്ന റോബിൻ ഗിരീഷ്


കാര്യങ്ങൾ മനസ്സിലായല്ലോ...  ഒരു പ്രശ്നങ്ങളുമില്ലാതെ നടക്കുന്ന മണ്ഡല - മകര വിളക്ക്  ശബരിമല തീർത്ഥാടനം സംഘർഷഭരിതമാക്കാൻ സംഘികൾ എറിയുന്ന ചൂണ്ടയിലെ പുഴുവാണ് ഗിരീഷ് ബേബി എന്ന റോബിൻ ഗിരീഷ് ... രണ്ട് പ്രാവശ്യം മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റിൽ ഇയാൾ ശബരിമല വിഷയം തിരുകി കയറ്റി.

1 കോയമ്പത്തുരിൽ തമിഴ്നാട് MVD റോബിൻ ബസ് പിടിച്ചിട്ടപ്പോൾ . ബസ് പിടിച്ചിട്ടില്ലെങ്കിൽ ശബരിമല തീർത്ഥാടകരുമായി വരുന്ന തമിഴ് നാട് ബസുകൾ കേരള MVD പിടിച്ചിടുമെന്ന് കേരള സർക്കാർ ഭീഷണിപ്പെടുത്തി എന്ന കള്ളം പറഞ്ഞു '

2 തമിഴ്നാട് MVD ഫൈൻ ഈടാക്കി ബസ് വിട്ടു കൊടുത്തപ്പോൾ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ച് ശബരിമലയിലേക്ക് സർവീസ് നടത്തുമെന്ന് പറഞ്ഞു  ( നിലയ്ക്കൽ നിന്ന് പമ്പയിലേക്കും ) ശബരിമല ഭക്തരെ പിഴിഞ്ഞ് സർക്കാർ കാശ് ഉണ്ടാക്കുന്നു എന്നുള്ള കള്ളം പറഞ്ഞു. 

വസ്തുത :-  ഗുഡ്സ് വെഹിക്കിൾസ് ( ലോറി, മിനി ലോറി , ഗുഡ്സ് ഓട്ടോ ) ഒഴികെ ഏത് തരം അന്തർസംസ്ഥാന ടൂറിസ്റ്റ് / മറ്റ് ബസുകൾക്ക് നിലയ്ക്കൽ വരെ സർവീസ് നടത്താം... മറ്റ് സംസ്ഥാന RTCകൾക്ക് പമ്പ വരെ സർവീസ് നടത്താം. പമ്പയിൽ ആളെ ഇറക്കി തിരിച്ച്  നിലയ്ക്കൽ വന്ന് പാർക്ക് ചെയ്യണം. 14 സീറ്റോ അതിൽ താഴെയുള്ള വാഹനങ്ങൾക്ക് മാത്രമേ പമ്പയിൽ പാർക്കിങ്ങ് അനുമതി ഉള്ളൂ... KSRTC യ്ക്ക് മാത്രമേ പമ്പയിൽ സ്റ്റാന്റ് ഉള്ളൂ... പമ്പാ തീരം വനം വകുപ്പിന്റെ അധീനതയിൽ ആയതു കൊണ്ട് പമ്പയിൽ കൂടുതൽ പാർക്കിങ്ങിന് ഉള്ള സ്ഥലം വനം വകുപ്പ് വിട്ടു നൽകില്ല. 

വലിയ സ്വകാര്യ / ടൂറിസ്റ്റ്  വാഹനങ്ങൾ നിലയ്ക്കൽ വരെ സർവീസ് പാടുള്ളൂ എന്ന സർക്കാർ തീരുമാനം ഹൈക്കോടതിയും ശരിവെച്ചിട്ടുള്ളതാണ്.. വസ്തുത ഇതായിരിക്കേ നിലയ്ക്കൽ - പമ്പ റൂട്ടിലേയ്ക്കും സർവീസ് നടത്തുമെന്നുള്ള റോബിൻ ഗിരീഷിന്റെ പരസ്യ പ്രസ്താവന സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്...  അത് അനുവദിച്ച് നൽകാനാകില്ല... ഇയാളെ മുൻനിർത്തി ശബരിമലയിൽ ഒരു സംഘർഷം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കം സംഘികൾ തുടങ്ങിക്കഴിഞ്ഞു...

റോബിൻ ബസിന് ഓരോ ട്രിപ്പിലും MVD ഫൈൻ അടിച്ച് കൊടുക്കൽ തുടർന്ന് കൊണ്ടേയിരിക്കുന്നു.  പെർമിറ്റ് വ്യവസ്ഥയുടെ ലംഘനം അയാൾ തുടരുന്നു എന്നത് തന്നെ കാരണം. സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്താമെന്ന് 
ഗിരീഷ് പറയുന്ന കള്ളം പൊളിക്കുന്ന വസ്തുതകർ വ്യക്തമാക്കാം...

1.  ഭരണഘടനയുടെ ഏഴാം പട്ടികയിലെ  മൂന്നാം ലിസ്റ്റിൽ ( കൺകറന്റ് ലിസ്റ്റ് ) ഇനം 35 ലാണ് മോട്ടോർ വാഹനവും അതിന്റെ നികുതിയും കിടക്കുന്നത്. ( 35. Mechanically propelled vehicles including the principles on which
taxes on such vehicles are to be levied) കേന്ദ്ര  മോട്ടോർ വെഹിക്കിൾ നിയമം പാർലമെന്റ് പാസാക്കിയത് ഈ അധികാരം ഉപയോഗിച്ചാണ് . സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിയമ വ്യവസ്ഥകൾക്കു വിരുദ്ധമല്ലാത്ത നിയമം ഉണ്ടാക്കാം. ഈ നിയമത്തിൽ തന്നെ വിരുദ്ധമല്ലാത്ത ഭേദഗതികൾ വരുത്താം . ആക്ട് പരിശോധിച്ചാൽ ഇങനെ സംസ്ഥാനം വരുത്തിയ ഭേദഗതികൾ കാണാo .

2. നിയമത്തിലെ (Act) വ്യവസ്ഥകൾക്കു വിരുദ്ധമല്ലാതെ ചട്ടങ്ങൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ട് . ആക്ടിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ വ്യവസ്ഥകൾ ചട്ടത്തിൽ കൊണ്ടു വന്നാൽ നിയമ വിരുദ്ധമാണ് ( Ultravires of the Act) , അതു  നിലനിൽക്കില്ല.

3. കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ (Act) വകുപ്പ് രണ്ട് definition Clause ആണ് . Contract Carriage , stage carriage , Goods Carriage തുടങ്ങിയവയെല്ലാം വിവിധ ക്ലോസുകളിലായി ഇവിടെ define ചെയ്യുന്നുണ്ട്.  ഇതിൽ clause 43 ആണ് " tourist vehicle " എന്താണ് എന്നു പറയുന്നത്. 
" tourist vehicle means a contract carriage........"    ഇതാണ് നിർവ്വചനം.

4. ഇപ്പോൾ വിവാദമായിട്ടുള്ള റോബിൻ ബസ് All India Tourist permit എടുത്തിട്ടുള്ളതിനാൽ എങ്ങനെയും ( അതായത് stage carriage ആയിട്ടും ) ഓടാം എന്നതാണല്ലോ അവരുടെ വാദത്തിന്റെ ചുരുക്കം. All India Touris vehicles ( Permit ) Rules 2023 കേന്ദ്ര സർക്കാർ  കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ വകുപ്പ് 88 ലെ ഉപവകുപ്പ് 14 നൽകുന്ന ചട്ട നിർമ്മാണ അധികാരം ഉപയോഗിച്ച് ഇറക്കിയ Rules ആണ് . ഇതേ വകുപ്പിലെ ഉപ വകുപ്പ് 9 ൽ പറയുന്ന ടൂറിസം പ്രമോഷനു വേണ്ടി all India Tourist permit കൊടുക്കാമെന്ന വ്യവസ്ഥയുടെ നടത്തിപ്പിനാണ് ഈ ചട്ടം ഉണ്ടാക്കിയിട്ടുള്ളത്. രണ്ടു കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒന്ന്, ഈ ചട്ടം  കേന്ദ്ര മോട്ടോർ  വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിധേയമാണ്. രണ്ട് , എന്താണീ ചട്ടത്തിന്റെ ഉദ്ദേശം എന്നത് Section 88 (9) പ്രകാരം , തടസമില്ലാത്ത അന്തർസംസ്ഥാന ടൂറിസം പ്രമോഷനാണ് എന്നതും സുവ്യക്തമാണ്.

5..All India Tourist vehicles ( Permit ) Rules 2023  അതിന്റെ definition Clause ലും scope സംബന്ധിച്ച വ്യവസ്ഥയിലും ഈ ചട്ടത്തിന്റെ ഉദ്ദേശം വ്യക്തമാക്കിയിട്ടുണ്ട്. Rule 2 (b) All India Tourist permit means a permit issued by the Transport Authority to enable a tourist vehicle operator / owner to Ply tourist vehicle through out the territory of India ...." അപ്പോൾ ഈ പെർമിറ്റ് Tourist vehicle ഓടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഈTourist vehicle എന്നാൽ എന്താണ് എന്നും ഇതേ ചട്ടത്തിലെ 2 (d) വ്യക്തമാക്കുന്നുണ്ട്. 2 (d) " tourist vehicle shall have the same meaning assigned to them in clause 43 of Section 2 of the Act " കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ അതേ നിർവ്വചനമാണ് ബാധകം എന്നാണ് അർത്ഥം. അതു നേരത്തേ കണ്ടു.tourist vehicle means a contract carriage........" ഇതാണല്ലോ അവിടെ പറയുന്നത്. അതായത് ഈ permit contract Carriage നു കൊടുക്കുന്ന ഒന്നു മാത്രമാണ്.

6. All India Tourist vehicles ( Permit ) Rules 2023 ന്റെ Rule 6 ഈ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റിന്റെ  Scope പറയുന്നുണ്ട്. 6 (2) ഇതാണ്. "The All India Tourist permit shall be used for the transport of tourists ........''  ഇതു ടൂറിസ്റ്റ് യാത്രയ്ക്കുള്ള  contract Carriage Permit ആണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നു വ്യക്തം.

7. സകല ഫാൻസ് അസോസിയേഷൻകാരും പറയുന്ന വാദം ഈ ചട്ടങ്ങളിലെ Rule 13 പ്രകാരമുള്ള ഒരു  exemption സംബന്ധിച്ചാണ് . കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ 1989 ലെ Rule 82 മുതൽ 85 A വരെയുള്ള വ്യവസ്ഥകൾ All India Tourist permit നു ബാധകമാകില്ല എന്നതാണ് ഈ exemption. ഇവിടെ രണ്ടു കാര്യങ്ങൾ പ്രസക്തമാണ്. കേന്ദ്ര മോട്ടോർ വാഹന Act ലെ വ്യവസ്ഥകൾ ഒരു ചട്ടംകൊണ്ടും മറികടക്കാനാവില്ല. ഇവിടെ ഒഴിവു കൊടുത്തിരിക്കുന്നത്  1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ ചില വ്യവസ്ഥകളിൽ നിന്നുമാണ്. Act ലെ വ്യവസ്ഥകൾക്കുo സ്വഭാവത്തിനും വിരുദ്ധമായ ഒരു ചട്ടവും Ultimate Judicial Review ൽ നിലനിൽക്കില്ല. 

8. ഈ exemptions ന്റെ കാര്യo കൂടി പറയേണ്ടതുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ അദ്ധ്യായം 4 ടൂറിസ്റ്റ് പെർമിറ്റ് സംബന്ധിച്ചുള്ള വ്യവസ്ഥകളാണ് ഉൾക്കൊള്ളുന്നത്. ടൂറിസ്റ്റ് പെർമിറ്റ് നടപടിക്രമങൾ, ഉപാധികൾ, ഫീസ് എന്നിവയൊക്കെയാണ് ഇതിൽ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. പുതിയ പ്രത്യേകമായ ടൂറിസ്റ്റ് പെർമിറ്റ്  ചട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇത് മനസിലാക്കണം. തടസ രഹിതമായ അന്തർ സംസ്ഥാന ടൂറിസമാണ് ചട്ടങ്ങളുടെ ലക്ഷ്യം. ടൂറിസം ഓപ്പറേഷനുള്ള  വ്യവസ്ഥകൾ  ലിബറലാക്കുക എന്നതാണ് ഇംഗിതം . ടൂറിസ്റ്റുകളുടെ ലിസ്റ്റ്, ബസിന്റെ നിറം ഇങ്ങനെയുള്ള പലതും exempt ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ exempted വ്യവസ്ഥയിൽ " The permit holder shall not operate the tourist vehicle as a stage Carriage " എന്ന വ്യസ്ഥ കൂടി പെട്ടിരിക്കുന്നു. ഇതാണ് റോബിൻ ഫാൻസ് ഉന്നയിക്കുന്ന പ്രസക്തമായ വാദം. ഈ വ്യവസ്ഥയിൽ നിന്നും exemption വരുന്നതോടെ tourist vehicle നു stage carriage ആക്കി ഓടിക്കാം എന്നതാണ്  ഈ സാങ്കേതിക വാദം. എന്നാൽ റൂട്ട്, ഫെയർ , ഷെഡ്യൂൾ , കൺസഷൻ തുടങ്ങി Stage Carriage നു ബാധകമായ റഗുലേറ്ററി വ്യവസ്ഥകൾ ഒന്നും തങ്ങൾക്കു ബാധകവുമാകില്ല എന്നതാണ് ഈ ഫാൻസ് ക്ലബ്ബ് അവകാശ വാദം.

9. Stage carriage , contract Carriage എന്നിവയും tourist vehicle എന്നതും എല്ലാം എന്താണ് എന്നത് മാതൃ നിയമത്തിലാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതു നിയമ ഭേദഗതി വഴിയല്ലാതെ ചട്ടങ്ങൾ രൂപീകരിച്ച് മറികടക്കാനാകില്ല. Stage carriage ആയി പ്രവർത്തിക്കുവാൻ വേണ്ട വ്യവസ്ഥകളിൽ ഈ ചട്ടം പോലും ഇളവു നൽകുന്നില്ല. നൽകിയാലും നിലനിൽക്കില്ല. All India Tourist vehicles ( Permit ) Rules 2023 ന്റെ scope അതേ ചട്ടങ്ങളിൽ വ്യക്തമാണ്. The All India Tourist permit shall be used for the transport of tourists ........'' ഈ scope നു അനുരോധമായ exemptions അല്ലാതെ അതിനെ മറികടക്കുന്ന   exemptions, അതും മാതൃ നിയമത്തിനു വിരുദ്ധമായവ ,  അതിരു കടന്നതും സദുദ്ദേശ പരമല്ലാത്തതുമാണ് . അതു judicial Review ൽ നിലനിൽക്കാനേ പോകുന്നില്ല.

10. അവസാനമായി കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
"  shall be allowed to operate his vehicle in respect of the bookings already done subject to payment of fine......" ഇതല്ലേ ഉത്തരവ് ?
ബുക്കിങ് നിറവേറാം . ബുക്കിങ് എന്നത് കോൺട്രാക്ടാണ്. കോൺട്രാക്ട് കോൺട്രാക്ട് കാരിജിനു ബാധകമായതല്ലേ ?

 അപ്പോൾ ഇതു കൊണ്ടു മാത്രം എല്ലാ റൂട്ടിലും  ബസ് ഓടിച്ച് ഞങ്ങൾ KSRTC യെയും പൊതു ഗതാഗതത്തിനു മേലുള്ള സാമൂഹ്യ നിയന്ത്രണവും  തകർക്കും എന്നൊക്കെയുള്ള വീരസ്യം തൽക്കാലം നടക്കില്ല.

2023 ഒക്‌ടോബർ 23, തിങ്കളാഴ്‌ച

ഉന്നാല്‍ മുടിയാത് തമ്പി’; ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാദത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി കെഎസ്ആര്‍ടിസി



കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസുടമകളും തമ്മിലുള്ള തർക്കം കടുക്കുന്ന സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി കെ എസ് ആർ ടി സി. ‘ഉന്നാല്‍ മുടിയാത് തമ്പി’ എന്ന തലക്കെട്ടോടെയാണ് കെഎസ്ആര്‍ടിസിയുടെ ഫേസ് ബുക്ക് പോസ്റ്റ്. പുതിയ കേന്ദ്രനിയമം വന്ന ശേഷമാണ് കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസുടമകളും തമ്മിലുള്ള തർക്കം രൂക്ഷമായത്. ഈ വിഷയത്തില്‍ നിലപാട് ഒന്നുകൂടി വ്യക്തമാക്കി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.സംഭവങ്ങളുടെ നിജസ്ഥിയും നിയമത്തിന്റെ വിശദീകരണങ്ങളും ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് കെ എസ് ആർ ടി സി യുടെ ഫേസ്ബുക് പോസ്റ്റ്

കെ എസ്‌ആർ ടി സി യുടെ ഫേസ്ബുക് പോസ്റ്റ്

ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) ഉപയോഗിച്ച് സ്റ്റേജ് കാര്യേജിന് സമാനമായ സർവ്വീസ് നടത്താം എന്ന വാദത്തിന്റെ നിജസ്ഥിതി എന്താണ് : ?
2023 ൽ കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമം 1988, വകുപ്പ് 88 (14) പ്രകാരം പുറത്തിറക്കിയ G.S.R 302 (E) തീയതി
18.04.2023 നമ്പരായ All India Tourist Permit Rules – 2023 ൽ. ഏത് റൂട്ടിലൂടെയും സ്ഥലനാമ ബോർഡ് അടക്കം പ്രദർശിപ്പിച്ചു കൊണ്ട് സ്റ്റേജ് കാര്യേജ് ബസ് സ്റ്റാൻഡുകളിലടക്കം പ്രവേശിച്ച് യാത്രക്കാരെ കയറ്റി ഇറക്കി സർവ്വീസ് നടത്താൻ അനുമതി ലഭിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു സ്വകാര്യ ബസ് ഉടമ കുറച്ച് നാളുകളായി തന്റെ ശാരീരികാവസ്ഥയടക്കം ചൂണ്ടിക്കാട്ടി നവമാധ്യമങ്ങളിലൂടെ . വ്യാജ പ്രചാരണങ്ങൾ നടത്തി, നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കേരളത്തിലെ ഏറ്റവും വലിയ സ്റ്റേജ് കാര്യേജ് ഓപ്പറേറ്ററായ കെ.എസ്.ആർ.ടി.സിക്കെതിരെയും അപവാദ പ്രചാരണം നടത്തി അരങ്ങു തകർക്കുകയാണല്ലോ….
കേട്ടപാതി കേൾക്കാത്ത പാതി അതേറ്റു പിടിച്ച് കൂടെക്കൂടാനും ആളുണ്ടായി എന്നത് ആശ്ചര്യകരമാണ്….
അതേ സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും … അസത്യം ലോക സഞ്ചാരം പൂർത്തിയാക്കും എന്നാണല്ലോ …
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് പരിശോധിക്കാം ….
ലിഖിതമായ നിയമങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇത്തരത്തിൽ റോഡ് ഗതാഗതത്തെ സംബന്ധിക്കുന്ന നിയമങ്ങൾ പ്രതിപാദിക്കുന്നത് മോട്ടോർ വാഹന നിയമം 1988 ലാണ്. പ്രസ്തുത നിയമത്തിലെ വകുപ്പ് 88 (9)ന്റെ പരിധിയിലാണ് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത്. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 88 (14) പ്രകാരം AIT പെർമിറ്റുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ നിശ്ച്ചയിക്കുന്നതിനുള്ള ചട്ടം നിർമ്മിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. വകുപ്പ് 88 (9) ഉം വകുപ്പ് 88 (14) പ്രകാരം കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ചട്ടപ്രകാരവുമാണ് AIT പെർമിറ്റുകൾ നൽകപ്പെടുന്നത്. വിനോദ സഞ്ചാരികളുമായി വരുന്ന Tourist Vehicles ന് ഓരോ സംസ്ഥാനങ്ങളുടെയും ചെക്ക് പോസ്റ്റുകളിൽ വ്യത്യസ്ത നികുതി അടച്ച് കടന്നുപോകേണ്ടി വരുന്നത് വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വിഘാതമാകുന്നുവെന്നും, അത് വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് വൈഷമ്യങ്ങൾ സൃഷ്ടിക്കുന്നു എന്നും മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ ഇതിനായി പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചത്. ഈ ചട്ടങ്ങളിൽ ഏത് സംസ്ഥാനത്തേക്കും ഉള്ള പെർമിറ്റ് ഓൺലൈൻ ആയി പണമടച്ച് സമ്പാദിക്കാനും ഓൺലൈൻ ആയി നികുതി അടയ്ക്കാനും Tourist Vehicle Operater മാർക്ക് സാധിക്കും. രാജ്യത്തെ വിനോദ സഞ്ചാര മേഖലയിൽ തടസ്സം കൂടാതെയുള്ള അന്തർസംസ്ഥാന സഞ്ചാരം ഉറപ്പു വരുത്തുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. അല്ലാതെ സാധാരണ യാത്രക്കാരുടെ ദൈനം ദിന അന്തർസംസ്ഥാന സഞ്ചാരത്തെ സംബന്ധിച്ച വ്യവസ്ഥകൾ അല്ല ഈ പുതിയ AITP ചട്ടങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
AITP ചട്ടങ്ങൾ – 2023, ചട്ടം 2(d) യിൽ Tourist Vehicle എന്താണെന്ന് നിർവ്വചിച്ചിരിക്കുന്നു.
‘2(d) “tourist vehicle” shall have the same meaning as assigned to them in clause (43) of Section 2 of the Act’.
ഈ നിർവ്വചനപ്രകാരം മോട്ടോർ വാഹന നിയമം 1988, വകുപ്പ് 2 (43) ൽ നൽകിയിരിക്കുന്ന അതേ നിർവ്വചനമാണ് Tourist Vehicle ന് പുതിയ AITP ചട്ടങ്ങളിലും നൽകിയിരിക്കുന്നത്.
ടൂറിസ്റ്റ് വാഹനം എന്താണ് എന്ന് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 2 (43) ൽ വ്യക്തമാക്കുന്നുണ്ട് ഇപ്രകാരമാണ്.
2 (43) “tourist vehicle” means a “CONTRACT CARRIAGE” constructed or adapted and equipped and maintained in accordance with such specifications as may be prescribed in this behalf’.
ഈ നിർവ്വചനപ്രകാരം Tourist Vehicle എന്നത് ഒരു CONTRACT CARRIAGE ആണെന്നും അത് Stage Carriage അല്ല എന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാകുന്നു. എന്നാൽ Contract Carriage ന്റെ നിർവ്വചനത്തെക്കാൾ ചുരുങ്ങിയ പരിധിയുള്ള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കായി മാത്രമേ AIT പെർമിറ്റുകൾ ഉപയോഗിക്കാവൂ എന്നും, “Stage Carriage”കളെപ്പോലെ സാധാരണ വിവിധ ആവശ്യങ്ങളുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ കയറ്റി ഇറക്കി സർവ്വീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ഈ നിർവ്വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം.
AIT പെർമിറ്റുകൾ വിനോദസഞ്ചാരികൾക്ക് മാത്രമായുള്ള Contract Carriage പെർമിറ്റുകളാണെന്നും ദൈനം ദിനം യാത്രചെയ്യുന്ന സാധാരണ യാത്രക്കാരുടെ ആവശ്യത്തിനുള്ളതല്ലെന്നും കർണ്ണാടക ഹൈക്കോടതി Satish N. Narayan’s case [2017 ILR (Kar.) 735] എന്ന കേസിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
“Contract Carriage” എന്താണെന്ന് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 2 (7) നിർവ്വചിക്കുന്നു.
2(7) “contract carriage” means a motor vehicle which carries a passenger or passengers for hire or reward and is engaged under a contract, whether expressed or implied, for the use of
such vehicle as a whole for the carriage of passengers mentioned therein and entered into by a person with a holder of a permit in relation to such vehicle or any person authorised by him in this behalf on a fixed or an agreed rate or sum –
(a) on a time basis, whether or not with reference to any route or distance; or
(b) from one point to another, and in either case, without stopping to pick up or set down passengers not included in the contract anywhere during the journey, and includes –
(i) a maxi cab; and
(ii) a motor cab
notwithstanding that separate fares are charged for its passengers.’
“Stage Carriage” എന്താണെന്ന് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 2 (40) നിർവ്വചിക്കുന്നു.
2(40) “Stage carriage” means a motor vehicle constructed or
adapted to carry more than six passengers excluding the
driver for hire or reward at separate fares paid by or for
individual passengers, either for the whole journey or for
stages of the journey.’
ഒരേ ആവശ്യത്തിനായി ഒരു വ്യക്തിയോ വ്യക്തികളോ മുൻകൂർ വാടകയ്ക്ക് ഒരു കരാറിന്റെ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്ന തരം വാഹനങ്ങളാണ് Contract Carriage കൾ . ഇത്തരം വാഹനങ്ങളിൽ യാത്രയ്ക്കിടയിൽ Contract ൽ ഉൾപ്പെടാത്ത യാത്രക്കാരെ കയറ്റി ഇറക്കാനോ, ഓരോ യാത്രക്കാരനുമായി വ്യത്യസ്ത Contract ഉണ്ടാക്കാനോ, യാത്രക്കാരിൽ നിന്ന് വ്യത്യസ്ത നിരക്ക് ഈടാക്കാനോ സാധ്യമല്ല. എന്നാൽ Stage Carriage കളിൽ വിവിധ ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് വ്യത്യസ്ത നിരക്കുകൾ ഈടാക്കി യാത്ര ചെയ്യാൻ അനുവദിക്കാം. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 88 ( പ്രകാരം ഒരു Stage Carriage ന് താൽക്കാലികമായി Special Contract Carriage പെർമിറ്റ് ലഭിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ Contract Carriage കൾക്ക് താൽക്കാലികമായിപ്പോലും Stage Carriage പെർമിറ്റ് നൽകാൻ മോട്ടോർ വാഹന നിയമം, 1988 ൽ വ്യവസ്ഥ ചെയ്യുന്നില്ല.
Stage carriage കളും Contract carriage/AITP സർവ്വീസുകൾക്കും തമ്മിലുള്ള ഘടനാപരമായ വ്യത്യാസം വിവിധ വിധികളിലൂടെ ബഹു: സുപ്രീം കോടതിയും ബഹു: കേരള ഹൈക്കോടതി അടക്കമുള്ള ഹൈക്കോടതികളും പല പ്രാവശ്യം വിശദീകരിച്ചിട്ടുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന ഈ നിയമം തനിക്ക് ബാധകമല്ല എന്ന് ഏതെങ്കിലും മാദ്ധ്യമങ്ങളെയടക്കം വിളിച്ചു കുട്ടി ഒരു വ്യക്തി പ്രഖ്യാപിക്കുകയും, അത് കുറച്ചുപേർ ഏറ്റു പിടിച്ച് ആളെക്കൂട്ടി എന്നത് കൊണ്ടും, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമവും അതിനനുബന്ധമായ ചട്ടങ്ങളും വിവിധ ഹൈക്കോടതി വിധികളും സുപ്രീം കോടതി വിധികളും അപ്രസക്തമാകും എന്ന് കരുതുന്നവരോട് സഹതപിക്കാനേ കഴിയൂ…..
AITP ചട്ടങ്ങൾ – 2023, ചട്ടം 3(1)ലും Tourist Vehicle Permit ആർക്കാണ് നൽകേണ്ടതെന്ന് വ്യക്തമാക്കുന്നു.
‘(3) Application for All India Tourist Permit- (1) The All India Tourist Permit shall be granted only to a tourist vehicle of tourist vehicle operator.”
ഇത്തരത്തിൽ ഒരു ടൂറിസ്റ്റ് വാഹന ഓപ്പറേറ്ററുടെ ടൂറിസ്റ്റ് വാഹനത്തിന് Contract carriage ആയി പെർമിറ്റ് നൽകുന്നതിന് ആണ് AITP ചട്ടങ്ങൾ – 2023 രൂപീകരിച്ചിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. മേലുദ്ധരിച്ച വകുപ്പുകൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി AIT പെർമിറ്റുകൾ ഉപയോഗിക്കുന്നത് AITP ചട്ടങ്ങൾ – 2023, ചട്ടം 11 (a) പ്രകാരം പെർമിറ്റ് റദ്ദാക്കുകയോ സസ്പെൻഡോ ചെയ്യാവുന്ന കുറ്റമാണ്.
പ്രസ്തുത ചട്ടം ചുവടെ ചേർക്കുന്നു.
‘11. Cancellation and suspension of permit- The Transport Authority which granted the All India Tourist Permit, may cancel the All India Tourist Permit, if the holder of the All
India Tourist Permit-
(a) uses or causes or allows a tourist vehicle to be used in contravention to the provisions of these rules or the Act.’
ഇത്തരത്തിൽ Contract Carriage ആയ Tourist Vehicle കൾ Contract Carriage ആയി ഉപയോഗിക്കുന്നതിനു പകരം അനധികൃതമായി Stage Carriage ആയി ഉപയോഗിക്കുന്നത് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 192 (A) യിൽ പറഞ്ഞിരിക്കുന്നത് പ്രകാരം വാഹനം പെർമിറ്റ് നൽകിയിരിക്കുന്ന ഉദ്ദേശത്തിന് വിരുദ്ധമായ ഉപയോഗമായി കണക്കാക്കും. അത്തരം പ്രവൃത്തിക്ക് വ്യക്തമായ ശിക്ഷാ നടപടിയും മോട്ടോർ വാഹന നിയമം 1988, വകുപ്പ് 192 A യിൽ നിർദ്ദേശിക്കുന്നുണ്ട്.
Section 192A in The Motor Vehicles Act, 1988
192 A Using vehicle without permit. —
(1) Whoever drives a motor vehicle or causes or allows a motor vehicle to be used in contravention of the provisions of sub-section (1) of section 66 or in contravention of any condition of a permit relating to the route on which or the area in which or the purpose for which the vehicle may be used, shall be punishable for the first offence with a fine which may extend to five thousand rupees but shall not be less than two thousand rupees and for any subsequent offence with imprisonment which may extend to one year but shall not be less than three months or with fine which may extend to ten thousand rupees but shall not be less than five thousand rupees or with both: Provided that the court may for reasons to be recorded, impose a lesser punishment.
ഇത്തരത്തിൽ “Contract Carriage” ആയി ഓപ്പറേറ്റ് ചെയ്യേണ്ട “Tourist Vehicle” വാഹനം ഉദ്ദേശിച്ചിരിക്കുന്ന ഉപയോഗത്തിന് വിരുദ്ധമായി അനധികൃതമായി “Stage Carriage” ആയി സർവ്വീസ് നടത്തിയാൽ പ്രസ്തുത വാഹനം മോട്ടോർ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ മുതൽ മുകളിലേക്കുള്ള ഏതു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും വാഹനം പിടിച്ചെടുത്ത് കസ്റ്റഡിയിൽ സൂക്ഷിച്ച് നിയമ നടപടി സ്വീകരിക്കാവുന്ന കുറ്റവുമാണ്.
Section 207 in The Motor Vehicles Act, 1988
207. Power to detain vehicles used without certificate of registration permit, etc.—
(1) Any police officer or other person authorised in this behalf by the State Government may, if he has reason to believe that a motor vehicle has been or is being used in contravention of the provisions of section 3 or section 4 or section 39 or without the permit required by sub-section (1) of section 66 or in contravention or any condition of such permit relating to the route on which or the area in which or the purpose for which the vehicle may be used, seize and detain the vehicle, in the prescribed manner and for this purpose take or cause to be taken any steps he may consider proper for the temporary safe custody of the vehicle: Provided that where any such officer or person has reason to believe that a motor vehicle has been or is being used in contravention of section 3 or section 4 or without the permit required by sub-section (1) of section 66 he may, instead of seizing the vehicle, seize the certificate of registration of the vehicle and shall issue an acknowledgment in respect thereof.
ഇത്തരത്തിൽ “Contract Carriage” ആയി വിനോദ സഞ്ചാരികൾ എന്ന ഒരു വിഭാഗം യാത്രക്കാർക്കായി മാത്രം സർവ്വീസ് നടത്താൻ AIT പെർമിറ്റ് എടുത്ത ബസ് ഉടമ, താൻ സ്റ്റേജ് കാര്യേജുകളെപ്പോലെ ബോർഡ് വെച്ച്, സ്റ്റേജ് കാര്യേജ് സർവ്വീസുകൾക്കായുള്ള ബസ് സ്റ്റാൻഡുകളിൽ കയറി, തനിക്ക് തോന്നിയ നിരക്ക് ഈടാക്കി നിയമത്തിന്റെ എല്ലാ വ്യവസ്ഥകളും ലംഘിച്ച് സർവ്വീസ് നടത്തും എന്ന് പറയുന്നത് നിയമത്തെയും നിയമ സംവിധാനങ്ങളെയും മാനിക്കാത്ത ഒരു വ്യക്തിയുടെ രാജ്യത്തെ നിയമങ്ങളോടും നിയമ സംവിധാനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. അത് കണ്ടു നിൽക്കലല്ല നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ കടമ എന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സിയുടെ പരാതിയിൻമേൽ ആ വാഹനം നിയമപരമായി പിടിച്ചെടുത്ത് നിയമ നടപടികൾ ആരംഭിച്ചത്.
ഇത്തരം സർവ്വീസുകൾ ജനങ്ങൾക്ക് മികച്ച സേവനം നൽകും എന്ന വാദം ഉയർത്തുന്നവർ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നന്നാവും.
1. എന്തുകൊണ്ടാണ് വരുമാനം കുറഞ്ഞ ആദിവാസി മേഖലകളിലേക്കടക്കം ഈ ജനസേവനം ഉണ്ടാകാത്തത് ?
2. യാത്രക്കാർ കുറവുള്ള രാത്രി സമയങ്ങളിൽ എന്തുകൊണ്ടാണ് ഈ ജനസേവനം കിട്ടാത്തത് ?
3. എന്തിനാണ് ഈ ആഡംബര സേവനം നൽകുന്നവർ ഓണക്കാലത്തും മറ്റും ജനങ്ങളെ പിഴിഞ്ഞ് കെ.എസ്. ആർ.ടി.സിയുടേതിനേക്കാൾ നാലിരട്ടി വരെ അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയരുന്നത് ?
4. ഇത്തരത്തിൽ അനധികൃത സർവ്വീസുകളെ പ്രോത്സാഹിപ്പിച്ചാൽ നിയമപരമായി Stage Carriage പെർമിറ്റെടുത്ത 10,000 ത്തോളം സ്വകാര്യ ബസുകളിലും 5000 ത്തിലധികം കെ.എസ്.ആർ.ടി.സി ബസുകളിലും അതിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ യാത്രക്കാരോടും 75,000 ത്തോളം വരുന്ന അതിലെ തൊഴിലാളികളോടുമുള്ള നീതി നിഷേധമെന്ന നിലയിൽ ഒരു സർക്കാരിന് അത് കണ്ട് നിൽക്കാൻ സാധിക്കുമോ?
ഏതൊരു സംരംഭകനും നിയമം അനുശാസിക്കുന്ന വിധത്തിൽ ഏത് ബിസിനസ് സംരംഭം നടത്തുന്നതിനും ഈ രാജ്യത്ത് നിയമപരമായ സംരക്ഷണം ലഭിക്കും. തനിക്കെതിരെ എടുത്ത നടപടി നിയമപരമല്ലെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കുകയും പരിഹാരം തേടുകയും ചെയ്യാനും ഏതൊരാൾക്കും അവകാശമുണ്ട്. പക്ഷെ താൻ നിയമം ലംഘിച്ച് ബിസിനസ് സംരംഭം നടത്തും എന്ന് രാജ്യത്തെ നിയമവ്യവസ്ഥക്ക് നേരെ ഒരാൾ വെല്ലുവിളി മുഴക്കിയാൽ ആ മാന്യദ്ദേഹത്തോട് ആലങ്കാരികമായി ഒന്നേ പറയാനുള്ളൂ ……
“ഉന്നാൽ മുടിയാത് തമ്പീ…..”

https://www.kairalinewsonline.com/ksrtc-shared-a-facebook-post-about-all-india-tourist-permit-statement

2023 ജൂൺ 18, ഞായറാഴ്‌ച

മുതിർന്ന പൗരന്മാർക്ക് സീറ്റ് നൽകാത്ത കണ്ടക്ടർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

കെഎസ്ആർടിസി ബസിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റ് ഒഴിപ്പിച്ച് നൽകാൻ വിമുഖത കാണിച്ച കണ്ടക്ടർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവ് നൽകിയത്. മേലിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനായി സ്വീകരിച്ച നടപടികളെ കുറിച്ച് ഒരു റിപ്പോർട്ട് കൂടി എം.ഡി ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.
Advertisement

മുതിർന്ന പൗരന്മാർക്ക് സീറ്റ് നൽകാത്ത കണ്ടക്ടർക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

3 days ago
1 Minute Read
Human Rights Commission seeks action against bus conductor

കെഎസ്ആർടിസി ബസിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റ് ഒഴിപ്പിച്ച് നൽകാൻ വിമുഖത കാണിച്ച കണ്ടക്ടർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവ് നൽകിയത്. മേലിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനായി സ്വീകരിച്ച നടപടികളെ കുറിച്ച് ഒരു റിപ്പോർട്ട് കൂടി എം.ഡി ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.

സീറ്റ് റിസർവേഷൻ ഉള്ളതിനാൽ മുതിർന്ന പൗരൻമാർക്ക് സംവരണം ഇല്ലെന്ന മട്ടിൽ കമ്മീഷനിൽ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെതിരെയും ഉചിതമായ നടപടി വേണമെന്ന് ഉത്തരവിൽ പറയുന്നു. 2022 നവംബർ 5 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് കൊട്ടാരക്കര വഴി ആലുവക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കിളിമാനൂരിൽ നിന്നും അടൂർ വരെ നിന്ന് യാത്ര ചെയ്യേണ്ടിവന്ന മുതിർന്ന പൗരൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്നും മുതിർന്ന പൗരന്റെ സീറ്റ് അനുവദിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ തയ്യാറായില്ല.

എന്നാൽ ഇതേ ബസിൽ അന്ധൻ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻ, മുതിർന്ന വനിത എന്നീ സംവരണ സീറ്റുകൾ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ബസ് പുറപ്പെട്ടപ്പോൾ 5 രൂപ റിസർവേഷൻ കൂപ്പൺ മാത്രമാണ് നൽകിയത്. ഓൺലൈൻ റിസർവേഷൻ ഉണ്ടായിരുന്നില്ല. കെഎസ്ആർടിസി ഹാജരാക്കിയ റിപ്പോർട്ട് തെറ്റിദ്ധാരണാ ജനകമാണെന്ന് ഉത്തരവിൽ പറഞ്ഞു. 2011 ഒക്ടോബർ 18 ലെ ജിഒപി 56/2011 എന്ന ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2013 മാർച്ച് 22 ന് ഇറക്കിയ ടി ആർ 037347/12 നമ്പർ മെമ്മോറാണ്ടത്തിൽ ഓൺലൈൻ റിസർവേഷൻ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള എല്ലാ സർവീസുകളിലും സർക്കാർ ഉത്തരവ് പ്രകാരം രണ്ടു സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും ഇത് അർഹതപ്പെട്ടവർക്ക് നൽകാൻ കണ്ടക്ടർ നടപടിയെടുക്കണമെന്നും പറയുന്നു.

ഇതാണ് വസ്തുതയെന്നിരിക്കെ കണ്ടക്ടറെ രക്ഷിക്കുന്ന റിപ്പോർട്ടാണ് കെഎസ്ആർടിസി കമ്മീഷനിൽ സമർപ്പിച്ചതെന്ന് ഉത്തരവിൽ വിമർശിച്ചു. 2013 ജനുവരി 17 നുള്ള ടിആർ 1/040430/17 എന്ന മെമ്മോറാണ്ടത്തിൽ സ്ത്രീകൾ, മുതിർന്ന പൗരൻമാർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ അവർ ആവശ്യപ്പെടുമ്പോൾ ഒഴിഞ്ഞുകൊടുക്കാതെ മറ്റ് യാത്രക്കാർ യാത്ര ചെയ്താൽ മോട്ടോർ വാഹന നിയമം 177 വകുപ്പ് പ്രകാരം 100 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും പറഞ്ഞിട്ടുണ്ട്.

https://www.twentyfournews.com/2023/06/16/human-rights-commission-seeks-action-against-bus-conductor.html