കാര്യങ്ങൾ മനസ്സിലായല്ലോ... ഒരു പ്രശ്നങ്ങളുമില്ലാതെ നടക്കുന്ന മണ്ഡല - മകര വിളക്ക് ശബരിമല തീർത്ഥാടനം സംഘർഷഭരിതമാക്കാൻ സംഘികൾ എറിയുന്ന ചൂണ്ടയിലെ പുഴുവാണ് ഗിരീഷ് ബേബി എന്ന റോബിൻ ഗിരീഷ് ... രണ്ട് പ്രാവശ്യം മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റിൽ ഇയാൾ ശബരിമല വിഷയം തിരുകി കയറ്റി.
1 കോയമ്പത്തുരിൽ തമിഴ്നാട് MVD റോബിൻ ബസ് പിടിച്ചിട്ടപ്പോൾ . ബസ് പിടിച്ചിട്ടില്ലെങ്കിൽ ശബരിമല തീർത്ഥാടകരുമായി വരുന്ന തമിഴ് നാട് ബസുകൾ കേരള MVD പിടിച്ചിടുമെന്ന് കേരള സർക്കാർ ഭീഷണിപ്പെടുത്തി എന്ന കള്ളം പറഞ്ഞു '
2 തമിഴ്നാട് MVD ഫൈൻ ഈടാക്കി ബസ് വിട്ടു കൊടുത്തപ്പോൾ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ച് ശബരിമലയിലേക്ക് സർവീസ് നടത്തുമെന്ന് പറഞ്ഞു ( നിലയ്ക്കൽ നിന്ന് പമ്പയിലേക്കും ) ശബരിമല ഭക്തരെ പിഴിഞ്ഞ് സർക്കാർ കാശ് ഉണ്ടാക്കുന്നു എന്നുള്ള കള്ളം പറഞ്ഞു.
വസ്തുത :- ഗുഡ്സ് വെഹിക്കിൾസ് ( ലോറി, മിനി ലോറി , ഗുഡ്സ് ഓട്ടോ ) ഒഴികെ ഏത് തരം അന്തർസംസ്ഥാന ടൂറിസ്റ്റ് / മറ്റ് ബസുകൾക്ക് നിലയ്ക്കൽ വരെ സർവീസ് നടത്താം... മറ്റ് സംസ്ഥാന RTCകൾക്ക് പമ്പ വരെ സർവീസ് നടത്താം. പമ്പയിൽ ആളെ ഇറക്കി തിരിച്ച് നിലയ്ക്കൽ വന്ന് പാർക്ക് ചെയ്യണം. 14 സീറ്റോ അതിൽ താഴെയുള്ള വാഹനങ്ങൾക്ക് മാത്രമേ പമ്പയിൽ പാർക്കിങ്ങ് അനുമതി ഉള്ളൂ... KSRTC യ്ക്ക് മാത്രമേ പമ്പയിൽ സ്റ്റാന്റ് ഉള്ളൂ... പമ്പാ തീരം വനം വകുപ്പിന്റെ അധീനതയിൽ ആയതു കൊണ്ട് പമ്പയിൽ കൂടുതൽ പാർക്കിങ്ങിന് ഉള്ള സ്ഥലം വനം വകുപ്പ് വിട്ടു നൽകില്ല.
വലിയ സ്വകാര്യ / ടൂറിസ്റ്റ് വാഹനങ്ങൾ നിലയ്ക്കൽ വരെ സർവീസ് പാടുള്ളൂ എന്ന സർക്കാർ തീരുമാനം ഹൈക്കോടതിയും ശരിവെച്ചിട്ടുള്ളതാണ്.. വസ്തുത ഇതായിരിക്കേ നിലയ്ക്കൽ - പമ്പ റൂട്ടിലേയ്ക്കും സർവീസ് നടത്തുമെന്നുള്ള റോബിൻ ഗിരീഷിന്റെ പരസ്യ പ്രസ്താവന സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്... അത് അനുവദിച്ച് നൽകാനാകില്ല... ഇയാളെ മുൻനിർത്തി ശബരിമലയിൽ ഒരു സംഘർഷം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കം സംഘികൾ തുടങ്ങിക്കഴിഞ്ഞു...
റോബിൻ ബസിന് ഓരോ ട്രിപ്പിലും MVD ഫൈൻ അടിച്ച് കൊടുക്കൽ തുടർന്ന് കൊണ്ടേയിരിക്കുന്നു. പെർമിറ്റ് വ്യവസ്ഥയുടെ ലംഘനം അയാൾ തുടരുന്നു എന്നത് തന്നെ കാരണം. സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്താമെന്ന്
ഗിരീഷ് പറയുന്ന കള്ളം പൊളിക്കുന്ന വസ്തുതകർ വ്യക്തമാക്കാം...
1. ഭരണഘടനയുടെ ഏഴാം പട്ടികയിലെ മൂന്നാം ലിസ്റ്റിൽ ( കൺകറന്റ് ലിസ്റ്റ് ) ഇനം 35 ലാണ് മോട്ടോർ വാഹനവും അതിന്റെ നികുതിയും കിടക്കുന്നത്. ( 35. Mechanically propelled vehicles including the principles on which
taxes on such vehicles are to be levied) കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം പാർലമെന്റ് പാസാക്കിയത് ഈ അധികാരം ഉപയോഗിച്ചാണ് . സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിയമ വ്യവസ്ഥകൾക്കു വിരുദ്ധമല്ലാത്ത നിയമം ഉണ്ടാക്കാം. ഈ നിയമത്തിൽ തന്നെ വിരുദ്ധമല്ലാത്ത ഭേദഗതികൾ വരുത്താം . ആക്ട് പരിശോധിച്ചാൽ ഇങനെ സംസ്ഥാനം വരുത്തിയ ഭേദഗതികൾ കാണാo .
2. നിയമത്തിലെ (Act) വ്യവസ്ഥകൾക്കു വിരുദ്ധമല്ലാതെ ചട്ടങ്ങൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ട് . ആക്ടിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ വ്യവസ്ഥകൾ ചട്ടത്തിൽ കൊണ്ടു വന്നാൽ നിയമ വിരുദ്ധമാണ് ( Ultravires of the Act) , അതു നിലനിൽക്കില്ല.
3. കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ (Act) വകുപ്പ് രണ്ട് definition Clause ആണ് . Contract Carriage , stage carriage , Goods Carriage തുടങ്ങിയവയെല്ലാം വിവിധ ക്ലോസുകളിലായി ഇവിടെ define ചെയ്യുന്നുണ്ട്. ഇതിൽ clause 43 ആണ് " tourist vehicle " എന്താണ് എന്നു പറയുന്നത്.
" tourist vehicle means a contract carriage........" ഇതാണ് നിർവ്വചനം.
4. ഇപ്പോൾ വിവാദമായിട്ടുള്ള റോബിൻ ബസ് All India Tourist permit എടുത്തിട്ടുള്ളതിനാൽ എങ്ങനെയും ( അതായത് stage carriage ആയിട്ടും ) ഓടാം എന്നതാണല്ലോ അവരുടെ വാദത്തിന്റെ ചുരുക്കം. All India Touris vehicles ( Permit ) Rules 2023 കേന്ദ്ര സർക്കാർ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ വകുപ്പ് 88 ലെ ഉപവകുപ്പ് 14 നൽകുന്ന ചട്ട നിർമ്മാണ അധികാരം ഉപയോഗിച്ച് ഇറക്കിയ Rules ആണ് . ഇതേ വകുപ്പിലെ ഉപ വകുപ്പ് 9 ൽ പറയുന്ന ടൂറിസം പ്രമോഷനു വേണ്ടി all India Tourist permit കൊടുക്കാമെന്ന വ്യവസ്ഥയുടെ നടത്തിപ്പിനാണ് ഈ ചട്ടം ഉണ്ടാക്കിയിട്ടുള്ളത്. രണ്ടു കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒന്ന്, ഈ ചട്ടം കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിധേയമാണ്. രണ്ട് , എന്താണീ ചട്ടത്തിന്റെ ഉദ്ദേശം എന്നത് Section 88 (9) പ്രകാരം , തടസമില്ലാത്ത അന്തർസംസ്ഥാന ടൂറിസം പ്രമോഷനാണ് എന്നതും സുവ്യക്തമാണ്.
5..All India Tourist vehicles ( Permit ) Rules 2023 അതിന്റെ definition Clause ലും scope സംബന്ധിച്ച വ്യവസ്ഥയിലും ഈ ചട്ടത്തിന്റെ ഉദ്ദേശം വ്യക്തമാക്കിയിട്ടുണ്ട്. Rule 2 (b) All India Tourist permit means a permit issued by the Transport Authority to enable a tourist vehicle operator / owner to Ply tourist vehicle through out the territory of India ...." അപ്പോൾ ഈ പെർമിറ്റ് Tourist vehicle ഓടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഈTourist vehicle എന്നാൽ എന്താണ് എന്നും ഇതേ ചട്ടത്തിലെ 2 (d) വ്യക്തമാക്കുന്നുണ്ട്. 2 (d) " tourist vehicle shall have the same meaning assigned to them in clause 43 of Section 2 of the Act " കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ അതേ നിർവ്വചനമാണ് ബാധകം എന്നാണ് അർത്ഥം. അതു നേരത്തേ കണ്ടു.tourist vehicle means a contract carriage........" ഇതാണല്ലോ അവിടെ പറയുന്നത്. അതായത് ഈ permit contract Carriage നു കൊടുക്കുന്ന ഒന്നു മാത്രമാണ്.
6. All India Tourist vehicles ( Permit ) Rules 2023 ന്റെ Rule 6 ഈ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റിന്റെ Scope പറയുന്നുണ്ട്. 6 (2) ഇതാണ്. "The All India Tourist permit shall be used for the transport of tourists ........'' ഇതു ടൂറിസ്റ്റ് യാത്രയ്ക്കുള്ള contract Carriage Permit ആണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നു വ്യക്തം.
7. സകല ഫാൻസ് അസോസിയേഷൻകാരും പറയുന്ന വാദം ഈ ചട്ടങ്ങളിലെ Rule 13 പ്രകാരമുള്ള ഒരു exemption സംബന്ധിച്ചാണ് . കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ 1989 ലെ Rule 82 മുതൽ 85 A വരെയുള്ള വ്യവസ്ഥകൾ All India Tourist permit നു ബാധകമാകില്ല എന്നതാണ് ഈ exemption. ഇവിടെ രണ്ടു കാര്യങ്ങൾ പ്രസക്തമാണ്. കേന്ദ്ര മോട്ടോർ വാഹന Act ലെ വ്യവസ്ഥകൾ ഒരു ചട്ടംകൊണ്ടും മറികടക്കാനാവില്ല. ഇവിടെ ഒഴിവു കൊടുത്തിരിക്കുന്നത് 1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ ചില വ്യവസ്ഥകളിൽ നിന്നുമാണ്. Act ലെ വ്യവസ്ഥകൾക്കുo സ്വഭാവത്തിനും വിരുദ്ധമായ ഒരു ചട്ടവും Ultimate Judicial Review ൽ നിലനിൽക്കില്ല.
8. ഈ exemptions ന്റെ കാര്യo കൂടി പറയേണ്ടതുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ അദ്ധ്യായം 4 ടൂറിസ്റ്റ് പെർമിറ്റ് സംബന്ധിച്ചുള്ള വ്യവസ്ഥകളാണ് ഉൾക്കൊള്ളുന്നത്. ടൂറിസ്റ്റ് പെർമിറ്റ് നടപടിക്രമങൾ, ഉപാധികൾ, ഫീസ് എന്നിവയൊക്കെയാണ് ഇതിൽ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. പുതിയ പ്രത്യേകമായ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇത് മനസിലാക്കണം. തടസ രഹിതമായ അന്തർ സംസ്ഥാന ടൂറിസമാണ് ചട്ടങ്ങളുടെ ലക്ഷ്യം. ടൂറിസം ഓപ്പറേഷനുള്ള വ്യവസ്ഥകൾ ലിബറലാക്കുക എന്നതാണ് ഇംഗിതം . ടൂറിസ്റ്റുകളുടെ ലിസ്റ്റ്, ബസിന്റെ നിറം ഇങ്ങനെയുള്ള പലതും exempt ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ exempted വ്യവസ്ഥയിൽ " The permit holder shall not operate the tourist vehicle as a stage Carriage " എന്ന വ്യസ്ഥ കൂടി പെട്ടിരിക്കുന്നു. ഇതാണ് റോബിൻ ഫാൻസ് ഉന്നയിക്കുന്ന പ്രസക്തമായ വാദം. ഈ വ്യവസ്ഥയിൽ നിന്നും exemption വരുന്നതോടെ tourist vehicle നു stage carriage ആക്കി ഓടിക്കാം എന്നതാണ് ഈ സാങ്കേതിക വാദം. എന്നാൽ റൂട്ട്, ഫെയർ , ഷെഡ്യൂൾ , കൺസഷൻ തുടങ്ങി Stage Carriage നു ബാധകമായ റഗുലേറ്ററി വ്യവസ്ഥകൾ ഒന്നും തങ്ങൾക്കു ബാധകവുമാകില്ല എന്നതാണ് ഈ ഫാൻസ് ക്ലബ്ബ് അവകാശ വാദം.
9. Stage carriage , contract Carriage എന്നിവയും tourist vehicle എന്നതും എല്ലാം എന്താണ് എന്നത് മാതൃ നിയമത്തിലാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതു നിയമ ഭേദഗതി വഴിയല്ലാതെ ചട്ടങ്ങൾ രൂപീകരിച്ച് മറികടക്കാനാകില്ല. Stage carriage ആയി പ്രവർത്തിക്കുവാൻ വേണ്ട വ്യവസ്ഥകളിൽ ഈ ചട്ടം പോലും ഇളവു നൽകുന്നില്ല. നൽകിയാലും നിലനിൽക്കില്ല. All India Tourist vehicles ( Permit ) Rules 2023 ന്റെ scope അതേ ചട്ടങ്ങളിൽ വ്യക്തമാണ്. The All India Tourist permit shall be used for the transport of tourists ........'' ഈ scope നു അനുരോധമായ exemptions അല്ലാതെ അതിനെ മറികടക്കുന്ന exemptions, അതും മാതൃ നിയമത്തിനു വിരുദ്ധമായവ , അതിരു കടന്നതും സദുദ്ദേശ പരമല്ലാത്തതുമാണ് . അതു judicial Review ൽ നിലനിൽക്കാനേ പോകുന്നില്ല.
10. അവസാനമായി കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
" shall be allowed to operate his vehicle in respect of the bookings already done subject to payment of fine......" ഇതല്ലേ ഉത്തരവ് ?
ബുക്കിങ് നിറവേറാം . ബുക്കിങ് എന്നത് കോൺട്രാക്ടാണ്. കോൺട്രാക്ട് കോൺട്രാക്ട് കാരിജിനു ബാധകമായതല്ലേ ?
അപ്പോൾ ഇതു കൊണ്ടു മാത്രം എല്ലാ റൂട്ടിലും ബസ് ഓടിച്ച് ഞങ്ങൾ KSRTC യെയും പൊതു ഗതാഗതത്തിനു മേലുള്ള സാമൂഹ്യ നിയന്ത്രണവും തകർക്കും എന്നൊക്കെയുള്ള വീരസ്യം തൽക്കാലം നടക്കില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ