താത്കാലിക ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കിയതിനാല്‍ ആവശ്യത്തിന് ജീവനക്കാരുമുണ്ട്. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഏറ്റെടുക്കുന്ന റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് നീക്കം.

ദീർഘദൂര സ്വകാര്യ ബസ് റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി.ബസുകൾ ഓടിത്തുടങ്ങി. തുടക്കത്തിൽ കാര്യമായ വരുമാനമില്ലെങ്കിലും കൂടുതൽ റൂട്ടുകളിൽ ബസുകൾ ഓടിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളിൽ നിന്ന് കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തത്. ഈ റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചറുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുമാണ് ഓടിച്ചു തുടങ്ങിയത്. മിക്ക ബസുകളിൽ നിന്നും കാര്യമായ വരുമാനം കിട്ടിത്തുടങ്ങിയിട്ടില്ല. പല ബസുകളും റൂട്ട് മാറി ഓടുന്നതായ പരാതികൾ യാത്രക്കാരും ഉന്നയിക്കുന്നുണ്ട്.
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നൽകിയിരുന്നതാണ്. എന്നാൽ ഈ ബസുകളിൽ പലതും ദൂരം കണക്കാക്കാതെ സർവീസ് നടത്തുന്നതായി പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധ നടപടികൾ തുടർന്നതിനാൽ ബസുകളുടെ പെർമിറ്റ് പുതുക്കിയിരുന്നില്ല. ഇത്തരം ബസുകളുടെ വിവരങ്ങളും സമയ വിവരപ്പട്ടികയും കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ ഓഫീസർമാർ
ശേഖരിച്ചിരുന്നു. ഈ റൂട്ടുകളിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
അറ്റകുറ്റപ്പണി നടത്തിയാൽ നിരത്തിലിറക്കാവുന്ന നൂറുകണക്കിന് ബസുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സി.ക്കുണ്ട്. താത്കാലിക ജീവനക്കാർക്ക് പുനർനിയമനം നൽകിയതിനാൽ ആവശ്യത്തിന് ജീവനക്കാരുമുണ്ട്. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഏറ്റെടുക്കുന്ന റൂട്ടുകളിൽ ബസുകൾ ഓടിക്കാനാണ് നീക്കം.
470 സ്വകാര്യ ബസുകൾക്ക് പെർമിറ്റുണ്ടായിരുന്ന റൂട്ടുകളിൽ 241 എണ്ണം വർഷങ്ങൾക്കു മുമ്പ് കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചിരുന്നു. സ്വകാര്യ ബസുകൾ ഓർഡിനറി നിരക്കിൽ ഓടി ലാഭത്തിലെത്തി. പിന്നീട് ഓർഡിനറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി. കോർപ്പറേഷനും സ്വകാര്യബസ് ഉടമകളും തമ്മിൽ ഇതുസംബന്ധിച്ച് നിയമ പോരാട്ടങ്ങളും നടന്നിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ