അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് KSRTC ഘടനാപരമായ ചില പരിഷ്കരണ നടപടികളിലേക്ക് നീങ്ങുകയാണിപ്പോൾ .2016 ൽ പ്രസിദ്ധീകരിച്ച LDF പ്രകടന പത്രികയിലെ വാഗ്‌ദാനമനുസരിച്ചുള്ള പുനരുദ്ധാരണ നടപടികൾക്കാണ് ഇപ്പോൾ കേരളാ സർക്കാരും KSRTC മാനേജ്‌മെന്റും തുടക്കമിട്ടിരിക്കുന്നത് .LDF പ്രകടന പത്രികയിലെ പ്രസക്ത ഭാഗം ചുവടെ ചേർക്കുന്നു
222.” കെ.എസ്.ആർ.ടി.സിയുടെ കടഭാരം ഏറ്റെടുക്കലടക്കം സമഗ്രമായ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സമയ ബന്ധിതമായി പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ സംരക്ഷിക്കും”
2016 ൽ അധികാരത്തിലെത്തിയ LDF സർക്കാർ നാളിതുവരെ നിയമ സഭയിൽ അവതരിപ്പിച്ച ബഡ്‌ജറ്റ് പ്രസംഗങ്ങളിലെല്ലാം LDF പ്രകടന പത്രികയിലെ KSRTC പുനരുദ്ധാരണ പാക്കേജുകളെ കുറിച്ച് പ്രതിപാദിച്ചിരുന്നു .പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് പഠിച്ചു റിപ്പോർട് സമർപ്പിക്കാൻ ഇന്ത്യയിലെ അറിയപ്പെടുന്ന മാനേജ്‌മെന്റ് വിദഗ്ദ്ധരിൽ ഒരാളായ സുശീൽ ഖന്നയെ സർക്കാർ നിയോഗിച്ചിരുന്നു .
യൂ ഡി എഫ് സർക്കാരിന് നടപ്പിലാക്കാൻ കഴിയാത്ത പുനരുദ്ധാരണ പാക്കേജ്.
കേരളാ ഹൈക്കോടതിയിൽ ജോസ് ജേക്കബും മൂന്ന് റിട്ടയർ ചെയ്ത ജീവനക്കാരും പെൻഷൻ സംബന്ധിച്ചു നൽകിയ കേസിൽ WP(C) No.2644 of 2014 പുറപ്പെടുവിച്ച വിധി ന്യായത്തിൽ ഇങ്ങിനെ പറയുന്നു
91. Thus, the question of interfering with or interdicting the policy of the Government does not arise. All through, the Government has assured monitoring and successful execution of the scheme to ensure prompt and regular payment of pension to the retired employees of the Corporation. It needs no reiteration at this juncture that we WPC 2644/14 & con. cases 70 cannot have any dichotomy of administration or State and Corporation schism in meeting the statutory and constitutional obligations. Thus, based on the revival package and the statutory scheme of things, this Court proposes to dispose of the writ petitions. Conclusion:
For the reasons stated above, this Court disposes of the writ petitions with the following directions: a. The first respondent Government shall, in consultation with the second respondent Corporation, quantify, at least tentatively, subject to final settlement, its dues to the Corporation and pay within thirty days, not less than half of the amount so quantified to the Corporation to enable it to discharge its immediate pension obligations.
b. The first respondent shall take all necessary steps, in a time bound manner, to execute and implement Ext.P5 revival package, which includes the measures of creating a corpus fund, exploring the options of finding a permanent solutions, involving PSUs like LIC, as has already been undertaken.
WPC 2644/14 & con. cases 71 c. The first respondent shall take all the necessary corrective steps administratively vis-`-vis the respondent Corporation, if the Government is of the opinion that it is the need of the hour, so as to put quietus to the recurrent issue of pension obligations, which+ are otherwise bound to persist.
Dama Seshadri Naidu, Judge tkv
ഹൈക്കോടതി വിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള യു.ഡി.എഫ് സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജ് ചുവടെ ചേർക്കുന്നു.
83. The other aspects of the revival package seem to be as follows:
(a) Finding a solution for the burgeoning liability of pension and proposal of LIC submitted in March, 2014.
(b) In order to improve the credit worthiness, revaluation of assets is proposed.
(c) Swapping of existing loans with low interest rate and longer repayment period loans.
(d) Conversion of Government Loans to Equity.
(e) Introduction of Pension Cess for tickets above Rs.25 for creating a Pension Fund.
(f) Rationalization of loss making schedules.
(g) Modernization and introduction of customer satisfaction technologies.
(h) Stopping of free passes to retired employees.
Government's Assurance:
LIC യുമായി ഉണ്ടാക്കിയ പുനരുദ്ധാരണ പാക്കേജ് കരാറിൽ നിന്നും LIC പിന്മാറിയതിനെ തുടർന്ന് ഹൈക്കോടതിക്കു നൽകിയ ഉറപ്പു പാലിക്കാൻ കഴിയാതെ വൻ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തുടർന്ന് വരുന്ന സർക്കാരിൽ അടിച്ചേൽപ്പിച്ചിട്ടാണ് UDF സർക്കാർ 2016 - ൽ അധികാരം വിട്ടൊഴിയുന്നത്.ചുരുക്കത്തിൽ മുൻ UDF സർക്കാർ നടപ്പിലാക്കുമെന്ന് ഹൈക്കോടതിക്കു ഉറപ്പു നൽകിയതും നടപ്പിലാക്കാതിരുന്നതുമായ പുനരുദ്ധാരണ പാക്കേജ് ആണ് ചെറിയ ഭേദഗതിയോടെ ഇപ്പോൾ LDF സർക്കാർ KSTC യിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
LIC പിൻമാറി.പകരം പൊതുമേഖലാ ബാങ്ക് കൺസോർഷ്യം
LIC പിന്മാറിയതിനെ തുടർന്ന് പൊതുമേഖലാ ബാങ്ക് കൺസോർഷ്യത്തിൽ നിന്നും കുറഞ്ഞ പലിശക്ക് സർക്കാർ ഗ്യാരണ്ടിയിൽ പണം പലിശക്കെടുത്താണ് LDF സർക്കാർ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുന്നത് .പെൻഷൻ പാസ്സ് നിർത്തലാക്കണമെന്ന UDF സർക്കാർ പാക്കേജ് വ്യവസ്ഥ പുതിയ പാക്കേജിൽ ഇല്ല എന്നതും ശ്രദ്ധേയം. UDF സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജിനെ പൂർണ്ണമായി പിന്തുണച്ച INTUC യൂണിയന് LDF സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പാക്കേജിനെ എതിർക്കാൻ എങ്ങിനെയാണ് കഴിയുക ?
LDF സർക്കാർ നിയോഗിച്ച സുശീൽ ഖന്ന KSRTC മാനേജമെന്റുമായും ,ട്രേഡ് യൂണിയൻ പ്രതിനിധികളും ,
പൊതുജനങ്ങളുമായും നടത്തിയ പ്രാഥമിക ചർച്ചയെ തുടർന്ന് അടിയന്തിരമായി നടപ്പിലാക്കേണ്ട തിരുത്തൽ നടപടികൾ ഉൾക്കൊള്ളുന്ന പ്രാഥമിക റിപ്പോർട്ട് മാസങ്ങൾക്കു മുമ്പെ സർക്കാരിന് സമർപ്പിച്ചിരുന്നു .ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പുനരുദ്ധാരണ നടപടികളിലേക്കാണ് KSRTC ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത് . ഉൽപ്പാദന ക്ഷമതയിൽ ,മാനേജ്‌മെന്റ് ഘടനയിൽ KSRTC യെ ദേശീയ നിലവാരത്തിലേക്ക് എത്തിക്കുന്നതിന് ഊന്നൽ കൊടുത്തുള്ള നിർദേശങ്ങളാണ് പ്രാഥമിക റിപ്പോർട്ടിൽ ഉള്ളത് .ഇപ്പോഴത്തെ LDF സർക്കാർ ഭരണകാലത്തു മാനേജിംഗ് ഡയറക്ടർമാർ ആയി ചുമതല വഹിച്ചിരുന്ന രാജമാണിക്യവും, ഹേമചന്ദ്രനും തുടങ്ങി വച്ചതും, ഇപ്പോൾ MD ആയി ചുമതല ഏറ്റ തച്ചങ്കരി തുടരുന്നതും ആയ വ്യവസായപരിഷ്കരണ നടപടികൾ LDF സർക്കാരിന്റെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതും ,ഹൈക്കോടതിക്കു സർക്കാർ ഉറപ്പു നൽകിയതുമായ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗം തന്നെയാണെന്ന് ഇതിനകം വകുപ്പ് മന്ത്രിയും ,സുശീൽ ഖന്നയും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു . പരിഷ്കരണ നടപടികളുടെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥരെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നതും സ്വഭാവ ഹത്യക്കു ശ്രമിക്കുന്നതും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതിന് മാത്രമേ സഹായിക്കൂ.
പുനരുദ്ധാരണ പാക്കേജിനോട് തങ്ങൾക്കു യോജിപ്പാണെന്നു പറയുകയും ,നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വച്ച് എതിർക്കുകയും ചെയ്യുന്ന അതി വിചിത്രകരമായ നിലപാട് ആണ് ഭരണ - പ്രതിപക്ഷ യൂണിയനുകൾ ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്നത് പറയാതെ വയ്യ.
ഓപ്പറേറ്റിംഗ് വിഭാഗം തൊഴിൽ സമയ പരിഷ്കാരവും ഹൈക്കോടതി വിധിയും
ഓപ്പറേറ്റിംഗ് വിഭാഗത്തിന്റെ തൊഴിൽ സമയ പുനർ ക്രമീകരണ നടപടികളെ അട്ടിമറിക്കാൻ ചില യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.പരിഷ്കരണ നടപടികൾ 1961 ലെ മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ആക്ടിന് വിരുദ്ധമാണെന്നായിരുന്നു അവരുടെ ആക്ഷേപം .1961 ലെ Act വ്യവസ്ഥകൾ പ്രകാരം തൊഴിൽ സമയം നിശ്ചയിക്കണം എന്നായിരുന്നു ഹൈക്കോടതി വിധി പറഞ്ഞതു.
വെള്ളം ചേർക്കപ്പെട്ട കുഞ്ഞു കൃഷ്ണപിള്ള അവാർഡ്
ഹൈക്കോടതി വിധി പുറത്തു വന്നതോടു കൂടി KSTC യിൽ 1973 ലെ കുഞ്ഞു കൃഷ്ണ പിള്ള അവാർഡ് പ്രകാരം നിലവിൽ വന്ന നൂൺ ടു നൂൺ ഡബിൾ സ്പെൽ ഡ്യൂട്ടികൾക്കു പകരം ഇടക്കാലത്ത് നടപ്പിലാക്കിയ ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിയമ വിരുദ്ധമായി മാറി കഴിഞ്ഞു.കുഞ്ഞു കൃഷ്ണപിള്ള അവാർഡിൽ എട്ടുമണിക്കൂർ തൊഴിൽ സമയം കണക്കാക്കിയിരുന്നത് ഡ്യൂട്ടി തുടങ്ങുന്നതിനു മുമ്പും അവസാനിച്ചതിന് ശേഷവും അനുബന്ധ ജോലിക്കായി SIGN ON അര മണിക്കൂർ SIGN OFF അര മണിക്കൂർ,അര മണിക്കൂർ വിശ്രമം , ആറര മണിക്കൂർ സ്റ്റീയറിംഗ് ഡ്യൂട്ടി സമയം ഉൾപ്പെടെ എട്ടു മണിക്കൂർ എന്നതായിരുന്നു . സ്റ്റിയറിംഗ് ഡ്യൂട്ടി എന്നത് അറര മണിക്കൂറിൽ കുറയാതെ തൊഴിൽ സമയം ക്രമീകരിക്കണമെന്ന അവാർഡ് ശുപാർശയിൽ വെള്ളം ചേർത്ത് പല ഡിപ്പോകളിലും അഞ്ചു മണിക്കൂറിനു വരെ തൊഴിൽ സമയം വെട്ടിക്കുറക്കുന്ന പ്രവണത ശക്തിപ്പെട്ടു. 1987 - ന് ശേഷം ട്രേഡ് യൂണിയനുകൾക്കു നിർണ്ണായക പങ്കാളിത്തം ലഭിച്ച യൂണിറ്റുതല പ്രതിമാസ കോണ്‍ഫറന്‍സുകൾ പലതും തൊഴിൽ സമയം എങ്ങിനെ വെട്ടിക്കുറയ്ക്കാൻ കഴിയും എന്നതിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ആക്ടിൽ അനുബന്ധ ജോലിക്ക് SIGN ON അര മണിക്കൂർ SIGN OFF അര മണിക്കൂർ എന്ന് പ്രത്യേകം നിജപ്പെടുത്തിയിട്ടില്ല .ചുരുക്കത്തിൽ ആറര മണിക്കൂറിനു പകരം ഏഴു മണിക്കൂർ ആയി സ്റ്റിയറിംഗ് ഡ്യൂട്ടി മാറ്റാൻ മാനേജ്‌മെന്റിന് കഴിയുന്ന കോടതി വിധിയാണ് തെറ്റായ വാദമുയർത്തി ചില ട്രേഡ് യൂണിയനുകൾ നേടിയെടുത്തത്.
ഡബിൾ ഡ്യൂട്ടികളുടെ നാൾ വഴികളും നിയമ സാധുതയും.
ഡബിൾ സ്പെൽ ഡ്യൂട്ടികൾക്ക് പകരം ഡബിൾ ഡ്യൂട്ടി സമ്പ്രദായം 1990 കളിൽ നടപ്പിലായത് ട്രേഡ് യൂണിയനുകളുടെ തികച്ചും സങ്കുചിതമായ വ്യവസായ വിരുദ്ധ നിലപാടുകൾ മൂലമായിരുന്നു എന്നതും കാണാതിരിക്കരുത് . ഒരു ഉദാഹരണം മാത്രം. 1973 ലെ കുഞ്ഞു കൃഷ്ണ പിള്ള അവാർഡ് പ്രകാരം നിലവിൽ വന്ന നൂൺ ടു നൂൺ ഡബിൾ സ്പെൽ കോട്ടയം ഡിപ്പോയിൽ നടപ്പിലാക്കിയ ഡബിൾ സ്പെൽ ഡ്യൂട്ടി ഇപ്രകാരം ആയിരുന്നു .
വൈകീട്ട് ആറരക്ക് കോട്ടയം - കൊട്ടാരക്കര പോയി തിരിച്ചു കോട്ടയത്തെത്തുന്നത് ആദ്യ സ്പെൽ ഡ്യൂട്ടി . (നാലര മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി ) അടുത്ത സ്പെൽ അടുത്ത ദിവസം രാവിലെ കോട്ടയത്തുനിന്നും തിരുവനന്തപുരം പോയി വരുമ്പോൾ രണ്ടു ദിവസങ്ങളായി രണ്ടു ഡ്യൂട്ടി ലഭിക്കും. രണ്ടാം ദിവസം (എട്ടര മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി ) .ചില വിരുതന്മാർ സ്വാധീനം ചെലുത്തി ആദ്യ സ്പെൽ നാലര മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടിയിൽ ഒരു ദിവസത്തെ ഒരു ദിവസത്തെ വേതനം ഒപ്പിച്ചെടുക്കും . അടുത്ത ദിവസം തുടർ ജോലി ചെയ്യില്ല . അടുത്ത ദിവസത്തെ രണ്ടാമത്തെ സ്പെല്ലിൽ മറ്റൊരു ജീവനക്കാരനെ നിയോഗിക്കുമ്പോൾ അയാൾക്ക് ആറര മണിക്കൂറിൽ അധികരിച്ചു എട്ടര മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി ആയതിനാൽ പ്രത്യേകമായി രണ്ടു ദിവസത്തെ വേതനം നൽകും.വ്യാപകമായ ഇത്തരം ദുഷ് പ്രവണതകളെ തടയിടാനാണ് തൊഴിൽ നിയമത്തിൽ ഇടം ലഭിക്കാത്ത ഡബിൾ ഡ്യൂട്ടി സമ്പ്രദായം KSRTC യിൽ നടപ്പിലായത് എന്നത് ഡബിൾ ഡ്യൂട്ടി ആരാധകർ മറക്കരുത് .
ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ സ്പ്രെഡ് ഓവർ പതിനാറു മണിക്കൂറിനുള്ളിൽ സ്റ്റിയറിംഗ് ഡ്യൂട്ടി പതിമൂന്നു മണിക്കൂർ എന്നതാണ് .ഒരു കലണ്ടർ ദിവസത്തിൽ സ്‌പ്രെഡ് ഓവർ പന്ത്രണ്ടു മണിക്കൂറിൽ അധികരിക്കുന്നതു നിയമ വിരുദ്ധമാണ് . 1961 മോട്ടോർ ട്രാൻസ്പോർട് വർക്കേഴ്‌സ് ആക്റ്റ് പ്രസക്ത വകുപ്പ് ശ്രദ്ധിക്കുക.
16. Spread-over.--(1) The hours of work of an adult motor transport worker shall, except in any case referred to in the second provision to section 13 be so arranged that inclusive of interval for rest under section 15, they shall not spread-over more than twelve hours in any day.
മോട്ടോർ ട്രാൻസ്പോർട് വർക്കേഴ്സ് ആക്ട് സെക്ഷൻ 13 പ്രകാരം അസാധാരണ സാഹചര്യങ്ങൾ ഒഴിച്ചു എട്ടുമണിക്കൂറിൽ അധികം തൊഴിൽ സമയം നിശ്ചയിക്കാൻ കഴിയില്ല എന്നതും ഡബിൾ ഡ്യൂട്ടി ആരാധകർ ഓർമ്മിക്കുക .
CHAPTER V
HOURS AND LIMITATION OF EMPLOYMENT
13. Hours of work for adult motor transport workers--No adult motor transport worker shall be required or allowed to work for more than eight hours in any day and forty-eight hours in any week:
Provided that where any such motor transport worker is engaged in the running of any motor transport service on such long distance routes, or on such festive and other occasions as may be notified in the prescribed manner by the prescribed authority, the employer may, with the approval of such authority, require or allow such motor transport worker to work for more than eight hours in any day or forty-eight hours in any week but in no case for more than ten hours in a day and fifty-four in hours in a week, as the case may be : Provided further that in the case of a breakdown or dislocation of a motor transport service or interruption of traffic or act of God, the employer may, subject to such conditions and limitations as may be prescribed, require or allow any such motor transport worker to work for more than eight hours in any day or more than forty-eight hours in any week.
ഉഭയകക്ഷി കരാർ വഴി നിയമ വിരുദ്ധ വ്യവസ്ഥകളെ സംരക്ഷിക്കാൻ കഴിയുമോ?
ചില ട്രേഡ് യൂണിയനുകൾ കരുതുന്നത് നിയമത്തിൽ എന്ത് പറഞ്ഞാലും ട്രേഡ് യൂണിയനുകളുമായി ഉഭയ കക്ഷി കരാറുകളിൽ കൂടി നിലവിലുള്ള അരാജകത്വ പ്രവണതകൾ അതേ പോലെ തന്നെ തുടരാൻ കഴിയുമെന്നാണ്.
താഴെ കൊടുത്തിട്ടുള്ള Act വ്യവസ്ഥകൾ ട്രേഡ് യൂണിയനുകൾ ഉയർത്തുന്ന വാദങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നതാണ്
CHAPTER IX MISCELLANEOUS
37. Effect of laws and agreements inconsistent with this Act.--(1) The provisions of this Act shall have effect notwithstanding anything inconsistent therewith contained in any other law or in the terms of any award, agreement or contract of service, whether made before or after the commencement of this Act. Provided that where under any such award, agreement, contract of service of otherwise a motor transport worker is entitled to benefits in respect of any matter which are more favourable to him than those to which he would be entitled under this Act, the motor transport worker shall continue to be entitled to the more favorable benefits in respect of that matter, notwithstanding that he receives benefits in respect of other matters under this Act.
(2) Nothing contained in this Act shall be construed as precluding any motor transport worker from entering into an agreement with an employer for granting him rights or privileges in respect of any matter which are more favourable to him than those to which he would be entitled under this Act.
ഉഭയ കക്ഷി കരാർ മുഖാന്തിരം കൂടുതൽ ഗുണകരമായ വ്യവസ്ഥകൾ ഉണ്ടാക്കാം എന്നത് മുകളിൽ കൊടുത്തിട്ടുള്ള നിയമ വ്യവസ്ഥയുടെ തെറ്റായ വ്യാഖ്യാനം മാത്രമാണ് അത് .വിശ്രമ രഹിതമായി എട്ടു മണിക്കൂറിൽ അധികരിക്കുന്ന തൊഴിൽ സമയം നിജപ്പെടുത്തി ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ തൊഴിൽ സമയം ക്രമീകരിക്കുന്നത് യൂണിയനുകൾ തന്നെ നിയമ യുദ്ധം നടത്തി വാങ്ങിയെടുത്ത തൊഴിൽ നിയമ വ്യവസ്ഥകളുടെ ലംഘനം ആണ്.ഒരു കലണ്ടർ ദിനത്തിലെ പരമാവധി തൊഴിൽ സമയം കരാർ മുഖേന ഉയർത്താമെന്ന യൂണിയനുകളുടെ വാദം നിരർത്ഥകം എന്ന് ചുരുക്കം.
ഓഫീസ് സമയമാറ്റവും ഹൈക്കോടതി വിധിയും
ഇന്ത്യയിൽ മറ്റൊരു RTC കളിലും നിലവിലില്ലാത്തതാണ് KSRTC ഓഫീസുകളിൽ ഇപ്പോൾ നിലവിലുള്ള 10.00 - 5 PM ഏഴു മണിക്കൂർ തൊഴിൽ സമയം. LIC അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളിൽ 09.00 - 5 PM 8 മണിക്കൂർ തൊഴിൽ സമയം നിലവിലുള്ളപ്പോൾ ഇതൊന്നും തങ്ങൾക്കു ബാധകമല്ല എന്ന നിലപാട് എങ്ങിനെ പൊതു സമൂഹം അംഗീകരിക്കും ? വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനം എന്ന നിലയിൽ ഓഫീസ് തൊഴിൽ സമയം പുനക്രമീകരിച്ചതിനെതിരെ ചില ജീവനക്കാർ ട്രേഡ് യൂണിയനുകളുടെ അനുഗ്രഹാശിസുകളോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജീവനക്കാരുടെ വാദം നിരാകരിക്കുകയാണ് ചെയ്തത് .
ലോകത്തെല്ലായിടത്തും എട്ടു മണിക്കൂർ ജോലി സമയത്തിനു വേണ്ടി സമരം ചെയ്യുമ്പോൾ WTO മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തൊഴിൽ സമയം എട്ടുമണിക്കൂറിൽ അധികരിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ കാണിക്കുന്ന പിടിവാശി വിചിത്രകരം തന്നെ.
രോഗാതുരമായ വ്യവസായത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും, ഉയർത്തേണ്ട മുദ്രാവാക്യങ്ങളും വ്യത്യസ്തമാണെന്ന തിരിച്ചറിവിലേക്ക് ഇനി എന്നാണോ ട്രേഡ് യൂണിയനുകൾ എത്തിച്ചേരുക. രോഗത്തിന്റെ മൂല കാരണം കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാൻ രോഗിയും തയ്യാറാകേണ്ടി വരും.രോഗം മാറണമെങ്കിൽ ഇഷ്ടമില്ലെങ്കിലും വൈദ്യൻ നിശ്ചയിക്കുന്ന കയ്പേറിയ കഷായം രോഗി കുടിക്കേണ്ടി വരും. ചിലപ്പോൾ ശസ്ത്രക്രിയ തന്നെ വേണ്ടി വരും. ചില അവയവങ്ങൾ തന്നെ മരണ കാരണമാകുമെങ്കിൽ മുറിച്ചു കളയുന്നത് ചികിത്സയുടെ ഭാഗമായി കാണാൻ കഴിയണം. യാന്ത്രിക വരട്ടു തത്വ നിലപാടുംൾ വ്യവസായത്തിനും ആത്യന്തികമായി തൊഴിലാളികൾക്കും തന്നെ വിനയാകും എന്ന തിരിച്ചറിവ് ആണ് വേണ്ടത്.
KSRTC ദേശസാൽകൃത റൂട്ടുകളിലെ സ്വകാര്യ ബസ് പെമിറ്റുകൾ ഏറ്റെടുക്കണം
LDF പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളത് പ്രകാരം KSRTC യുടെ 76 റൂട്ടുകൾ സംരക്ഷിക്കപ്പെടണമെങ്കിൽ ദേശസാൽകൃത റൂട്ടുകളിൽ KSRTC യുടെ സാന്നിധ്യം ഇനിയും വർധിപ്പിക്കണം.ഒപ്പം ഈ റൂട്ടുകളിൽ ഇപ്പോൾ ഓടുന്ന സ്വകാര്യ ബസുകൾ പുറത്തു പോകണം ഇച്ഛാ ശക്തിയോടെ ഇതു നടപ്പിലാക്കുന്നതു പലരെയും വേദനിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. KSRTC യെ സംരക്ഷിക്കണമെന്നും സ്വകാര്യ സമാന്തരക്കാരെ നില നിർത്തണമെന്നും ഒരേ സമയം വാദിക്കുന്ന കപട ഇടതു പക്ഷക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും കഴിയാതെ “SAVE KSRTC” മുദ്രാവാക്യം ഉരുവിടുന്നതിൽ എന്തർത്ഥം ?
റൂട്ടുകൾ ഏറ്റെടുക്കുമ്പോൾ അഞ്ചു വർഷത്തിൽ താഴെ പഴക്കമുള്ള സ്വകാര്യ ബസുകൾ ഡ്രൈവർമാർ ഉൾപ്പെടെ വാടകക്ക് എടുത്താണെങ്കിലും ദേശസാൽകൃത റൂട്ടുകളുടെ ഉടമാവകാശം KSRTC ക്കു ലഭിക്കുന്ന വിധമാകണം പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കൽ.
വാടകക്ക് ബസുകളെടുക്കുന്നതിനെ സ്വകാര്യവൽക്കരണമായി കാണുന്നവർ ദേശസാൽകൃത റൂട്ടുകളിലെ സ്റ്റേജ് കാര്യേജു പെർമിറ്റ് ഉടമസ്ഥത സ്വകാര്യ ബസുടമകളിൽ തന്നെ കാല്പാന്തകാലം തുടരണമെന്ന നിലപാടിനെ എന്തേ സ്വകാര്യവൽക്കാരണമായി കാണാത്തത് ?
കേരളത്തിന് പുറത്തുള്ള RTC കളിൽ വാടക ബസുകൾക്കു പച്ചക്കൊടി.ഇവിടെ സമരവും.
കേരളത്തിന് പുറത്തുള്ള RTC കളിൽ വാടക ബസ് സമ്പ്രദായം കൊണ്ടുവന്ന കോൺഗ്രസ് , ബി.ജെ. പി.സർക്കാരുകളെ പിന്തുണക്കുന്ന INTUC, BMS യൂണിയനുകളുടെ കേരളത്തിൽ മാത്രമുള്ള തല തിരിഞ്ഞ നിലപാട് അവസരവാദമല്ലേ? തെലുങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 1700 വാടക ബസുകളാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. അവിടത്തെ മുഖ്യ യൂണിയൻ AITUC ആണെന്നതും മറക്കരുത്. ബി.ജെ.പി ഭരിക്കുന്ന ഉത്തര പ്രദേശിൽ RTC 2880 ബസുകളാണ് വാടകക്കെടുത്ത് ദേശസാൽകൃത റൂട്ടിൽ ഓടിക്കുന്നത്. അതിനെതിരെ അവിടെ സമരം നടത്താത്ത BMS ആണ് കേരളത്തിൽ വാടക വണ്ടിയെ എതിർക്കുന്നതെന്ന് ഓർമ്മിക്കണം.
AITUC ഭൂരിപക്ഷ യൂണിയൻ ആയ കർണാടക RTC യിൽ നിലവിലുള്ള 900 വാടക ബസുകൾക്കെതിരെ യാതൊരു എതിർപ്പും ഉയർത്താതെ കേരളത്തിൽ മാത്രം നടത്തുന്ന സർക്കാർ വിരുദ്ധ സമരവും ലജ്ജാകരം തന്നെ. ലൈലാൻഡ്,ടാറ്റാ എന്നീ ഘന യാത്രാ വാഹന നിർമ്മാതാക്കൾ കിലോമീറ്ററിന് 14 രൂപയിൽ താഴെ വാടക്ക് ബസുകൾ KSRTC ക്ക് നൽകാനുള്ള സന്നദ്ധത ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞതായി അറിയുന്നു. കേരളത്തിലെ നിരത്തുകളിൽ 1900 സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പു ബസുകൾ ആണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.സുപ്രീം കോടതി വിധിയുടെ പിൻബലം ഉണ്ടായിരുന്നിട്ടും ബസുകളുടെ കുറവു മൂലമാണ് ഈ സ്വകാര്യ ബസ് പെർമിറ്റുകൾ ഏറ്റെടുക്കാൻ KSRTC ക്ക് കഴിയാത്തത്. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 140 കി.മി പരിധിക്ക് മുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ് പെർമിറ്റുകൾ വാടക ബസുകൾ ഉപയോഗിച്ച് പൂർണ്ണമായി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. ഇതിനു സർക്കാരിന് കഴിയും വിധം നിലവിലുള്ള 32 Supplementation റൂട്ടുകളുടെ ദേശസൽക്കാരണ വിജ്ഞാപനത്തിൽ ആവശ്യമായ ഭേദഗതികൾ അടിയന്തിരമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.
മൂന്നു സ്വതന്ത്ര മേഖലകൾ യാഥാർഥ്യം ആയി കഴിഞ്ഞു
സുശീൽ ഖന്ന റിപോർട്ട് ശുപാർശ പ്രകാരം കൂടുതൽ അധികാരത്തോടെ,പ്രവർത്തന സ്വാതന്ത്ര്യത്തോടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങൾ ആസ്ഥാനമായി മൂന്നു മേഖലകളായി ഇതിനകം KSRTC വിഭജിക്കപ്പെട്ടു കഴിഞ്ഞു. മേഖലകളുടെ ചുമതലക്കാരായി ആധുനിക മാനേജ്മെൻറ് വൈഭവം ഉള്ള പ്രഗത്ഭരെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. വികസന ഭൂപടത്തിൽ പിന്നണിയിൽ നിൽക്കുന്ന ഉത്തര മേഖലയിൽ ആകെ 1100 ബസുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ഉത്തര കേരളത്തിൽ യാത്ര-ഗതാഗത രംഗത്തു KSRTC യുടെ സ്വാധീനം കൂടുതൽ ഉറപ്പിക്കാൻ ആസൂത്രണവും,നടപടികളും സ്വീകരിക്കാൻ അടിയന്തിര ശ്രദ്ധ ഉണ്ടാകണം.പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി പുതിയ ബസുകൾ വാടകക്ക് എടുത്തു 140 കി മി പരിധിക്കു മുകളിൽ ഉള്ള മലബാറിലെ ദീർഘ ദൂര സർവീസുകൾ പൂർണ്ണമായി ഏറ്റെടുക്കാൻ ആദ്യ ഘട്ടമായി KSRTC ക്ക് കഴിയണം. ഇക്കഴിഞ്ഞ മെയ് 16 ന് സുപ്രീം കോടതി CIVIL APPEAL NO 5257 OF 2018 കേസിൽ KSTC ക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിന്യായം വികസനരംഗത്ത് വമ്പൻകുതിച്ചു ചാട്ടത്തിനു സഹായകരമാണ് . സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഓരോ മേഖലയിലും നടപ്പിലാക്കേണ്ട വികസന തന്ത്രങ്ങൾക്ക് രൂപം കൊടുക്കാൻ പുതിയ മേഖലാ മാനേജർമാർക്ക് കഴിയണം .സ്വകാര്യ മൂലധന താൽപര്യങ്ങൾക്കു കീഴടങ്ങി അതിനെ തുരങ്കം വെക്കാൻ ഒരു ശക്തിയെയും അനുവദിക്കാതിരിക്കാനുള്ള ധീരമായ ഇടപെടലാണ് സർക്കാരിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് .
KSR അല്ല RTC ആക്ട് ആണ് വിലയിരുത്തൽ മാനദണ്ഡമാക്കേണ്ടത്.
എല്ലാ ബഹുമാനവും ആദരവും നില നിർത്തിക്കൊണ്ടു തന്നെ പറയട്ടെ ഈ യാഥാർഥ്യങ്ങൾ ഒട്ടും തിരിച്ചറിയാതുള്ള വിമർശനങ്ങളാണ് KSRTC യിലെ പരിഷ്കരണം സംബന്ധിച്ചു എന്റെ സുഹൃത്ത് സി.പി.വിജയൻ അടക്കമുള്ള പലരും സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഇപ്പോൾ പ്രചരിപ്പിക്കുന്നത്. KSRTC യെ സാധാരണ സർക്കാർ സ്ഥാപനത്തിന് സമമായി കണ്ടു പ്രശ്നങ്ങളെ വിലയിരുത്തിയാൽ “കുരുുടൻ ആനയെ കണ്ടത്” പോലെ ആകും. ഈ സ്ഥാപനത്തെ വിലയിരുത്തേണ്ടത് KSR പ്രകാരമല്ല. 1950 ലെ RTC Act പ്രകാരമുള്ള വാണിജ്യ സ്ഥാപനം എന്ന നിലയിൽ തന്നെ ആകണം.
LDF സർക്കാരിന്റെ കരുതലും , സാമ്പത്തിക ഇടപെടലും മാതൃകാപരം
മുമ്പൊരു സർക്കാരും കാണിക്കാത്ത കരുതലും ,സാമ്പത്തിക ഇടപെടലും ആണ് ഇപ്പോഴത്തെ LDF സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ നീർച്ചുഴിയിൽ മുങ്ങികിടക്കുന്ന KSRTC സംരക്ഷിക്കാൻ സ്വീകരിക്കുന്നത്. ആ നടപടികൾ ഫലപ്രാപ്തിയിലെത്താൻ അല്പം പ്രയാസം സാഹിച്ചിട്ടാണെങ്കിലും സർക്കാർ പ്രഖാപിച്ചിട്ടുള്ള പുനരുദ്ധാരണ പാക്കേജിന് പിന്തുണ നൽകാൻ കക്ഷി രാഷ്ട്രീയതിനതീതമായി എല്ലാ ട്രേഡ് യൂണിയനുകളും തയ്യാറാകണം.
ഹൈക്കോടതിയിൽ മുൻ യു.ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് ഉറപ്പു നൽകിയതും ,LDF പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതുമായ KSRTC പുനരുദ്ധാരണ പാക്കേജ് ധീരതയോടെ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.അതല്ലെങ്കിൽ വരും തലമുറ കുറ്റക്കാർ എന്ന് വിധി എഴുതുക തന്നെ ചെയ്യും.
2018 ലെ LDF ബഡ്‌ജറ്റ് സംബന്ധിച്ചു മുമ്പ് പ്രസിദ്ധീകരിച്ച എന്റെ കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുള്ളത് വായിക്കുക.
https://docs.google.com/document/d/14klyU5wKun2bnCcpQ3aCgNs3GwqA95Y6WqToFi1BwZc/edit?usp=drivesdk
അടിക്കുറിപ്പ്
1987 ലെ നായനാർ സർക്കാർ ഭരണ കാലത്തു KSRTEA വാർഷിക സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് മഹാനായ ട്രേഡ് യൂണിയൻ കുലപതി ഇ. ബാലാനന്ദൻ ഇങ്ങിനെ ആഹ്വാനം ചെയ്തിരുന്നു.
“കെട്ടു താലി പണയം വെച്ചിട്ടാണെങ്കിലും KSRTC യെ സംരക്ഷിക്കണം “ ബാലാനന്ദൻ വിട്ടു പിരിഞ്ഞിട്ടു വർഷമേറെ ആയെങ്കിലും ഒരു ഉണർത്തു പാട്ടു പോലെ ആ ആഹ്വാനം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. കെട്ടു താലി പണയം വക്കാൻ ആരും ഇന്ന് ആവശ്യപ്പെടുന്നില്ല.നിയമ പ്രകാരം നൽകാൻ ബാധ്യതപ്പെട്ട അദ്ധ്വാനം അണുവിട പോലും പാഴാക്കാതെ നൽകാൻ തൊഴിലാളികളെ പ്രാപ്തരാക്കാൻ ഉത്തരവാദിത്ത ബോധത്തോടെ ട്രേഡ് യൂണിയനുകൾ തയ്യാറായാൽ മാത്രം മതിയാകും. എങ്കിൽ മാത്രമേ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ KSRTC ക്കു കഴിയൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ