2003ൽ ആണു ടിക്കറ്റ് മെഷീൻ കൊണ്ടുവന്നത്. 2020ൽ ട്രാവൽ കാർഡും അവതരിപ്പിച്ചു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഡിജിറ്റൽവൽക്കരണം വിജയിച്ചില്ല. 2 ലക്ഷം ട്രാവൽ കാർഡിൽ പതിനായിരത്തിൽ താഴെയാണു വിറ്റു പോയത്. 4500 ബസുകൾക്കായി 5,500 എംബഡഡ് മെഷീനുകൾ വാങ്ങിയെങ്കിലും ബാറ്ററിക്ഷമത ഇല്ലാത്തതിനാൽ ദീർഘദൂര ബസുകളിൽ പ്രയോജനപ്പെടുന്നില്ല. മെഷീനുകൾ സ്ഥിരമായി തകരാറിലാകുന്നുമുണ്ട്. ദിവസം 20 ലക്ഷത്തോളം യാത്രക്കാർ ഉണ്ടെങ്കിലും ഡേറ്റ വിശകലനം ചെയ്ത് ഇവരുടെ യാത്രാ ആവശ്യങ്ങൾ മനസ്സിലാക്കാനും സർവീസ് ക്രമീകരിക്കാനും ആകുന്നില്ല. മെഷീൻ തകരാർ, പരിപാലനം, ഡേറ്റാ വിശകലനം, സെർവറിന്റെ വാടക, മാർക്കറ്റിങ് എന്നിവയെല്ലാം കെഎസ്ആർടിസിക്കു ബാധ്യതയായി.
ഈ സാഹചര്യത്തിലാണു പൂർണമായ പുറംകരാർ. മെഷീൻ ഉൾപ്പെടെയൊന്നും കെഎസ്ആർടിസി വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യില്ല. ഈ സൗകര്യം കമ്പനി നൽകണം. ടിക്കറ്റ് വിൽപന കൂട്ടാനുള്ള എന്തു തന്ത്രവും കമ്പനിക്കു സ്വീകരിക്കാം. കൂടുതൽ വിറ്റാൽ കൂടുതൽ പ്രതിഫലം. 20നു നടന്ന പ്രീബിഡ് യോഗത്തിൽ എട്ടു കമ്പനികൾ താൽപര്യമറിയിച്ചു.
ബസിന്റെ വരവ് അറിയാം; യുപിഐ പേയ്മെന്റും വരും
യാത്രക്കാരെ സംബന്ധിച്ച് സീറ്റ് റിസർവേഷനു പുറമേ ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുപിഐ പേയ്മെന്റും സാധ്യമാകും. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സൗകര്യം ഉണ്ടാകുമെന്നതിനാൽ ബസിന്റെ സഞ്ചാരമാർഗം തൽസമയം അറിയാനും സീറ്റ് ബുക്ക് ചെയ്യാനുമാകും. സഞ്ചാര സമയത്തു തന്നെ സീറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം ഡീലക്സ് മുതൽ സ്വിഫ്റ്റ് വരെയുള്ള ബസുകളിൽ ഏപ്രിൽ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം മറ്റു ബസുകളിലും ലഭിക്കും.
https://www.manoramaonline.com/news/kerala/2023/05/01/ksrtc-digital-ticket-solution.html
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ