കെ.എസ്.ആർ.ടി.സിയിൽ എട്ട് മണിക്കൂർ തൊഴിൽ സമയം 12 മണിക്കൂർ ആയി ഉയർത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ചില ടേഡ് യൂണിയനുകൾ നടത്തുന്ന ആഭാസ സമരം നിയമ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്. ചില മാധ്യമങ്ങളുടെ ആശിർവാദത്തോടെ നടത്തുന്ന കുപ്രചരണങ്ങളുടെ നിജസ്ഥിതി ജനങ്ങൾ അറിയേണ്ടതുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള അമിതാധ്വാനം അടിച്ചേൽപ്പിക്കുന്ന ഒരു കലണ്ടർ ദിവസത്തിൽ പതിനാറ് മണിക്കൂർ സ്പ്രെഡ് ഓവറിൽ പതിമൂന്ന് മണിക്കൂർ സ്റ്റീയറിങ് ഡ്യൂട്ടി എന്ന സംവിധാനത്തെ പന്ത്രണ്ട് മണിക്കൂർ സ്പ്രെഡ് ഓവറിനുള്ളിൽ എട്ട് മണിക്കൂർ ആയി കുറക്കുന്ന നടപടിയെ ദുർവ്യാഖ്യാനിച്ചാണ് വ്യാജ പ്രചരണം അഴിച്ചു വിടുന്നത്. മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് 1961 സ്പ്രെഡ് ഓവർ സംബന്ധിച്ച് നിയമ വ്യവസ്ഥ താഴെ വായിക്കാം.
"16. Spread-over.--(1) The hours of work of an adult motor transport worker shall, except in any case referred to in the second provision to section 13 be so arranged that inclusive of interval for rest under section 15, they shall not spread-over more than twelve hours in any day. "
തൊഴിൽ സമയം സംബന്ധിച്ച് നിയമ വ്യവസ്ഥ താഴെ വായിക്കാം.
13. Hours of work for adult motor transport workers--No adult motor transport worker shall be required or allowed to work for more than eight hours in any day and forty-eight hours in any week: Provided that where any such motor transport worker is engaged in the running of any motor transport service on such long distance routes, or on such festive and other occasions as may be notified in the prescribed manner by the prescribed authority, the employer may, with the approval of such authority, require or allow such motor transport worker to work for more than eight hours in any day or forty-eight hours in any week but in no case for more than ten hours in a day and fifty-four in hours in a week, as the case may be : Provided further that in the case of a breakdown or dislocation of a motor transport service or interruption of traffic or act of God, the employer may, subject to such conditions and limitations as may be prescribed, require or allow any such motor transport worker to work for more than eight hours in any day or more than forty-eight hours in any week.
ഈ നിയമ പ്രകാരം ഒരു കലണ്ടർ ദിവസം 12 മണിക്കൂർ സ്പ്രെഡ് ഓവറിനുള്ളിൽ സാധാരണ 8 മണിക്കൂർ ജോലിയും , ദീർഘദൂര റൂട്ടുകളിലും, ഉത്സവകാല സർവ്വീസുകൾക്കും പരമാവധി പത്ത് മണിക്കൂറിൽ അധികരിക്കുന്ന ടൈം ഷെഡ്യൂളുകൾ ഉണ്ടാക്കാൻ ഇന്ത്യൻ റിപ്പബ്ളിക്കിൽ ഒരു തൊഴിൽ ഉടമയ്ക്കും കഴിയില്ല. നിയമത്തെ ധിക്കരിക്കുന്നത് നിയമവാഴ്ചക്കെതിരായ വെല്ലുവിളിയാണ്.
ഈ നിയമത്തിലെ സെക്ഷൻ 37 പ്രകാരം ട്രേഡ് യൂണിയനുകളുമായുള്ള ഉഭയ കക്ഷി കരാറിലൂടെയോ , ആർബിട്രേഷൻ അവാർഡ് മുഖാന്തിരമോ നിയമം അനുശാസിക്കുന്ന പരിധിയിലധികം തൊഴിൽ സമയം നിശ്ചയിക്കാൻ ഒരു തൊഴിലുടമക്കും നിയമപരമായി കഴിയില്ല. അങ്ങനെ ഒരു കരാറുണ്ടാക്കിയാൽ രാജ്യത്ത് ഏതൊരു പൗരനും നിയമനടപടികളിൽ കൂടി അത് തടയാൻ കഴിയും.
37. Effect of laws and agreements inconsistent with this Act.--(1) The provisions of this Act shall have effect notwithstanding anything inconsistent therewith contained in any other law or in the terms of any award, agreement or contract of service, whether made before or after the commencement of this Act. Provided that where under any such award, agreement, contract of service of otherwise a motor transport worker is entitled to benefits in respect of any matter which are more favourable to him than those to which he would be entitled under this Act, the motor transport worker shall continue to be entitled to the more favorable benefits in respect of that matter, notwithstanding that he receives benefits in respect of other matters under this Act.
1947 ലെ വ്യവസായ തർക്ക നിയമം നില നിൽക്കുമ്പോൾ തന്നെ ആയിരുന്നു മോട്ടോർ ട്രാൻസ്പോർട്ട് ജീവനക്കാർക്ക് പ്രത്യേകമായി മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് 1961ൽ രൂപം കൊണ്ടത് . മോട്ടോർ ട്രാൻസ്പോർട്ട് വ്യവസായത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം കാര്യക്ഷമമായി നൽകുന്നതിന് ഉതകുന്ന തൊഴിൽ സമയം ക്രമീകരിക്കുന്നതിനാണ് ഈ നിയമം രൂപം കൊണ്ടത്. ഫാക്ടറികളിലെ യന്ത്രങ്ങളിൽ ഉപയോഗിക്കുന്നത് അചേതനങ്ങളായ അസംസ്കൃത വസ്തുക്കളാണ്. പാസഞ്ചർ ട്രാൻസ്പോർട്ട് വ്യവസായത്തിലെ വാഹനത്തിൽ ജീവനുള്ള മനുഷ്യന്റെ യാത്രയാണ് ഉൽപ്പാദന വസ്തു. യാത്രക്കാരുടെ കാര്യക്ഷമവും സംയോജിതവുമായ യാത്ര ഉറപ്പാക്കാൻ ഫാക്ടറികളെ പോലെ എട്ട് മണിക്കൂർ ജോലി സമയം യാന്ത്രികമായി ഉപയോഗിക്കണമെന്ന വരട്ടു തത്വ നിലപാട് ആ വ്യവസായത്തിന്റെ പ്രത്യേകതക്ക് ഇണങ്ങുന്നതല്ല. കേരളത്തിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ അരാജക സമരത്തെ പിന്തുണക്കുന്ന കോൺഗ്രസ് , ബിജെപി രാഷ്ട്രീയ പാർട്ടികൾ നയിക്കുന്ന സർക്കാരുകളും അതാത് സംസ്ഥാനങ്ങളിൽ ഈ നിയമം ആണ് പിന്തുടരുന്നത്.
ഇന്ത്യയിലെ പ്രഥമ ട്രേഡ് യൂണിയനായ എ.ഐ.ടി.യുസിയുടെ സ്ഥാപക നേതാവും , പിന്നീട് ഐ.എൻ.ടി.യു.സി യൂണിയന് രൂപം നൽകിയതുമായ ജവഹർലാൽ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ഈ നിയമം പാർലമെന്റ് പാസാക്കിയത്. ആ നിയമത്തെ മറ്റൊരു സംസ്ഥാനത്തും എതിർക്കാത്ത ഐ.എൻ.ടി.യു.സി കേരളത്തിൽ മാത്രം എതിർക്കുന്നതിന്റെ യുക്തി എന്താണ്? ആ നിയമത്തിന്റെ ഭരണഘടനാ സാധുത നാളിതു വരെ ഇന്ത്യൻ ജുഡീഷ്യറി എവിടെയും നിരാകരിച്ചിട്ടില്ല എന്നതും ഓർമ്മിക്കുക. കേരളത്തിന് പുറത്ത് മറ്റ് എല്ലാ ആർ.ടി.സികളിലും നിലനിൽക്കുന്നതും , കേരളത്തിനുള്ളിലെ സ്വകാര്യ പാസഞ്ചർ , ചരക്ക് ഗതാഗത മേഖലകളിലെ തൊഴിലാളികൾക്ക് ബാധകവുമായ ഈ നിയമം തങ്ങൾക്ക് മാത്രം ബാധകമല്ല എന്ന കെ.എസ്.ആർ.ടി.സി യിലെ ചില യൂണിയനുകളുടെ നിലപാട് ഒരു നീതീകരണവും ഇല്ലാത്തതാണ്.
1971 ൽ കുഞ്ഞു കൃഷ്ണ പിള്ള അവാർഡിൽ കൂടി നടപ്പാക്കിയ രണ്ടു കലണ്ടർ ദിവസങ്ങളിലായി പതിനാറു മണിക്കൂർ സ്പ്രെഡ് ഓവറിനുള്ളിൽ പതിമുന്ന് മണിക്കൂർ സ്റ്റീയറിങ് ഡ്യൂട്ടി എന്നതും ഈ നിയമ പ്രകാരം ക്രമീകരിച്ചതാണ്. ഈ സംവിധാനത്തെ അട്ടിമറിച്ച് 1991 ന് ശേഷം നിയമവിരുദ്ധമായി ഒരു കലണ്ടർ ദിവസത്തിൽ നിയമവിരുദ്ധമായി പന്ത്രണ്ട് മണിക്കൂറിലധികം അമിതാധ്വാനം അടിച്ചേൽപ്പിക്കുന്ന മൾട്ടി ഡ്യൂട്ടി സംവിധാനം റോഡപകടങ്ങൾക്കും, തൊഴിൽപരമായ ഉൽപ്പാദന ക്ഷമതക്കും ഇണങ്ങുന്നതല്ല എന്ന യാഥാർഥ്യം എങ്ങനെ നിഷേധിക്കാൻ കഴിയും ? പന്ത്രണ്ട് മണിക്കൂറിൽ അധികമുള്ള തൊഴിൽ സമയ തർക്കം കേവലം മാനേജ്മെന്റ്/ തൊഴിലാളി തർക്കം മാത്രമല്ല. ബസിൽ യാത്രചെയ്യുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ടതു കൂടിയാണ്. വിശ്രമരഹിതമായ അമിതാദ്ധ്വാനം മൂലമുണ്ടാകുന്ന റോഡപകടങ്ങളുടെ കെടുതികൾ അനുഭവിക്കേണ്ടി വരിക അതിലെ യാത്രക്കാരാകും. അതു കൊണ്ട് തന്നെ ഈ ആഭാസ സമരത്തെ ചെറുത്ത് തോൽപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം.
മുമ്പ് കെ.എസ്.ആർ.ടിസിയിലെ മെക്കാനിക്കൽ ജീവനക്കാരുടെ തുടർച്ചയായ പതിനാറു മണിക്കൂർ എട്ട് മണിക്കൂർ ആയി ചുരുക്കിയപ്പോഴും ചില അരാജക യൂണിയനുകൾ ഇതേ വിദണ്ഡവാദങ്ങൾ ഉയർത്തി രംഗത്ത് വന്നിരുന്നു. അത് തടയാൻ ജുഡീഷ്യറിയെ ചില അരാഷ്ട്രീയ/ അരാജക യൂണിയനുകൾ സമീപിച്ചെങ്കിലും തിരിച്ചടിയാണ് നേരിട്ടത്.
ഇപ്പോൾ നിലവിലുള്ള കെ.എസ്.ആർ.ടി.സി സേവന/വേതന ബന്ധ ഉഭയ കക്ഷി കരാറിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ , ഡ്രൈവർ വിഭാഗം ജീവനക്കാരുടെ തൊഴിൽ സമയം മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് നിയമപ്രകാരം പുനക്രമീകരിക്കുമെന്ന വ്യവസ്ഥയുണ്ട് എന്നത് മറക്കരുത്. ഒരു കലണ്ടർ ദിവസം അമിതാധ്വാനത്തിലൂടെ ഒന്നിലധികം ദിവസങ്ങളിലെ ശമ്പളം വാങ്ങുന്ന ഡബിൾഡ്യൂട്ടികൾ നിർത്തലാക്കുമെന്നും ആ കരാറിൽ കൃത്യമായി പറയുന്നുണ്ട്. ഈ കരാറിൽ ഒപ്പുവെച്ച ഐ.എൻ.ടി.യു.സി , ബി.എം.എസ് യൂണിയനുകൾ അതേ കരാർ പ്രകാരമുള്ള ശമ്പളം വാങ്ങുന്ന തൊഴിലാളികളെ കരാർ പ്രകാരമുള്ള സേവനം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് കരാർ ലംഘനവും വഞ്ചനാപരവുമായ നിലപാടും അല്ലേ ?
പാർലമെന്റ് അംഗീകരിച്ച സ്റ്റാറ്റ്യൂട്ടറി നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെതിരായ ഏതൊരു നിലപാടും അരാജകത്വം വളർത്താൻ മാത്രമേ സഹായിക്കൂ.
ചില ജീവനക്കാർ തങ്ങൾ പി.എസ്.സി വഴി നിയമനം ലഭിച്ചവരാകയാൽ സർക്കാർ ജീവനക്കാർക്ക് സമാനമായ അവകാശമുണ്ടെന്ന് വിദണ്ഡവാദവും ഉയർത്തുന്നുണ്ട്. 1957 ലെ പി.എസ്.സി നിയമം റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന നിയമ സംഹിത ആണെന്നത് ഇവർ തിരിച്ചറിയുന്നില്ല.
കെ.എസ്.ആർ.ടി.സി ഇന്ന് എത്തി ചേർന്നിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കെ.എസ്.ആർ.ടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾക്ക് ഏറിയതോ , കുറഞ്ഞതോ ആയ ഉത്തരവാദിത്തമുണ്ട്. സങ്കുചിത ട്രേഡ് യൂണിയൻ താൽപ്പര്യങ്ങൾക്ക് കീഴടങ്ങി വ്യവസായത്തിന്റെ സാമ്പത്തിക ശേഷിയെ തകർക്കുന്ന നിലപാടുകൾ കാലാകാലങ്ങളിൽ സ്വീകരിച്ചതും നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണ് എന്നത് സ്വയം വിമർശനപരമായി അംഗീകരിച്ചേ മതിയാകൂ.
വ്യവസായം നേരിടുന്ന ഇന്നത്തെ അതി ഗുരുതര സാമ്പത്തിക പ്രതിസന്ധി പിണറായി സർക്കാരിന്റെ മാത്രം സംഭാവനയല്ല. ആ.ർ.ടി.സി ആക്ട് പ്രകാരം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട കെ.എസ്.ആർ.ടിസി രൂപീകൃതമായ1965 മുതൽ ഒരിക്കലും അതിനിണങ്ങുന്ന പ്രവർത്തനങ്ങൾ ആയിരുന്നില്ല തുടർന്നത്. വാണിജ്യ നിയമ പ്രകാരം പ്രവർത്തിക്കുന്നതിന് പകരം സാധാരണ സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്ക് സമാനമാണ് കെ.എസ്.ആർ.ടി.സിയും എന്ന വികല കാഴ്ചപ്പാടാണ് മാനേജ്മെന്റും ട്രേഡ് യൂണിയനുകളും സ്വീകരിച്ചത് .
വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തന ഘടന സംബന്ധിച്ച് ആർടിസി ആക്ട് വ്യവസ്ഥ താഴെ വായിക്കാം
22. General principle of Corporation’s finance.—It shall be the general principle of a Corporation that in carrying on its undertaking it shall act on business principles. (RTC Act 1950)
ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളുടെ പേരിൽ ഉൽസവ പറമ്പിലെ പോക്കറ്റടിക്കാരെ പോലെ പിണറായി സർക്കാരിനെതിരെ ചന്ദ്രഹാസം മുഴക്കുന്ന ഇന്നത്തെ ഡി.എൽ.എഫിലെ ഘടക യൂണിയനുകൾ പഴയകാല ചരിത്രം ഓർമ്മിക്കുന്നത് നന്ന്.
മുൻ യുഡിഎഫ് സർക്കാർ പുറത്തിറക്കിയ പുനരുദ്ധാരണ പാക്കേജിൽ ഉൽപ്പാദനക്ഷമത ഇതര സംസ്ഥാനങ്ങൾക്ക് സമാനമാക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു എന്നതും മറക്കരുത്. അന്തർ സംസ്ഥാന , ദീർഘദൂര സർവീസുകൾക്ക് വാടകക്ക് ബസുകളെടുക്കാനും ശുപാർശ ചെയ്തിരുന്നു. യുഡിഎഫ് പുനരുദ്ധാരണ പാക്കേജ് പ്രസക്ത ഭാഗം താഴെ വായിക്കാം
ഈ പുനദ്ധാരണ പാക്കേജിനെ അംഗീകരിച്ച ഐൻടിയുസി യൂണിയൻ സമാന നിർദ്ദേശങ്ങൾ ഉള്ള സുശീൽഖന്ന റിപ്പോർട്ടിനെതിരെ ഉറഞ്ഞു തുള്ളുന്നത് അവസരവാദ അല്ലേ ?
ഇപ്പോൾ തൊഴിലാളി സംരക്ഷക കുപ്പായം അണിഞ്ഞ് ഉറഞ്ഞു തുള്ളുന്ന കോൺഗ്രസ് സർക്കാരിന്റെ കാലത്തായിരുന്നു. പഴയ പെൻഷൻ സമ്പ്രദായം നിർത്തലാക്കി പങ്കാളിത്ത പെൻഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ജീവനക്കാർക്കും , സംസ്ഥാന സർക്കാർ ജീവനക്കാർക്കും ബാധകമാക്കിയത് .അതേ പെൻഷൻ സമ്പ്രദായം ഭേദഗതി ചെയ്യാതെ തുടരുന്ന ബിജെപി സർക്കാരിനെ പിന്തുണക്കുന്നവരാണ് ഐ.എൻ.ടി.യു.സി യുടെ പുതിയ ചങ്ങാതിയായ ബി.എം.എസ് യൂണിയൻ എന്നതും ഓർമ്മയിലിരിക്കട്ടെ.
മുമ്പ് യുഡിഎഫ് ഭരണകാലത്ത് നേരിട്ട് മൂന്ന് പേരെ കെ.എസ്.ആർ.ടി.സിയിൽ എ.റ്റി.ഒ മാരായി നിയമിച്ചപ്പോൾ അതിനെതിരെ നേരിയ എതിർ ശബ്ദം പോലും ഉയർത്താത്തവരാണ് ഇന്നത്തെ ഡി.എൽ.എഫ് ഘടക യൂണിയനുകൾ.
ഡിപ്പോ എഞ്ചിനീയർമാർക്ക് എ.റ്റി.ഒ അധികാരങ്ങൾ നൽകിയപ്പോഴും , പന്ത്രണ്ട് ഡ്രൈവർമാർക്ക് സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ നേരിട്ട് പ്രമോഷൻ നൽകിയപ്പോഴും ഇവർ നിശബ്ദരായിരുന്നു, കെ.എസ്.ആർ.ടി.സിയുടെ 65 ഡിപ്പോകളിൽ 35 ഡിപ്പോകൾ വിറ്റുകിട്ടുന്ന പണം മൂലധനമാക്കി എട്ട് കമ്പനികളായി ആക്കി മാറ്റണമെന്ന ഉമ്മൻചാണ്ടി ചെയർമാനായിരുന്ന 1991ലെ വിഭവ സമാഹരണ കമ്മീഷൻ ശൂപാർശക്ക് എതിരായോ , 1975ൽ മിനിമം ബോണസ് നാലു ശതമാനമായി ചുരുക്കിയപ്പോഴോ യാതൊരു എതിർ നിലപാടും സ്വീകരിക്കാതെ പിന്തുണച്ചവരായിരുന്നു ഇവർ എന്നത് പുതു തലമുറ ജീവനക്കാർ അറിയണം.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കെ.എസ്.ആർ. പെൻഷൻ പദ്ധതി ഇന്നത്തെ ഡിഎൽഎഫ് ഘടകയൂണിയനുകൾ പങ്കെടുക്കാത്ത വയനാടൻ കമ്പനി വിരുദ്ധ സമര ഒത്തുതീർപ്പ് ചർച്ചയിൽ തുടക്കമിട്ടെങ്കിലും 1992ലെ യുഡിഎഫ് സർക്കാരിന്റെ റിസോഴ്സ് കമ്മീഷൻ റിപ്പോർട്ടിൽ ആ പെൻഷൻ നിർത്തലാക്കാൻ ശുപാർശയുണ്ടായിരുന്നു എന്നതും പുതു തലമുറ ജീവനക്കാർ മനസിലാക്കണം.
കേരളത്തിന് പുറത്ത് ഇന്ത്യയിലെ കേന്ദ്ര /സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും കേരളത്തിലെ കെ.എസ്.ആർ പാർട്ട് മൂന്ന് പെൻഷൻ സമ്പ്രദായം നിലവിലില്ലെന്നും , പകരമുള്ളത് നാമമാത്ര സാമ്പത്തിക ആനുകൂല്യം മാത്രം ലഭിക്കുന്ന ഇപിഎഫ് പെൻഷൻ പദ്ധതി മാത്രമാണെന്നതും തിരിച്ചറിയുക.ഇപിഎഫ് പെൻഷൻ പദ്ധതി പ്രകാരം പരമാവധി പെൻഷൻ 7000 രൂപയും കുറഞ്ഞ പെൻഷൻ 1000 രൂപയും മാത്രമാണെന്നത് ഓർമ്മിക്കുക പരിമിതമായ പെൻഷൻ മാത്രം ലഭിക്കുന്ന ഇപിഎഫ് നക്കാപ്പിച്ച പെൻഷൻ പദ്ധതിയുടെ ഉപജ്ഞാതാവ് ഡി.എൽ.എഫ് പിന്തുണക്കുന്ന കേന്ദ്ര കോൺഗ്രസ് സർക്കാർ ആയിരുന്നു എന്നതും മറക്കരുത്.
അതേ പെൻഷൻ നിയമം മാറ്റമില്ലാതെ ഇപ്പോഴും നില നിർത്തുന്നതും ആ പെൻഷൻ ആനൂകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്ന കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി കോടതി വിധി നടപ്പാക്കാത്തതും കേരളത്തിൽ സമരാഭാസം നടത്തുന്ന ബി.എം.എസ് പിന്തുണക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ആണെന്നതും മറക്കരുത്"
ഈ സമരാഭസത്തെ സാമൂഹിക മാധ്യമങ്ങളിൽ കൂടി പിന്തുണക്കുന്ന പെൻഷൻ പറ്റിയവർ ഒരു കാര്യം മറക്കരുത്. പെൻഷൻ പ്രതിസന്ധി സംബന്ധിച്ച് കേരളാ ഹൈക്കോടതി പരിഗണിച്ച ഹർജിയിൽ മുൻ യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മുലത്തിൽ പെൻഷൻ പറ്റിയവർ ഇന്ന് അനുഭവിക്കുന്ന സൗജന്യ പാസ് നിർത്തലാക്കുമെന്ന നിർദ്ദേശം കൂടി ഉണ്ടായിരുന്നു എന്നത് ഓർമ്മിക്കുക..
സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗം താഴെ വായിക്കാം.
83. The other aspects of the revival package seem to be as follows:
(a) Finding a solution for the burgeoning liability of pension and proposal of LIC submitted in March, 2014.
(b) In order to improve the credit worthiness, revaluation of assets is proposed.
(c) Swapping of existing loans with low interest rate and longer repayment period loans.
(d) Conversion of Government Loans to Equity.
(e) Introduction of Pension Cess for tickets above Rs.25 for creating a Pension Fund.
(f) Rationalization of loss making schedules.
(g) Modernization and introduction of customer satisfaction technologies.
(h) Stopping of free passes to retired employees.
Government's Assurance:
യുഡിഎഫ് സർക്കാർ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച സൗജന്യ യാത്രാ സൗകര്യം അനുഭവിച്ചു കൊണ്ടാണ് അവർ പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അരാജക സമരത്തിന് എരിവ് പകരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ